തിരുവനന്തപുരം: വാഹനങ്ങളിലെ കർട്ടനുകളും കൂളിംഗ് ഫിലിമും നീക്കം ചെയ്യണമെന്ന ഉത്തരവ് ലംഘിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി. മന്ത്രിമാരിൽ കൃഷ്ണൻകുട്ടിയുടെ മാത്രം വാഹനത്തിലെ കർട്ടനുകൾ ഇതുവരെ നീക്കിയില്ല. മറ്റ് മന്ത്രിമാരുടെ വാഹനത്തിലെ കർട്ടനുകളും കൂളിംഗ് ഫിലിമും നീക്കം ചെയ്തു. കഴിഞ്ഞ ദിവസം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കെ. രാജു, സുനിൽ കുമാർ, എ.സി. മൊയ്തീൻ എന്നിവരുടെ വാഹനങ്ങളിലെ കർട്ടനുകൾ നീക്കം ചെയ്തിരുന്നില്ല. വാഹനങ്ങളിലെ കർട്ടനുകളും കൂളിംഗ് ഫിലിമും നീക്കം ചെയ്യുന്നതിന്റെ ഭാഗമായുള്ള ഓപ്പറേഷൻ സ്ക്രീൻ പരിശോധനയിൽ വ്യാപക നടപടി തുടരുന്പോഴാണ് പരസ്യമായി നിയമം ലംഘിച്ച് വിഐപികൾ യാത്രകൾ തുടർന്നിരുന്നത്. സെഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തികൾക്കു മാത്രമേ സുരക്ഷാ നടപടികളുടെ ഭാഗമായി വാഹനങ്ങളുടെ ഗ്ലാസുകൾ നിയമപ്രകാരം മറയ്ക്കാൻ കഴിയൂ. കേരളത്തിൽ മുഖ്യമന്ത്രിക്കും ഗവർണർക്കും മാത്രമാണ് ഇളവ്.
Read MoreDay: January 19, 2021
പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യൻ; ചരിത്രം കുറിച്ച് എൽഡിഎഫ് സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് സർവേ; ബിജെപിക്ക് ഒരു സീറ്റും
തിരുവനന്തപുരം: ചരിത്രം കുറിച്ച് എൽഡിഎഫ് സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് എബിപി-സി വോട്ടർ സർവേ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 85 സീറ്റുകൾ വരെ നേടുമെന്ന് സർവേ പ്രവചിക്കുന്നു. യുഡിഎഫ് 53 സീറ്റുകളും ബിജെപിക്ക് ഒരു സീറ്റും ലഭിക്കുമെന്നും സർവേ പറയുന്നു. വോട്ട് വിഹിതത്തിൽ എൽഡിഎഫിന് 41.6 ശതമാനവും യുഡിഎഫിന് 34.6 ശതമാനവുമാണ് പ്രവചിക്കുന്നത്. ബിജെപിക്ക് ഇത്തവണ 15.3 ശതമാനം വോട്ടുകൾ ലഭിക്കുമെന്നാണ് സർവേയിൽ പറയുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിന് യോജിച്ചത് പിണറായി വിജയനെന്ന് 46.7 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ ഉമ്മൻ ചാണ്ടിയെന്ന് 22.3 ശതമാനം പേർ സർവേയിൽ അഭിപ്രായപ്പെട്ടു. കെ.കെ. ഷൈലജയുടെ പേർ 6.3 ശതമാനം പേർ രേഖപ്പെടുത്തി. 4.1 ശതമാനം പേരാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തിന് അനുയോജ്യനെന്ന് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ ബിജെപി നില മെച്ചപ്പെടുത്തുമ്പോൾ, യുഡിഎഫിന്റെ ഹിന്ദു വോട്ടുകളിൽ വലിയ നഷ്ടമാണ്…
Read Moreകടയില്‍നിന്നു സാധനങ്ങള്‍ വാങ്ങിവരാന്‍ വൈകി!ഒൻപതു വയസുകാരനോടു കൊടുംക്രൂരത; തേപ്പുപെട്ടിയും ചട്ടുകവും വച്ചു പൊള്ളിച്ചു; സംഭവം ഇങ്ങനെ…
മരട് (കൊച്ചി): വൈറ്റില തൈക്കൂടത്ത് ഒന്‍പതു വയസുകാരനോടു കൊടുംക്രൂരത. കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങിവരാന്‍ വൈകിയെന്ന കാരണത്താൽ കുട്ടിയുടെ കാലില്‍ തേപ്പുപെട്ടിയും ചട്ടുകവും വച്ചു പൊള്ളിച്ചു. സംഭവത്തില്‍ കുട്ടിയുടെ സഹോദരിയുടെ സുഹൃത്ത് അങ്കമാലി സ്വദേശി പ്രിന്‍സിനെ (19) മരട് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പരാതിയിലാണു കേസെടുത്തിരിക്കുന്നത്. കടയിൽനിന്നെത്താൻ വൈകുകയും സാധനം വാങ്ങാൻ നല്കിയ പണം നഷ്ടമാക്കുകയും ചെയ്തതാണു പ്രതിയെ പ്രകോപിപ്പിച്ചതെന്നു പറയുന്നു. കുട്ടിയുടെ രണ്ടു കാലുകളിലും ചട്ടുകംവച്ചു പൊള്ളിക്കുകയും കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചു ചുമരിൽ ചേർത്തുനിർത്തുകയുംചെയ്തു. കുട്ടിയുടെ അമ്മ ഇടപെട്ടിട്ടും പ്രതി പിൻവാങ്ങിയില്ല. പിന്നീടു തേപ്പുപെട്ടികൊണ്ടും കാലുകളിൽ പൊള്ളലേൽപ്പിച്ചെന്നു കുട്ടി പറഞ്ഞു. ഇതിനുമുമ്പും ഇയാൾ ഉപദ്രവിച്ചിരുന്നതായി കുട്ടിയും നാട്ടുകാരും വെളിപ്പെടുത്തി. ദിവസങ്ങൾക്കു മുമ്പുനടന്ന സംഭവം സമീപവാസികൾ ഇടപെട്ടതോടെയാണു പുറംലോകമറിഞ്ഞത്. പൊള്ളലേറ്റ കുട്ടിയുടെ ചിത്രം സമീപവാസിയായ ഒരു സ്ത്രീ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. സ്ഥലം കൗണ്‍സിലർ വിവരമറിയിച്ചതിനെത്തുടർന്നു പോലീസെത്തി…
Read Moreരാജസ്ഥാനിൽ കൗമാരക്കാരിയെ കഴുത്തറത്ത് കൊലപ്പെടുത്തി; പീഡനം നടന്നതായി സംശയം
ജയ്പുർ: രാജസ്ഥാനിലെ ബാര്‍മെറില്‍ കൗമാരക്കാരിയെ കഴുത്തറത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. സുവാല ഗ്രാമവാസിയാണ് കൊല്ലപ്പെട്ട 16കാരി. കുട്ടിയുടെ വീടിനു പുറകിലെ പാടത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ പീഡനം നടന്നകാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ കണ്ടെത്തണമെന്നും പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടി. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Read More