നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി കേസ്; ഗാ​ന്ധി​ജി​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ട്ടു​ണ്ടെന്ന് ഇ.പി.ജയരാജൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ ക​യ്യാ​ങ്ക​ളി കേ​സി​ൽ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ഇ.​പി.​ജ​യ​രാ​ജ​ൻ.

രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ഗാ​ന്ധി​ജി​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ട്ടു​ണ്ടെന്നും ​അ​ദ്ദേ​ഹം പ​റ​ഞ്ഞു. നെ​ഹ്റു ഉ​ൾ​പ്പെ​ടെ​യു​ള്ള ദേ​ശീ​യ നേ​താ​ക്ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​കേ​ണ്ട ി വ​ന്നി​ട്ടു​ണ്ടെന്നു ഇ.പി.ജയരാജൻ മാധ്യമങ്ങ ളോടു പറഞ്ഞു.

നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​ർ ഇ.​പി.​ജ​യ​രാ​ജ​ൻ ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ഹാ​ജ​രാ​കു​ക.

കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ ജ​യ​രാ​ജ​ന് കോ​ട​തി ഇ​ന്ന് കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ള്‍​പ്പി​ക്കും. കേ​സി​ലെ മ​റ്റ് അ​ഞ്ചു പ്ര​തി​ക​ളും ഈ ​മാ​സം 14ന് ​കോ​ട​തി നേ​രി​ട്ട് ഹാ​ജ​രാ​യി കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ട്ടി​രു​ന്നു.

അ​ന്ന് ജ​യ​രാ​ജ​ൻ അ​സു​ഖ കാ​ര​ണം ചൂ​ണ്ടി​കാ​ട്ടി ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഇ​ന്ന് കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ള്‍​പ്പി​ച്ച ശേ​ഷം വി​ചാ​ര​ണ തീ​യ​തി​യും കോ​ട​തി തീ​രു​മാ​നി​ക്കും.

ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​യ​മ​സ​ഭ​യി​ൽ കെ.​എം മാ​ണി​യു​ടെ ബ​ജ​റ്റ് അ​വ​ത​ര​ണം ത​ട​സ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ചു എ​ന്ന​താ​ണ് കേ​സ്. 2.20 ല​ക്ഷം രൂ​പ​യു​ടെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.

Related posts

Leave a Comment