ചേര്‍ത്തല: ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ചേര്‍ത്തലയില്‍ രണ്ടു പ്രാദേശിയ ചാനല്‍ കാമറാന്മാര്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഹര്‍ത്താലിനോടനുബന്ധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഇന്നലെ നഗരത്തില്‍ നടത്തിയ പ്രകടനം പകര്‍ത്താനെത്തിയ പ്രാദേശിക ചാനല്‍ കാമാറാമാന്മാര്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാവിലെ 10.30 യോടെ ചേര്‍ത്തല മുട്ടം ഹോളിഫാമിലി സ്കൂളിനു സമീപമായിരുന്നു സംഭവം.
ചേര്‍ത്തല നഗരത്തില്‍ വിവാഹ സംഘം സഞ്ചരിച്ച വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടയുന്നതു കാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കെഎംസിഎന് കാമറാമാന് വി.യു ഉന്മേഷ് (28), ആലപ്പി വിഷന്‍ കാമാറാമാന് ഡി.മനോജ് (36) എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റത്. ഇരുവരെയും ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു വൈകുന്നേരം നാലിന് ചേര്‍ത്തല നഗരത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധപ്രകടനം നടക്കും. കണ്ണൂരില്‍ ബിജെപി പ്രവര്ത്തകന് ആക്രമണത്തില്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ചേര്‍ത്തല താലൂക്കില്‍ പരക്കെ അക്രമണം നടന്നിരുന്നു.
പട്ടണക്കാടും, തൈക്കലും, അയ്യപ്പഞ്ചേരിയിലും കടകള്‍ക്കു നേരെയും ആക്രമണമുണ്ടായി. കഞ്ഞിക്കുഴിയില്‍ മീന്‍ വില്പനക്കാരന്റെ തട്ടുകട ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്ത് മീനുകള്‍ വലിച്ചെറിഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാര്‍ഡ് ചെറുവാരണം സുഭാഷ്കവല അറുങ്ങാവെളി പ്രസാദിന്റെ തട്ടുകടയാണ് തകര്‍ത്തത്. കൂടാതെ ആംബുലന്‍സ് തടഞ്ഞതായും ഡോക്ടര്‍മാരെ തടയുകയും ചെയ്തതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
വിവാഹ സംഘ ത്തെയടക്കം ദേശിയപാതയില്‍ പലയി ടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. പെരു മ്പാറകവലക്കു സമീപംവെച്ചാണ് ചേര്‍ത്തല താലൂക്ക് ആശു പത്രിയിലെ ആംബുലന്‍സ് തടഞ്ഞത്. ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് നഴ്സിംഗ് ജീവനക്കാരെ കൊണ്ടുവരുമ്പോഴായിരുന്നു ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞത്. ഡ്രൈവറെ ബലംപ്രയോഗിച്ച് ഇറക്കി പ്രവര്‍ത്തകര്‍ ആംബുലന്‍സ് ഓടിച്ചുമാറ്റുകയായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് ആംബുലന്‍സ് പോകാന്‍ അനുവദിച്ചത്. വെട്ടക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്ര ത്തിലേക്കെത്തുകയായിരുന്ന ഡോക്ടര്‍ മെല്‍വിനെ കലവൂരില്‍ വെച്ചും ചേര്‍ത്തല താലൂക്ക് ആശുപത്രിയിലേക്കെത്തുകയായിരുന്ന വനിതാ ഡോക്ടറെ ചേര്‍ത്തല വടക്കേ അങ്ങാടി കവലയില്‍വെച്ചും തടഞ്ഞു.