ഹൃദയംപൊട്ടിയ വേദന…! പാക്കിസ്ഥാന്റെ പിടിയിലായ സൈനികന്റെ മുത്തശ്ശി വാര്‍ത്തയറിഞ്ഞ് ഹൃദയംപൊട്ടി മരിച്ചു; മാതാപിതാക്കള്‍ നഷ്ടപ്പെട്ട ജവാനെ വളര്‍ത്തിയത് മുത്തശ്ശിയായിരുന്നു

javan ധുലേ: പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ സൈനികന്‍ ചന്ദു ബാബുലാല്‍ ചവാന്റെ മുത്തശ്ശി വാര്‍ത്ത അറിഞ്ഞ് ഹൃദയംപൊട്ടി മരിച്ചു. ലില ചിന്ദ പാട്ടീലാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ധുലേ ജില്ലയില്‍ ബോര്‍വിഹാര്‍ സ്വദേശിയാണ് ചന്ദു ബാബുലാല്‍ ചവാന്‍. ഇയാള്‍ക്കൊപ്പം സൈന്യത്തിലുള്ള സഹോദരന്‍ ബുഷാന്‍ ബാബുലാല്‍ ചവാനേയും വളര്‍ത്തിയത് മുത്തശ്ശിയായിരുന്നു.

മാതാപിതാക്കള്‍ ചെറുപ്പത്തില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മുത്തശ്ശിയുടെ സംരക്ഷണയിലാണ് ഇരുവരും വളര്‍ന്നുവന്നത്. ദീപാവലിയുടെ അവധിക്ക് നാട്ടില്‍ എത്തി വിവാഹം കഴിക്കാന്‍ കാത്തിരിക്കുകയായിരുന്നു ചന്ദു ബാബുലാല്‍ ചവാന്‍ (22). വ്യാഴാഴ്ച വൈകുന്നേരമാണ് ചവാന്‍ പാക് സൈനികരുടെ പിടിയിലായത്.

Related posts