ഹം​ഗ​റി ഗ്രാ​ന്‍​പ്രീ​യി​ല്‍ ഹാ​മി​ല്‍​ട്ട​ണി​ന് ജ​യം

ബു​ഡാ​പെ​സ്റ്റ്: ഫോ​ര്‍​മു​ല വ​ണ്‍ ഹം​ഗ​റി ഗ്രാ​ന്‍​പ്രീ​യി​ല്‍ മെ​ഴ്‌​സി​ഡ​സി​ന്‍റെ ലൂ​യി ഹാ​മി​ല്‍​ട്ട​ണി​ന് ജ​യം. റെ​ഡ്ബു​ള്‍ റേ​സിം​ഗ് ഹോ​ണ്ട​യു​ടെ മാ​ക്‌​സ് വെ​ര്‍​സ്റ്റാ​പ്പ​നെ പി​ന്ത​ള്ളി​യാ​ണ് ഹാ​മി​ല്‍​ട്ട​ണ്‍(1:25.03) ഒ​ന്നാ​മ​തെ​ത്തി​യ​ത്. 67 ലാ​പ്പ് വ​രെ മു​ന്നി​ട്ടു​നി​ന്ന​ശേ​ഷ​മാ​ണ് വെ​ര്‍​സ്റ്റാ​പ്പ​ന്‍ ലീ​ഡ് ഹാ​മി​ല്‍​ട്ട​ണ് വി​ട്ടു​കൊ​ടു​ത്ത​ത്.

ഈ ​സീ​സ​ണി​ലെ ഹാ​മി​ല്‍​ട്ട​ന്‍റെ എ​ട്ടാ​മ​ത്തെ വി​ജ​യ​മാ​ണി​ത്. സീ​സ​ണി​ൽ 12 ഗ്രാ​ൻ​പ്രീ​ക​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ‌ ഹാ​മി​ൽ​ട്ട​ൺ 250 പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​താ​ണ്. ര​ണ്ടാ​മ​തു​ള്ള വ​ല്‍​ട്ടേ​രി ബൊ​ള്‍​ട്ട​സി​നു 188 പോ​യി​ന്‍റും മൂ​ന്നാ​മ​തു​ള്ള വെ​ര്‍​സ്റ്റാ​പ്പ​നു 181 പോ​യി​ന്‍റു​മു​ണ്ട്.

Related posts