കോഴിക്കോട്: കഴുത്തില്‍ മുറിവേറ്റ നിലയില്‍ 46കാരിയുടെ മൃതദേഹം വീടിനടുത്ത കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് ഊര്‍ജിത അന്വേഷണം തുടരുന്നു. കുതിരവട്ടം— ദേശപോഷിണി വായനശാലയ്ക്കു സമീപം തിരുമംഗലത്ത് കിഴക്കേപറമ്പത്ത്— ‘മഞ്ജുഷ’ ഹൗസില്‍ വാടകയ്ക്ക് താമസിക്കുന്ന— പ്രേമന്റെ ഭാര്യ രജനി യെയാണ് വെള്ളിയാഴ്ച വൈകുന്നേരം ആറോടെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കൊലപാതകം ആകാമെന്ന സംശയത്തില്‍ പോലീസ് ആദ്യം അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണിപ്പോള്‍ പോലീസ്്. ബ്ലയിഡോ പേനാക്കത്തിയോ പോലുള്ള ഉപകരണം കൊണ്ട് സ്വയം മുറിവേല്‍പ്പിച്ച് ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തിലാണ് പോലീസുള്ളത്. മുറിന്റെ പാടുകളും മറ്റും പരിശോധിച്ചതില്‍ ഡോക്ടര്‍ന്മാരും ഇതേ അഭിപ്രായമാണ് പങ്ക് വച്ചത്. കൊലപാതകമായിരുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ രക്തം സ്ഥലത്ത് തളം കെട്ടിക്കിടക്കുമെന്ന് നിഗമനമാണ് പോലീസിനുള്ളത്.
മോഷണശ്രമമോ, രജനിയെ ഏതെങ്കിലും വിധത്തില്‍ അപമാനിക്കാനുള്ള ശ്രമമോ നടന്നതിന്റെ യാതൊരു സുചനകളും ഇല്ലാത്തതാണ് പോലീസ് മറിച്ചു ചിന്തിക്കാന്‍ കാരണം. ഏന്തെങ്കിലും കാരണത്താല്‍ സ്വയം കഴുത്തുമുറിച്ച് ശേഷം കിണറിന്റെ മുകളിലെ ഗ്രില്‍ തുറന്ന് ചാടിയതാവാമെന്ന നിഗമനവും പോലീസ് തള്ളിക്കളയുന്നില്ല. സ്വയം കഴുത്തുമുറിച്ച ഒരാള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇവരുടെ വീടിന്റെ സ്വീകരണമുറിയിലെ കട്ടിലിനോടു ചേര്‍ന്നുള്ള ഭാഗത്ത് രക്തം തളംകെട്ടി കിടന്നിരുന്നു. ഇവിടെ നിന്നും അടുക്കളവാതില്‍ വഴി കിണര്‍ വരെയുള്ള ഭാഗത്ത്് രക്തം പുരണ്ട കാല്‍പ്പാടുകളുമുണ്ട്. ഈ കാല്‍പ്പാടുകള്‍ രജനിയുടേതാണെന്നതിന്റെ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്്.