സൗഹാര്‍ദപരമായ അന്തരീക്ഷത്തില്‍ സീറ്റു ചര്‍ച്ചകള്‍ തുടരുകയാണെന്നു കെ.എം.മാണി

ktm-maniകോട്ടയം: സൗഹാര്‍ദപരമായ അന്തരീക്ഷത്തില്‍ സീറ്റു ചര്‍ച്ചകള്‍ തുടരുകയാണെന്നു കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി എംഎല്‍എ. കോട്ടയത്ത് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍  കേരള കോണ്‍ഗ്രസ് എം ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദേഹം.

അര്‍ഹമായ സീറ്റുകള്‍ ചോദിക്കുകയും അര്‍ഹമായ സീറ്റുകള്‍ ലഭിക്കുകയും ചെയ്യും. പൂഞ്ഞാര്‍ കേരള കോണ്‍ഗ്രസിന്റെ സീറ്റു തന്നെയാണ്. കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസുമായി സീറ്റുകള്‍ വച്ചുമാറുന്നതു സംബന്ധിച്ചു മാധ്യമങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ചകള്‍ നടത്തേണ്ട ആവശ്യമില്ല. ഒരു സീറ്റില്‍ ഒന്നില്‍ കൂടുതല്‍ പേരുകള്‍ വരുന്നതു പാര്‍ട്ടിയുടെ ശക്തിയാണു തെളിയിക്കുന്നതെന്നും കെ.എം. മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയക്കു കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്ക്കുന്നുവെന്നും പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകള്‍ വച്ചുമാറുന്നതു സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ജോസ് കെ.മാണി എംപി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

Related posts