ഹോം ഡെലിവറിയാ…! ആന്ധ്രാ സ്വദേശിനി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം പിടിയില്‍; ആവശ്യക്കാര്‍ക്ക് സ്ത്രീകളെ വീട്ടില്‍ എത്തിച്ച് നല്‍കുകയായിരുന്നു ഇവരുടെ രീതി

Immoralതിരുവനന്തപുരം: തലസ്ഥാനത്ത് ആന്ധ്രാപ്രദേശ് സ്വദേശിനി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘത്തെ പിടികൂടി. തിരുമല തൃക്കണ്ണാപുരം കുന്നപ്പുഴയില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേരെയാണ് പൂജപ്പൂര പോലീസ് ഇന്നലെ പിടികൂടിയത്. പിടിയിലായ  അഞ്ച്  സ്ത്രീകളില്‍ ഒരാള്‍ ആന്ധ്രാപ്രദേശ് സ്വദേശിനിയാണ്. മലയാളികളായ നാല് സ്ത്രീകളില്‍ രണ്ടു പേര്‍ നേരത്തെ അനാശാസ്യത്തിന് അറസ്റ്റിലായവരാണെന്ന് മ്യൂസിയം സിഐ അനില്‍കുമാര്‍ പറഞ്ഞു.

ഫോണ്‍ വഴി ബന്ധപ്പെടുന്ന ആവശ്യക്കാര്‍ക്ക് സ്ത്രീകളെ വീട്ടില്‍ എത്തിച്ച് നല്‍കുകയായിരുന്നു ഇവരുടെ രീതി. വീട് റെയ്ഡ് ചെയ്ത് സംഘത്തെ പിടികൂടുമ്പോള്‍ അവിടെയുണ്ടായിരുന്ന വട്ടിയൂര്‍ക്കാവ് സ്വദേശി ഷിബു(41), മണക്കാട് സ്വദേശി രാമകൃഷ്ണന്‍ (61),വട്ടപ്പാറ സ്വദേശി  ദീലീപ് കുമാര്‍ (32) എന്നിവരെയും പോലീസ് പിടികൂടി. സംഘത്തില്‍ ഉള്‍പ്പെട്ട ഒരു സ്ത്രീയും  ഭര്‍ത്താവുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണേ്ടായെന്ന കാര്യം പരിശോധിച്ചു വരികയാണെന്നു  പോലീസ് അറിയിച്ചു.

Related posts