സൗദിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി വീട്ടമ്മയുടെ മൃതദേഹം ഇനിയും നാട്ടിലെത്തിച്ചില്ല

ALP-MARANAMDUBAIമാന്നാര്‍: സൗദിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മാന്നാര്‍ സ്വദേശിനിയായ വീട്ടമ്മയുടെ മൃതദേഹം ഇനിയും നാട്ടിലെത്തിച്ചില്ല.   മാന്നാര്‍ പാവുക്കര കല്ലാത്തറയില്‍ അംബുജാക്ഷന്റെ ഭാര്യ സ്മിതാ(40)യാണ് കഴിഞ്ഞ മാസം 16-ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്.  ഒമ്പത് മാസം മുമ്പ് പള്ളിപ്പാട്ട് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ നോല്‍ക്കുന്നതിനായിട്ടാണ് ഇവര്‍ സൗദിയിലേക്ക് പോയത്.

ദമ്പതികളുടെ വീട്ടില്‍ ശാരീരകവും മാനസികവുമായ പീഡനങ്ങള്‍ ഏറ്റിരുന്നതായി ഇവര്‍ വീട്ടില്‍ വിളിച്ച് പറഞ്ഞിരുന്നത്രേ. ഇതില്‍ സഹികെട്ടാണ് വീട്ടമ്മ തൂങ്ങി മരിച്ചതെന്ന് കാണിച്ച് ബന്ധുക്കള്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനാലാണ് മൃതദേഹം നാട്ടിലെത്താന്‍ താമസം നേരിടുന്നതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.

Related posts