ദമാം: സൗദിയില്‍ തുറസായ ബീച്ചുകളിലേക്കും അപകടകരമായ സ്ഥലങ്ങളിലേക്കും സുരക്ഷിതമല്ലാത്ത നീന്തല്‍ കുളങ്ങളിലേക്കും വെള്ളക്കെട്ടുകളിലേക്കും വിനോദ യാത്രാ വിലക്ക് ബാധകമാണെന്നു മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ സ്കൂളുകളില്‍ റെഗുലറായി പഠിക്കുന്ന സൗദി വിദ്യാര്‍ഥികളെ മാത്രമേ വിനോദയാത്രകളില്‍ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ എന്നും നിര്‍ദേശമുണ്ട്. വിനോദ യാത്രകള്‍ സംഘടിപ്പിക്കുമ്പോള്‍ കാലാവസ്ഥ പരിഗണിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. കൂടാതെ വിദ്യാര്‍ഥിനികളുടെ സാന്നിധ്യത്തില്‍ ഫോട്ടോ എടുക്കുന്നതിനും വിലക്കുണ്ട്.
വിനോദയാത്രകള്‍ക്കു സുരക്ഷിതമായ ബസുകള്‍ ഏര്‍പ്പടുത്തണം.വിദ്യാര്‍ഥി -വിദ്യാര്‍ഥിനികളുടെ വേഷം അനുയോജ്യവും മാന്യവും ആയിരിക്കണം.വിനോദ യാത്രകളുടെ ലക്ഷ്യങ്ങള്‍ സൗദി അറേബ്യയുടെ രാഷ്ട്രീയ നയങ്ങള്‍ക്കോ, വിദ്യാഭ്യാസ നയങ്ങള്‍ക്കോ വിരുദ്ധമാകന്‍ പാടില്ല. രക്ഷിതാക്കളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ വിദ്യാര്‍ഥികളെ വിനോദയാത്രയ്ക്ക് കൊണ്ടുപോകാന്‍ പാടില്ല. വിനോദ യാത്രയുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളെ മുന്‍കൂട്ടി അറിയിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.