സൗമ്യ വധക്കേസ്: സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് ആരോപണമുയര്‍ത്തി നാടെങ്ങും പ്രതിഷേധം

soumyaആലപ്പുഴ: സൗമ്യവധക്കേസില്‍ പ്രതിക്കു വധശിക്ഷയില്‍നിന്നും ഇളവുകിട്ടിയതു സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് ആരോപണമുയര്‍ത്തി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാടെങ്ങും പ്രതിഷേധസമ്മേളനങ്ങളും ധര്‍ണയും നടത്തി. ആലപ്പുഴ സൗത്ത്, നോര്‍ത്ത് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ജാഥയ്ക്കുശേഷം നടത്തിയ സമ്മേളനം ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. സൗമ്യാ വധക്കേസില്‍ സുപ്രീംകോടതിയില്‍ നിസംഗത പുലര്‍ത്തിയ കേരള സര്‍ക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷന് ഏറ്റ പരാജയം സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പുവേളയില്‍ സ്ത്രീ സുരക്ഷ എന്ന മുദ്രാവാക്യം ഉയര്‍ത്തിയും, പെരുമ്പാവൂരിലെ ജിഷാ വധക്കേസ്സില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയും അധികാരത്തില്‍വന്ന പിണറായി സര്‍ക്കാറിന്റെ നൂറുദിവസത്തെ ഭരണ പരാജയങ്ങളുടെ പട്ടികയില്‍ ഈ സംഭവത്തെക്കൂടി കൂട്ടിച്ചേര്‍ക്കാമെന്നും ഷുക്കൂര്‍ പറഞ്ഞു. ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, ഡിസിസി ഭാരവാഹികളായ പി. ഉണ്ണികൃഷ്ണന്‍, ജി. സഞ്ജീവ് ഭട്ട്, റ്റി.വി. രാജന്‍, കൗണ്‍സിലര്‍മാരായ ബഷീര്‍ കോയാപറമ്പില്‍, കരോളിന്‍ പീറ്റര്‍, ബ്ലോക്ക് ഭാരവാഹികളായ ആര്‍. സ്കന്ദന്‍, പി. രാജേന്ദ്രന്‍, കെ.ആര്‍. ലാല്‍ജി, കെ. നാസര്‍, അംജിത്ത്കുമാര്‍, നൂറുദ്ദീന്‍ കോയ എന്നിവര്‍ പ്രസംഗിച്ചു.

മങ്കൊമ്പ്: സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത് പ്രോസിക്യൂഷനു ശക്തമായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാതിരുന്നതു കൊണ്ടാണെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ആഭ്യന്തരവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിയണമെന്ന് യൂത്ത്‌കോണ്‍ഗ്രസ് മാവേലിക്കര ലോക്‌സഭാ പ്രസിഡന്റ് സജി ജോസഫ് ആവശ്യപ്പെട്ടു.   കോണ്‍ഗ്രസ് കുട്ടനാട് നോര്‍ത്ത് കമ്മിറ്റി, വെളിയനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ കിടങ്ങറയില്‍ സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെളിയനാട് മണ്ഡലം പ്രസിഡന്റ് ടി.ഡി. ആലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു.

സി.വി. രാജീവ്, ജി. സൂരജ്, പി.പി. പാപ്പന്‍, രാധാകൃഷ്ണകുറുപ്പ്, കെ.കെ. ജോസഫ്, സന്തോഷ് തോമസ്, ലതീഷ്, എസ്. മണിയന്‍, ഗോകുല്‍ ഷാജി, അജയ്മാത്യു ജോര്‍ജ്, ജോയല്‍ തോമസ് മാത്യുസ്, മെല്‍വിന്‍ മാത്യു, ജുബിന്‍ സേവ്യര്‍, എസ്. സഞ്ജത്, എസ്. സാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.മാവേലിക്കര: സൗമ്യ വധക്കേസില്‍ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച് നിഷേധ നിലപാടില്‍ പ്രതിഷേധിച്ചും സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും മാവേലിക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

ഡിസിസി വൈസ്പ്രസിഡന്റ് കെ.ആര്‍. മുരളീധരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ. ഗോപന്‍, നൈനാന്‍. സി. കുറ്റിശേരില്‍, അനിവര്‍ഗീസ്, കൃഷ്ണകുമാരി, രമേശ് ഉപ്പാന്‍സ്, രമേശ്കുമാര്‍, പഞ്ചവടിവേണു, രാധാകൃഷ്ണന്‍മാവേലിക്കര, എം.എ. അലക്‌സ്, ബൈജു സി. മാവേലിക്കര, അജയന്‍ തൈപ്പറമ്പില്‍, പി.പി. ജോണ്‍, കെ. ശ്രീകണ്ഠന്‍, കെ. കേശവന്‍, ജസ്റ്റിന്‍സണ്‍ പാട്രിക് എന്നിവര്‍ നേതൃത്വം നല്‍കി.

Related posts