ഹെറാത്ത് വിരമിച്ചു

sp-herathകൊളംബോ: ശ്രീലങ്കന്‍ സ്പിന്നര്‍ രംഗണ ഹെറാത്ത് ഏകദിന-ട്വന്റി 20 ക്രിക്കറ്റില്‍നിന്നു വിരമിച്ചു. ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കു ന്നതിനുവേണ്ടിയാണ് ഹെറാത്ത് ഏകദിന-ട്വന്റി 20 ഫോര്‍മാറ്റുകളില്‍നിന്നു വിരമിക്കുന്നതെന്നു ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

71 ഏകദിന മത്സരങ്ങളില്‍ ലങ്കന്‍ ടീമിനായി ജേഴ്‌സിയണിഞ്ഞ ഹെറാത്ത് 74 വിക്കറ്റും 17 ട്വന്റി 20 മത്സരങ്ങളില്‍നിന്നായി 18 വിക്കറ്റും നേടിയിട്ടുണ്ട്. മുത്തയ്യ മുരളീധരന്‍ വിരമിച്ചതിനുശേഷം ശ്രീലങ്കന്‍ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ തോളിലേറ്റിയത് 38കാരനായ ഹെറാത്താണ്. 2014ല്‍ ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയെ കിരീടത്തിലേക്ക് നയിച്ചത് മൂന്നു റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടിയ ഹെറാത്തിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു.

Related posts