തിരുവനന്തപുരം: ഹെല്‍മറ്റില്ലെങ്കിലും പെട്രോള്‍ കിട്ടും. ഗതാഗതകമ്മീഷണര്‍ ഉത്തരവ് തിരുത്തി. ആഗസ്റ്റ് ഒന്നു മുതല്‍ ഹെല്‍മറ്റ് ധരിക്കാതെ പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ വരുന്നവര്‍ക്ക് പെട്രോള്‍ നല്‍കേണ്ടെന്ന് ഗതാഗതകമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി നേരത്തെ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവാണ് തിരുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ വരുന്നവര്‍ക്ക് ഉപദേശവും ലഘുലേഖകളും ബോധവല്‍ക്കരണവും നടത്തും. കൂടാതെ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള പിഴയും ചുമത്തും.
ഹെല്‍മറ്റില്ലെങ്കിലും പെട്രോള്‍ കിട്ടും! ഹെല്‍മറ്റ് ധരിക്കാതെ വരുന്നവര്‍ക്ക് ഉപദേശവും ലഘുലേഖകളും ബോധവല്‍ക്കരണവും; ഗതാഗതകമ്മീഷണര്‍ ഉത്തരവ് തിരുത്തി
