പത്തനംതിട്ട: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ജോലികളിലേക്കു കടന്നതോടെ ജില്ലയിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും വിലക്കയറ്റം.നിലവിലുണ്ടായിരുന്ന വില ഏകീകരണമാണ് ചില ഹോട്ടല്‍ ഉടമകള്‍ വില ഏകീകരണം അട്ടിമറിക്കുന്നത്. വിലവിരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന ചിട്ടം നിലവിലുണ്ടെങ്കിലും ഇപ്പോള്‍ മിക്ക ഹോട്ടലുകളില്‍ നിന്നും ഇവ നീക്കം ചെയ്യുകയോ മറയ്ക്കപ്പെ ടുകയോ ചെയ്ത നിലയിലാണ്. ഹോട്ടല്‍ ലൈസന്‍സിന്റെ മറവില്‍ രാത്രികാലങ്ങളില്‍ അനധികൃത തട്ടുകടകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഭക്ഷണസാധനങ്ങള്‍ക്ക് ഒരു രൂപ മുതല്‍ 10 രൂപവരെയാണ് വര്‍ധനയാണ് അടുത്തയിടെ നട പ്പാക്കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളുടെയും ജില്ലാ ഭരണകൂടത്തി ന്റെയും അനുമതിയില്ലാതെയാണ് ഹോട്ടല്‍ ഉടമകള്‍ തോന്നിയ പോലെ വില വര്ധിപ്പിച്ചിരി ക്കുന്നത്. ഹോട്ടലുകളില്‍ വില ഏകീകരണം നടപ്പാക്കുമെന്ന് ഹോട്ടല്‍ ഉടമകളുടെ സംഘടന പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവരുടെ ഇടപെടലുകളും കാര്യക്ഷമമല്ല.
ജില്ലാ ഭരണകൂടവും സിവില്‍ സപ്ലൈസ് വകുപ്പും സംഘടനക ളും ചേര്‍ന്ന് ആഹാര സാധനങ്ങളുടെ അളവ് തൂക്കത്തില്‍ വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതും മിക്കയിടങ്ങളിലും അട്ടിമറി ക്കപ്പെടുകയാണ്. ചായ മുതല്‍ ഊണ് വരെയുള്ള സാധനങ്ങള്‍ ക്കും ബിരിയാണി, ഇറച്ചി ഉത്പന്ന ങ്ങള് എന്നിവയ്ക്ക് പല വില ഈടാക്കുന്നതിന് പുറമെ ആഹാര സാധനങ്ങളുടെ ഗുണനിലവാ രത്തിലും അളവ് തൂക്കത്തിനുമെ തിരെയും പരാതി വ്യാപകമാണ്.
തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതോടെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കാര്യമായ ഇടപടല്‍ നടത്താന്‍ കഴിയില്ല. എന്നാല്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കര്‍ശന നടപടി സ്വീകരിക്കാമെങ്കിലും തെരഞ്ഞെ ടുപ്പ് ഡ്യൂട്ടിയുടെ പേരില്‍ ഇവരും മൗനം പാലിക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ കീഴില്‍ സ്ക്വാഡുകള്‍ നിലവിലുണ്ടെ ങ്കിലും ഇവയുടെ പ്രവര്‍ത്തനവും നിര്‍ജീവമാണ്.