ഹൈന്ദവാചാര സംരക്ഷണ സമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

KKD-THIDAMBUതളിപ്പറമ്പ്: നിലവിളക്ക് തെളിയിക്കുന്നത് മഹാ അപരാധമെന്ന മട്ടില്‍ പ്രചാരണം നടത്തുന്ന മന്ത്രിമാര്‍ ഉള്‍പ്പെടയുള്ള സിപിഎം നേതാ—ക്കളും പ്രവര്‍ത്തകരും സ്വന്തം വീടുകളില്‍ സന്ധ്യക്ക് നിലവിളക്ക് തെളിയിക്കുന്നത് ഒഴിവാക്കുമോയെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. തിടമ്പ്‌നൃത്തത്തെ തെരുവില്‍ പ്രദര്‍ശിപ്പിച്ചതിനെതിരേ ഹൈന്ദവാചാര സംരക്ഷണ സമിതി തളിപ്പറമ്പ് ടൗണ്‍സ്ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹിന്ദു ആചാരങ്ങളെ നിരന്തരമായി നിന്ദിച്ചുകൊണ്ടിരിക്കുന്ന പ്രവണതയാണ് സിപിഎമ്മില്‍ നിന്ന്  ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍—ന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തെരുവില്‍ പ്രദര്‍ശപ്പിക്കപ്പെട്ട തിടമ്പ്‌നൃത്തം ഹൈന്ദവ സംസ്ക്കാരത്തിന്റെ ആത്മാഭിമാനത്തെ ആഴത്തില്‍ വ്രണപ്പെടുത്തിയെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിതാനന്ദപുരി പറഞ്ഞു. തൃച്ചംബരത്തെ തിടമ്പ്‌നൃത്തം ബലരാമന്റെയും ശ്രീകൃഷ്ണന്റെയും വികാരോജ്വലമായ ചടങ്ങുകളിലൊന്നാണ് ഇതില്‍ രാഷ്ട്രീയമില്ലെന്നും സ്വാമിജി പറഞ്ഞു. പി. ശ്രീധരന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. എം. ഗോപാലന്‍കുട്ടി, എസ്.എ.ആര്‍. കുമാര്‍, അഡ്വ. കെ.കെ. ബലറാം എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ ഹിന്ദു ആചാര സംരക്ഷണസമിതി കണ്‍വന്‍ഷനും നടന്നു.

Related posts