ഹണീബി-2 സെപ്റ്റംബറില്‍ ആരംഭിക്കും

honeybee160616ഹണീബി സിനിമ റിലീസ് ചെയ്ത് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ കേള്‍ക്കുന്നതാണ് ഹണീബി-2 വരുന്നുവെന്ന്. എന്നാല്‍ ചിത്രം നീണ്ടു നീണ്ടു പോയി. ഒടുവില്‍ ഹണീ ബി ടീം ഷൂട്ടിംഗ് തുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങിപ്പോയി എന്നു കരുതിയ ചിത്രമാണ് സെപ്റ്റംബറില്‍ ഷൂട്ടിംഗ് ആരംഭിക്കുന്നത്.

ആസിഫ് അലിക്ക് ബ്രേക്ക് ത്രൂ നല്കിയ ചിത്രമായിരുന്നു ഹണീ ബി.എന്നാല്‍ പിന്നീട് ഇങ്ങോട്ട് അത്രകണ്ടങ്ങ് ശോഭിക്കാന്‍ ആസിഫിന് കഴിഞ്ഞില്ല. ഹണീ ബി-2 ചിത്രം ആസിഫിന് ബ്രേക്ക് ത്രൂ നല്കുമെന്നു തന്നെ പ്രതീക്ഷിക്കാം. ഹണീ ബി അണിയിച്ചൊരുക്കിയ ലാല്‍ ജൂനിയര്‍ തന്നെയാണ് ഹണീ ബി-2വും സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തില്‍ അഭിനയിച്ചവര്‍ രണ്ടാം ഭാഗത്തിലും ഉണ്ടാവും.

Related posts