മാഡ്രിഡ്: യൂറോപ്യൻ സൂപ്പർ ലീഗിൽനിന്ന് ആറ് പ്രീമിയർ ലീഗ് ടീമുകളും പിന്മാറി. മാഞ്ചസ്റ്റർ സിറ്റിയാണ് സൂപ്പർ ലീഗിൽനിന്നും ആദ്യം പിന്മാറിയത്. ചെൽസി ടൂർണമെന്റിൽനിന്നും പിൻമാറുകയാണെന്ന സൂചന ലഭിച്ചതോടെ സിറ്റി സൂപ്പർ ലീഗിൽനിന്നും ഒഴിവായി. ആഴ്സണൽ, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം എന്നീ ക്ലബുകളും സൂപ്പർ ലീഗിൽനിന്നും പിൻമാറുകയാണെന്ന് അറിയിച്ചു. ഞായറാഴ്ചയാണ് 12 ടീമുകളുമായി സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. എന്നാൽ ഇതിനെതിരെ ലോകവ്യാപകമായ പ്രതിഷേധമാണ് ഉയർന്നുവന്നത്. ഔദ്യോഗികമായി സൂപ്പർ ലീഗിൽനിന്ന് പിൻമാറിയതായി സിറ്റി അറിയിച്ചു. ആഴ്സണൽ ആരാധകർക്ക് എഴുതിയ തുറന്നകത്തിൽ തങ്ങൾ തെറ്റ് ചെയ്തതായി സമ്മതിച്ചു. ആരാധകരുടേയും ലോകത്താകമാനമുള്ള ഫുട്ബോൾ പ്രേമികളുടേയും ആവശ്യപ്രകാരം സൂപ്പർ ലീഗിൽനിന്ന് പിൻവാങ്ങുകയാണെന്ന് ആഴ്സണൽ കത്തിൽ പറഞ്ഞു. സൂപ്പർ ലീഗിൽ കളിക്കുന്ന ക്ലബുകൾക്കെതിരെയും താരങ്ങൾക്കെതിരെയും നടപടി എടുക്കുമെന്ന് ഫിഫയും യുവേഫയും അറിയിച്ചിരുന്നു. റയൽ മാഡ്രിഡിന്റെ പ്രസിഡന്റ് ഫ്ളോറെന്റീനൊ പെരസാണ് സൂപ്പർ ലീ ഗിന്റെ തലവൻ.…
Read MoreDay: April 21, 2021
കോവിഡ് രൂക്ഷം; എറണാകുളം ജില്ലയിൽ ഇന്നു മുതൽ പ്രാദേശിക ലോക്ക്ഡൗൺ; വീടുകളിലെത്തി പരിശോധന
കൊച്ചി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ ഇന്ന് മുതല്‍ പ്രാദേശിക ലോക്ക്ഡൗണ്‍. ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലും കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലും ഉള്‍പ്പടെ 113 വാര്‍ഡുകളില്‍ ആണ് ലോക്ക്ഡൗണ്‍. വെങ്ങോല, മഴുവന്നൂര്‍, എടത്തല പഞ്ചായത്തുകളും ഇന്ന് ആറ് മുതല്‍ അടച്ചിടും. ഈ മേഖലയിലുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കും. മൊബൈല്‍ യൂണിറ്റ് എത്തിച്ച് വീടുകളിലെത്തിയാകും സാപിംള്‍ ശേഖരിക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മേഖലയില്‍ ആവശ്യസേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി.
Read More‘എനിക്ക് ശ്വാസം മുട്ടുന്നേ’ ജോർജ് ഫ്ളോയിഡിന്റെ നിലവിളി എന്നെന്നേക്കും ഇല്ലാതാക്കിയ പോലീസുകാരൻ കുറ്റക്കാരനെന്ന് കോടതി; 75 വർഷം വരെ തടവ് ലഭിച്ചേക്കാം
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കറുത്തവർഗക്കാരൻ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിലെ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഡെറിക് ഷോവിന് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഷോവിനെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി അറിയിച്ചു. ഷോവിനുള്ള ശിക്ഷ എട്ട് ആഴ്ചയ്ക്കുള്ളില്‍ വിധിക്കും. മൂന്ന് കുറ്റങ്ങളിലായി ഷോവിന് 75 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. കോടതി നടപടികള്‍ പ്രസിഡന്റ് ജോ ബൈഡന് വൈറ്റ് ഹൗസിലിരുന്ന് വീക്ഷിച്ചു. കഴിഞ്ഞ മേയ് 25നാണ് ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ടത്. കസ്റ്റഡിയിലെടുത്ത ഫ്ളോയിഡിനെ ഷോവിന് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിൽ അമേരിക്കയിലുടനീളം വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. മിനിയാപോളീസിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ഡെറിക് ഷോവിന്. വ്യാജ കറൻസി കൈയിൽ വച്ചെന്ന കുറ്റമാരോപിച്ചാണ് പോലീസുകാർ ജോർജ് ഫ്ളോയിഡിനെ കസ്റ്റഡിയിലെടുത്തത്. കൈവിലങ്ങണിയിച്ച ഫ്ളോയിഡിന്റെ കഴുത്തിൽ ഡെറിക് ഷോവിൻ മുട്ടുകുത്തി ശ്വാസം മുട്ടിച്ചപ്പോഴാണ് മരണം സംഭവിച്ചത്. എനിക്ക് ശ്വാസം മുട്ടുന്നേ…
Read Moreരാജ്യത്ത് പ്രതിദിന കോവിഡ് രോഗികൾ മൂന്ന് ലക്ഷത്തിന് അടുത്ത്; മരണസംഖ്യ രണ്ടായിരത്തിന് മുകളിൽ;വാക്സിന് മരുന്ന് കടകളില്‍ വില്ക്കാന് അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് മൂന്ന് ലക്ഷത്തിന് അടുത്താളുകള്ക്ക്. ചൊവ്വാഴ്ച മാത്രം രോഗം ബാധിച്ച് മരിച്ചത് രണ്ടായിരത്തിന് മുകളിൽ ആളുകളാണ്. ഇതിന്റെ കാല് ഭാഗവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയില്‍ മാത്രമാണ്. വിശദമായ റിപ്പോർട്ട് ലഭ്യമാകുന്നതേയുള്ളു.അതേസമയം, കോവിഡ് വാക്സിന് മരുന്ന് കടകളില്‍ വില്ക്കാന് അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ വിശദമായ മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്നും കേന്ദ്രം ആവര്‍ത്തിച്ചു. സര്‍ക്കാര്‍ സംവിധാനത്തിന് പുറത്ത് വാക്സിന് ഡോസിന് 750 മുതല്‍ 1,000 രൂപ വരെ വിലയീടാകുമെന്നാണ് കമ്പനികളുടെ നിലപാട്.
Read More