സ്‌ഫോടന കേസ് പ്രതി : 20 വര്‍ഷത്തിനുശേഷം പിടിയില്‍

tvm-arrestനെടുമങ്ങാട്: സ്‌ഫോടന കേസ് ഉള്‍പ്പെടെ മൂന്ന് ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ട് ഇരുപതു വര്‍ഷത്തിലേറെയായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. ആനാട് പഞ്ചായത്തിലെ വെമ്പ് കൂപ്പ് പാണയം തെക്കുംകര കോങ്കല്ലില്‍ വീട്ടില്‍ എ.ഷാജി (യൂസഫ്–) യെയാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്. കേസുകളില്‍ 1992ല്‍ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ബുധനാഴ്ച്ച രാത്രിയില്‍ പെട്രോളിംഗില്‍ ഏര്‍പ്പെട്ടിരുന്ന പൊലീസ് സംഘമാണ് പിടികൂടിയത്.  ഇയാളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി 14 ദിവസം റിമാന്‍ഡ് ചെയ്തു.

Related posts