ഹോസ്റ്റല്‍ സമുച്ചയ നിര്‍മാണോദ്ഘാടനവും ലോഗോ പ്രകാശനവും 13ന് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും.

sunilkumarകൊല്ലം :മണ്ണ് സംരക്ഷണ വകുപ്പ് ചടയമംഗലത്ത് നിര്‍മിക്കുന്ന ഹോസ്റ്റല്‍ സമുച്ചയത്തിന്റെനിര്‍മാണോദ്ഘാടനവും ലോഗോ പ്രകാശനവു  13ന് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. വകുപ്പിന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനം എന്‍ കെ പ്രേമചന്ദ്രന്‍ എം പിയും ജില്ലാ മണ്ണു ഭൂവിഭവ റിപ്പോര്‍ട്ടിന്റെ പ്രകാശനം കെ സോമപ്രസാദ് എം പി യും നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജുനാരായണ സ്വാമി മുഖ്യ പ്രഭാഷണം നടത്തും

.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ജില്ലാ കളക്ടര്‍ മിത്ര റ്റി, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാദേവി, ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മണികണ്ഠന്‍ പിള്ള, ജില്ലാ പഞ്ചായത്തംഗം ഇ എസ് രമാദേവി, ചടയമംഗലം ബ്ലോക്ക് പഞ്ചായത്തംഗളായ ബി ഷംല, വി രാകേഷ്, ഗ്രാമപഞ്ചായത്തംഗം ഡി രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ ജസ്റ്റിന്‍ മോഹന്‍ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ബിജു നന്ദിയും പറയും.

Related posts