തലയോലപ്പറന്പ്: കരിയാറിൽ എക്കൽ നിറഞ്ഞ് നീരൊഴുക്കു കുറയുന്നത് ജലഗതാഗതത്തെ തടസപ്പെടുത്തുന്നു. പുഴയിൽനിന്നു ഫലഭൂയിഷ്ടമായ എക്കൽ തൊഴിലാളികൾ വള്ളങ്ങളിൽ കോരി കൊണ്ടുപോയിരുന്നത് ഏറെക്കുറെ പൂർണമായി അവസാനിച്ചതോടെയാണ് ജലാശയങ്ങളിൽ അവശിഷ്ടങ്ങൾ ചീഞ്ഞളിച്ച് നിക്ഷേപിക്കപ്പെട്ടു ആഴംകുറയുകയും ചെയ്തത്. കനത്ത തോതിൽ ചെളിനിറഞ്ഞ് നീരൊഴുക്കു തടസപ്പെടുന്ന വിധത്തിലായ ഭാഗങ്ങളിൽ ആന്പലടക്കമുള്ള ജലസസ്യങ്ങളും തഴച്ചുവളരുന്നു. തലയോലപ്പറന്പ്-കടുത്തുരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കരിയാറിനു കുറുകെ നിർമ്മിച്ച എഴുമാംതുരുത്തു പാലത്തിന്റെ അടിഭാഗവും സമീപ സ്ഥലങ്ങളും എക്കൽ നിറഞ്ഞ് നീരൊഴുക്കു തടസപെടുകയാണ്. എഴുമാംതുരുത്ത് പാലത്തിനു സമീപത്തുള്ള പുതുശേരിക്കടവ് ജെട്ടിയിൽ വെള്ളമില്ലാത്തതിനാൽ വള്ളങ്ങളും ഹൗസ് ബോട്ടുകളും അടുപ്പിക്കാനാവുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കഷ്ടിച്ചു ഒന്നര അടിയോളം വെള്ളമുള്ള ഇവിടെ ചരക്കു കയറ്റി വരുന്ന വള്ളങ്ങൾ ഉറക്കുകയാണ്. കരിയാറിലെ മറ്റൊരു ജെട്ടിയായ കാന്താരിക്കടവിന്റെ സ്ഥിതിയും പരിതാപകരമാണ്. വൈക്കത്തെയും സമീപ പ്രദേശങ്ങളിലേയും ഉൾനാടൻ ജലാശയങ്ങളിൽ ജലഗതാഗതം ഏറ്റവും കൂടുതലുള്ള ജലാശയങ്ങളിൽ ഒന്നാണ് കരിയർ. റോഡുഗതാഗതം സാധ്യമാകാത്ത…
Read MoreDay: April 29, 2019
പോലീസ് ക്യാമ്പിലെ അടുക്കള മാലിന്യം മൂലം പൊറുതിമുട്ടി നാട്ടുകാർ; ആരോഗ്യവകുപ്പിന് പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്ന്
എരുമേലി: നൂറുകണക്കിന് പോലീസുകാർ അധിവസിക്കുന്ന ക്യാന്പിൽ ഭക്ഷണമാലിന്യങ്ങൾ തള്ളുന്നത് ഇത്തിരിപ്പോന്ന തുറസായ കുഴിയിൽ. കുഴിനിറഞ്ഞു കവിഞ്ഞിട്ട് മാലിന്യങ്ങൾ ഒഴുകിയെത്തുന്നത് സമീപത്തെ ഫോറസ്റ്റ് ഓഫീസിനടുത്തേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും. ദുർഗന്ധം സഹിക്കാനാകാതെ ആരോഗ്യ വകുപ്പിലും പോലീസ് ക്യാന്പ് അധികൃതർക്കും നാട്ടുകാർ പരാതികൾ നൽകിയിട്ടും നടപടികൾ സ്വീകരിച്ചില്ലെന്ന് ആക്ഷേപം. എരുമേലിയിലെ പോലീസ് ക്യാന്പിന്റെ കാന്റീനിൽ നിന്നാണ് മാലിന്യങ്ങൾ കുഴി നിറഞ്ഞു പരിസര മലിനീകരണം സൃഷ്ടിക്കുന്നത്. അതേസമയം സ്ഥലപരിമിതിയും അസൗകര്യങ്ങളും മൂലം മാലിന്യപ്രശ്നം പരിഹരിക്കാൻ മാർഗമില്ലാതെ ബുദ്ധിമുട്ടുകയാണ് പോലീസ് ക്യാന്പ് അധികൃതർ. ആവശ്യമായ വെള്ളം ക്യാന്പിൽ ഇല്ല. ജലക്ഷാമം പരിഹരിക്കുന്നത് ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചാണ്. കൂടുതൽ സ്ഥലം സമീപത്ത് തന്നെ കിട്ടുന്നതിന് വകുപ്പിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പരാതികൾ ലഭിച്ചിട്ടും ആരോഗ്യ വകുപ്പ് പരിഹാര നടപടികൾ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. പരിധിയിൽ കൂടുതൽ മാലിന്യങ്ങൾ ദിവസേനെ എത്തുന്നതിനാൽ അടിയന്തിര പരിഹാരം സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.…
Read Moreകർഷകർക്കെതിരേയുള്ള കേസ്! പെപ്സികോ മുട്ടുമടക്കുന്നു; ലെയ്സിനെതിരേ സോഷ്യൽ മീഡിയയിൽ പ്രചരണം
അഹമ്മദാബാദ്: ഗുജറാത്തിലെ കർഷകർക്കെതിരേയുള്ള കേസ് അവസാനിപ്പിക്കാനൊരുങ്ങി പെപ്സികോ. അനുമതിയില്ലാതെയാണ് കർഷകർ ലെയ്സ് നിർമിക്കാൻ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതെന്നും അതു നിയമപ്രകാരം കുറ്റകരമാണെന്നും ചൂണ്ടിക്കാണിച്ചാണു കന്പനി നിയമനടപടി സ്വീകരിച്ചത്. എന്നാൽ ലെയിസ് ഉപേക്ഷിക്കാനുള്ള ആഹ്വാസം സോഷ്യൽ മീഡിയയിൽ വൈറലാകുന്ന സാഹചര്യത്തിലാണ് പെപ്സികോ കേസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച നിർദേശം പെപ്സികോ ഇന്ത്യയ്ക്ക് നൽകിയതായി കന്പനിയുടെ ദുബായി ആസ്ഥാനത്തെ ഉദ്യോഗസ്ഥർ പറഞ്ഞു. ഉരുളക്കിഴങ്ങ് കൃഷി ചെയ്ത് കൈമാറിയാൽ കർഷകരെ കേസിൽനിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം പെപ്സികോ നേരത്തെ മുന്നോട്ട് വച്ചിരുന്നു. എന്നാൽ ഈ ആവശ്യം കർഷകർ സ്വീകരിച്ചില്ല. എഫ്എൽ 2027 ഇനം ഉരുളക്കിഴങ്ങാണ് ലെയ്സ് നിർമിക്കാൻ പെപ്സികോ ഉപയോഗിക്കുന്നത്. ഈ ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങിന്റെ അവകാശം, പ്രൊട്ടക്ഷൻ ഓഫ് പ്ലാൻറ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് ആക്ട് 2001 പ്രകാരം പെപ്സികോ ഇന്ത്യ കന്പനിക്കാണ്.2009ൽ ഇന്ത്യയിലാണ് ഈ വിഭാഗത്തിൽപ്പെടുന്ന ഉരുളക്കിഴങ്ങ്…
Read Moreപോരാളി ഷാജിക്ക് ആദരാഞ്ജലികള്‍, സൈബര്‍ ഇടത്തില്‍ ആഘോഷിച്ച് കോണ്‍ഗ്രസുകാരും ബിജെപിക്കാരും
സോഷ്യല്‍മീഡിയിയല്‍ സിപിഎമ്മിന് അനുകൂലമായി ഓരോ വിഷയവും വളച്ചൊടിക്കുന്ന പേജാണ് പോരാളി ഷാജി. സൈബര്‍ ഇടത്തില്‍ കള്ളവോട്ടടക്കമുള്ള കാര്യങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ചതും ഇതേ പേജാണ്. ഇപ്പോള്‍ ഈ പേജിനെതിരേ ഫേസ്ബുക്കിന് മാസ് റിപ്പോര്‍ട്ടിംഗാണ് നടക്കുന്നത്. പേജിനെതിരെ കോണ്‍ഗ്രസും ബിജെപിയും പ്രവര്‍ത്തിച്ചുവെന്നാണ് സിപിഎം അനുഭാവികള്‍ പറയുന്നത്. എന്നാല്‍ ഇതൊന്നും കൊണ്ട് തളരില്ലെന്നും ഒരു പോരാളി ഷാജി മരിച്ചാല്‍ നൂറു ഷാജിമാര്‍ ഉയര്‍ത്തെണീക്കുമെന്നാണ് പാര്‍ട്ടി അനുഭാവികള്‍ പറയുന്നത്. ഇതോടെ ഇതേ പേരില്‍ ഫേസ്ബുക്കില്‍ നിരവധി പുതിയ പേജുകളും എത്തിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Read Moreഒന്നരവയസുകാരിയുടെ കൊലപാതകം: ചോദ്യംചെയ്യലിൽ സഹകരിക്കാതെ അമ്മ പോലീസിനെ കുഴക്കുന്നു
തുറവൂർ: ദുരൂഹ സാഹചര്യത്തിൽ മരിച്ച ഒന്നര വയസുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിനെ തുടർന്ന് അറസ്റ്റിലായ അമ്മ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തത് പോലീസിനെ കുഴക്കുന്നു. പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡിൽ കൊല്ലംവെളി കോളനിയിൽ ഷാരോണ്‍ – ആതിര ദന്പതികളുടെ മകൾ ആദിഷ കൊല്ലപ്പെട്ട സംഭവത്തിലാണ് അമ്മ ആതിരയെ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മരണത്തിൽ അസ്വാഭാവികത തോന്നിയതിനെത്തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ കുട്ടിയുടേത് കൊലപാതകമാണെന്നും അമ്മയ്ക്ക് പങ്കുണ്ടെന്നും തെളിഞ്ഞതിനെത്തുടർന്നാണ് അറസ്റ്റുണ്ടായത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ ചോദ്യം ചെയ്യലിൽ അമ്മ വ്യക്തമായ മറുപടിയൊന്നും നൽകുന്നില്ലെന്നാണ് പോലീസിൽ നിന്നും കിട്ടുന്ന വിവരം. അമ്മയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പോലീസ് കസ്റ്റഡിയിൽ വാങ്ങിയശേഷം തെളിവെടുപ്പുൾപ്പെടെയുള്ള തുടർനടപടികളുണ്ടാകും. ഇതിലൂടെ മാത്രമേ പൂർണമായ രീതിയിൽ കുട്ടിയുടെ മരണത്തിൽ അമ്മയുടെ പങ്ക് വ്യക്തമാകു. കുട്ടിയുടെ മുത്തശ്ശൻ, മുത്തശ്ശി, പിതാവ് എന്നിവരെ പോലീസ് ചോദ്യംചെയ്ത് വിട്ടയച്ചു. ശനിയാഴ്ച…
Read Moreകണ്ണൂരിൽ 90 ശതമാനം പോളിംഗ് നടന്ന ബൂത്തുകളിലെ ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് കോൺഗ്രസ്; കണ്ണൂരിൽ നടന്നത് ബൂത്തുപിടിത്തം തന്നെയാണെന്ന് സതീശൻ പാച്ചേനി
കണ്ണൂർ: കണ്ണൂർ ജില്ലയിൽ 90 ശതമാനത്തിൽ കൂടുതൽ പോളിംഗ് നടന്ന ബൂത്തുകളിലെ വെബ്കാമറ ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. എന്നാൽ, 90 ശതമാനത്തിൽ കൂടുതൽ പോളിംഗുണ്ടായ എല്ലാ ബൂത്തുകളിലും കള്ളവോട്ട് നടന്നുവെന്ന അഭിപ്രായം യുഡിഎഫിനില്ല. പാർട്ടി പ്രവർത്തകർ വാശിയോടെ പരാമാവധി വോട്ടർമാരെ എത്തിച്ച ബൂത്തുകളുമുണ്ട്. ഇത്തരത്തിലുള്ള ബൂത്തുകളും കള്ളവോട്ട് നടന്ന ബൂത്തുകളും സംബന്ധിച്ച വിവരങ്ങൾ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുമെന്ന് യുഡിഎഫ് നേതാക്കൾ പറയുന്നു. കള്ളവോട്ട് സംബന്ധിച്ച നിയമവിദഗ്ധരുമായി ആലോചിച്ച് ആധികാരികമായി റിപ്പോർട്ട് തയാറാക്കി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് യുഡിഎഫിന്റെ നീക്കം. ഇതിന്റെ ഭാഗമായി ഇന്ന് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും. പരമാവധി തെളിവുകൾ ശേഖരിച്ച് കള്ളവോട്ടിന്റെ വിശദാംശങ്ങൾ പുറത്തെത്തിക്കാനാണ് യുഡിഎഫ് ശ്രദ്ധിക്കുന്നത്. ഇതിനായി കള്ളവോട്ട് നടന്നതായി സംശയമുള്ള മുഴുവൻ ബൂത്തുകളിലെയും യുഡിഎഫ് ഏജന്റുമാരിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങളുടെ സൂക്ഷ്മപരിശോധന…
Read Moreകാർ യാത്രികരായ സ്ത്രീകളെ പിൻതുടർന്ന് ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ; പോലീസിനെ ബന്ധപ്പെട്ട യുവതികൾക്ക് പോലീസ് നൽകിയ തന്ത്രത്തിലൂടെ യുവാവിനെ കുടുക്കിയത് ഇങ്ങനെ…
ശ്രീകാര്യം : കാർ യാത്രികരായ സ്ത്രീകളെ ബൈക്കിൽ പിന്തുടർന്ന് ശല്യപ്പെടുത്തിയ യുവാവിനെ റിമാൻഡ് ചെയ്തു. കാട്ടായിക്കോണം മേലേവിളയിൽ ശിവാലയത്തിൽ വാടകയ്ക്ക് താമസിക്കുന്ന ശിവ പ്രസാദ് (35) ആണ് പിടിയിലായത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കാട്ടായിക്കോണം സ്വദേശികളായ മൂന്നു സ്ത്രീകൾ സഞ്ചരിച്ച കാറും പ്രതി സഞ്ചരിച്ച ബൈക്കും പോത്തൻകോട് നിന്നും കാട്ടായിക്കോണത്തേയ്ക്ക് വരുകയായിരുന്നു.കാട്ടായിക്കോണത്ത് എത്തിയപ്പോൾ കാറിൽ ഉള്ള സ്ത്രീകൾ കടയിൽ ഇറങ്ങി വെള്ളം വാങ്ങി. തുടർന്ന് കാറിൽ സ്ത്രീകൾ മാത്രമാണെന്ന് അറിഞ്ഞ പ്രതി ഇവരുടെ കാർ പിന്തുടരുകയും കാറിന്റെ ഗ്ലാസിൽ അടിക്കുകയും കാർ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. യാത്രക്കാർ ഭയന്ന് കാർ നിർത്താതെ ഓടിച്ച് പോകുകയും പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. കാർ നിർത്താത്തെ ഓടിച്ച് വരാൻ പോലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് ചെക്കാലമുക്കിന് സമീപം പോലീസ് എത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. തുടർന്ന് ഇവരുടെ…
Read Moreഹാഷിമിന്റെ ആശയപ്രചാരകനാണ് അറസ്റ്റിലായ പാലക്കാട് സ്വദേശിയെന്ന് എൻഐഎ
പാലക്കാട്:ശ്രീലങ്കയിലെ സ്ഫോടന പരന്പരയുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലെടുത്ത മുതലമട, ചെമ്മണാംന്പതി ചുള്ളിയാർമേട് അക്ഷയ നഗറിലെ റിയാസ് അബൂബക്കർ (28) സഹ്രാൻ ഹാഷിമിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നതായി അധികൃതർ. എന്നാൽ ഇയാൾക്ക് ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധമില്ലെന്നാണ് വിലയിരുത്തൽ. എൻഐഎ സംഘം ഇന്നലെ രാവിലെ ഒന്‍പതോടെയാണ് ഇയാളെ വീട്ടിൽ നിന്നു കസ്റ്റഡിയിലെടുത്തത്. ഐസിസ് അനുകൂല പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്ന റിയാസ് കഴിഞ്ഞ രണ്ടുദിവസമായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. അത്തർ വില്പനക്കാരനായ ഇയാൾക്ക് നേരത്തെ നാഷണൽ തൗഹീദ് ജമാത്തുമായി ബന്ധമുണ്ടായിരുന്നതായാണ് വിവരം. ഇപ്പോഴും സംഘടനയിൽ സജീവമാണോ എന്നത് വ്യക്തമല്ല. മുന്നറിയിപ്പില്ലാതെ ഇന്നലെ പുലർച്ചെ കൊല്ലങ്കോട് എത്തിയ എൻഐഎ സംഘം മൂന്നു മണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിലാണ് റിയാസിനെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ ചാവേർ സഹ്രാൻ ഹാഷിമിന്റെ ആശയങ്ങളിൽ ആകൃഷ്ടരായിരുന്നു ഇയാളെന്നാണ് ലഭ്യമാകുന്ന വിവരം.കൊല്ലപ്പെട്ട…
Read Moreഎൻഐഎ റെയ്ഡ് പോലീസും അറിഞ്ഞില്ല! ശ്രീലങ്കൻ സ്ഫോടനം: പാലക്കാട് സ്വദേശി കസ്റ്റഡിയിൽ; തീവ്ര വർഗീയത പ്രചരിപ്പിച്ചതിനു കേസെടുക്കും
കൊച്ചി: കേരളത്തിൽ നിന്നു കസ്റ്റഡിയിലെടുത്ത മലയാളികൾക്കു ശ്രീലങ്കയിൽ നടന്ന സ്ഫോടനവുമായി നേരിട്ടു ബന്ധമില്ലെങ്കിലും ആശയങ്ങൾ പ്രചരിപ്പിച്ചു തീവ്രവാദത്തിനു ആളെ കൂട്ടിയെന്നു എൻഐഎ. ഇവർ തീവ്ര വർഗീയത പ്രചരിപ്പിച്ചതായി കണ്ടെത്തി. ശ്രീലങ്കൻ സ്ഫോടനം ആസൂത്രണം ചെയ്ത സഹ്രാൻ ഹാഷിമിന്റെ പ്രസംഗങ്ങളും ആശയങ്ങളും ഇവർ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് എൻഐഎ വ്യക്തമാക്കി. ശ്രീലങ്കൻ സ്ഫോടനം ആസൂത്രണം ചെയ്ത നാഷണൽ തൗഹീദ് ജമാ അത്ത് നേതാവ് സഹ്രാൻ ഹാഷിമിന് കേരളവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള എൻഐഎ അന്വേഷണം തുടരുകയാണ്. കസ്റ്റഡിയിലായ പാലക്കാട് സ്വദേശി കൊല്ലങ്കോട് സ്വദേശി മുതലമട ചെമ്മണാംപതി അക്ഷയനഗറിലെ റിയാസ് അബൂബക്കറിനെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്. അത്തർവില്പനക്കാരനായ ഇയാൾക്കു നാഷണൽതൗഹീദ് ജമാ അത്തിന്റെ തമിഴ്നാട് ഘടകവുമായും ബന്ധമുണ്ടെന്ന് എൻഐഎ അറിയിച്ചു. കേസെടുത്ത് അന്വേഷിക്കാനാണ് എൻഐഎയുടെ നീക്കം. മുന്നറിയിപ്പില്ലാതെ ഇന്നലെ പുലർച്ചെ കൊല്ലങ്കോട് എത്തിയ എൻഐഎ സംഘം മൂന്നു മണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിലാണ് റിയാസിനെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ…
Read Moreതെരുവുനായുടെ ആക്രമണത്തിൽ വയോധികയ്ക്കു പരിക്ക്; ആക്രമണത്തിനിടെ ബോധരഹിതയായി വീണ വീട്ടമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തുകായയിരുന്നു
മാവേലിക്കര: വയോധികക്കു തെരുവുനായുടെ ആക്രമണത്തിൽ പരിക്ക്. കുറത്തികാടാണ് സംഭവം. വടക്കേമങ്കുഴി സന്തോഷ് നിവാസിൽ രാജമ്മ(68)യ്ക്കാണ് തെരുവുനായുടെ ആക്രമണത്തിൽ രണ്ടുകാലുകൾക്കും പരുക്കേറ്റത്. മകന്റെ വീട്ടിലേക്കു പോകവെ നായ ആക്രമിക്കുകയായിരുന്നു. നായയുടെ ആക്രമണത്തിൽ ബോധരഹിതയായി വീണ രാജമ്മയയെ നാട്ടുകാരും വഴിയാത്രക്കാരും ഓടിയെത്തി രക്ഷിക്കുകയായിരുന്നു. രാജമ്മയെ കുറത്തികാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം തടത്തിലാൽ കാഞ്ഞൂർ പാലത്തിനു സമീപം തടത്തിലാൽ കണീരേത്ത് കല്യാണി(89)യേയും നായ കാലിൽ കടിച്ച് റോഡിലൂടെ വലിച്ചിഴച്ചിരുന്നു.
Read More