തെലുങ്കില്‍ നയന്‍സ് അഭിനയിക്കുന്നുവെന്നു കേള്‍ക്കുമ്പോളെ ഗ്ലാമറസ് റോളിലായിരിക്കുമല്ലേ എന്നായിരിക്കും ചോദ്യം. എന്നാല്‍ നയന്‍സിന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ട്രെയിലറെത്തിയതോടെ ഒന്നു ഞെട്ടി. ഗ്ലാമറസായി വരുമെന്ന് പ്രതീക്ഷിച്ച നയന്‍സ് സ്റ്റൈലിഷ് ലുക്കില്‍… ഈ സ്റ്റൈലിഷ് ലുക്കും പ്രേക്ഷകര്‍ക്ക് നന്നേ ബോധിച്ചു. ബാബു ബംഗാരം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം യൂ ട്യൂബില്‍ കണ്ടത് എട്ടലക്ഷത്തിലേറെ പേരാണ്.
വെങ്കിടേഷാണ് ചിത്രത്തിലെ നായകന്‍. മാരുതിയാണ് സംവിധായകന്‍ മാരുതി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജിബ്രാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നയന്‍താര വീണ്ടും തെലുങ്കില്‍ അഭിനയിക്കുന്നത്. 2014-ല്‍ പുറത്തിറങ്ങിയ അനാമികയാണ് ഇതിന് മുമ്പ് നയന്‍താര തെലുങ്കില്‍ അഭിനയിച്ചി ചിത്രം.