സ്റ്റോക്ക്‌ഹോം: സ്വന്തമായി ഫോണ്‍ നമ്പരുള്ള ആദ്യത്തെ രാജ്യമായി സ്വീഡന്‍ മാറി. രാജ്യത്തിനു വിദേശങ്ങളില്‍ പ്രചാരം നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണിത്. ഇതനുസരിച്ച് വിളിക്കുന്നവര്‍ക്ക്, സ്വീഡിഷ് ടൂറിസ്റ്റ് അസോസിയേഷന്‍ സ്ഥാപിച്ചിരിക്കുന്ന ഹോട്ട്‌ലൈനിലൂടെ ഏതെങ്കിലുമൊരു സ്വീഡിഷ് പൗരനുമായി സംസാരിക്കാനാണ് അവസരം ലഭിക്കുക.
സ്വീഡിഷ് നമ്പര്‍ എന്നൊരു നമ്പര്‍ തന്നെ ഇതിനായി മാറ്റിവച്ചിരിക്കുന്നു. പ്രത്യേക ആപ്ലിക്കേഷനിലൂടെ പദ്ധതിയുടെ ഭാഗമായ ഏതെങ്കിലുമൊരു സ്വീഡന്‍കാരനോ സ്വീഡന്‍കാരിയോ ആയിരിക്കും കോള്‍ അറ്റന്‍ഡ് ചെയ്യുക. പിന്നീട് എന്തു സംഭവിക്കുന്നു എന്നത് വിളിച്ചയാളും കോള്‍ അറ്റന്‍ഡ് ചെയ്തയാളും തമ്മിലുള്ള സംഭാഷണം പോലെയിരിക്കും.
സന്ദര്‍ശിക്കാന്‍ പറ്റിയ രാജ്യമാണു സ്വീഡന്‍ എന്ന പ്രതീതി വിദേശികള്‍ക്കിടയില്‍ വളര്‍ത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നു ടൂറിസം അസോസിയേഷന്‍.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍