കിണറിന്റെ അരമതിലിരുന്ന് ഫുട്ബോള്‍ കളി കാണുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ ഇടവെട്ടി സ്വദേശിയായ പതിനാലുകാരനെ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചു. ഇന്നലെ 11 മണിയോടെയാണ് സംഭവം. 35 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് കുട്ടി വീണത്. കൂട്ടുകാര്‍ ഫുട്ബോള്‍ കളിക്കുന്നത് കണ്ട് കിണറിന്റെ മതിലില്‍ ഇരുന്ന ബാലന് പന്ത് നേരെ വന്നപ്പോള്‍ പിന്നോട്ട് ആഞ്ഞപ്പോഴാണ് കിണറ്റിലേക്ക് വീണതെന്നാണ് വിവരം. ഓടിയെത്തിയ നാട്ടുകാരിലൊരാള്‍ കയര്‍ ഉപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിക്കു പിടിച്ചുനില്ക്കാന് ചെറിയ ഏണിയിറക്കി നല്കി. തുടര്‍ന്ന്, അഗ്നിരക്ഷാ സേന എത്തി വലയിലാക്കി കരയിലെത്തിക്കുകയായിരുന്നു. വീഴ്ചയില്‍ ചെറിയ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.
Read MoreTag: football
ലാസ്റ്റ് ഡാൻസ്! താരരാജാക്കന്മാർ മരുഭൂമിയിലെ പുൽത്തകിടിയിൽ നേർക്കുനേർ പന്തുതട്ടി…
അനന്തമായ പരിവാരങ്ങളുടെ കൊട്ടുംകുരവയും അകന്പടിസേവിക്കുന്ന രണ്ടു താരരാജാക്കന്മാർ മരുഭൂമിയിലെ പുൽത്തകിടിയിൽ നേർക്കുനേർ പന്തുതട്ടി.. ആ രണ്ടു രാജാക്കന്മാരെ ഒന്നിച്ച് ഒരൊറ്റ ഫ്രെയ്മിൽ കാണാൻ കാൽപ്പന്ത് ലോകത്തിന് ഇനി സാധിക്കുമോ…? സാധിക്കുമെങ്കിൽ അതിനായി ഇനിയെത്രനാൾ കാത്തിരിക്കേണ്ടിവരും…? അതെ, ഫുട്ബോളിലെ രാജാക്കന്മാരായ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജന്റീനയുടെ ലയണൽ മെസിയും സൗദി അറേബ്യയിലെ റിയാദിൽ സൗഹൃദമത്സരത്തിൽ പരസ്പരം പോരടിച്ചു. റിയാദ് ഓൾ സ്റ്റാർ ഇലവന്റെ നായകനായി ഇറങ്ങിയ റൊണാൾഡോ രണ്ട് ഗോൾ നേടിയപ്പോൾ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ ആദ്യഗോൾ മെസിയുടെ വകയായിരുന്നു. 5-4നു പിഎസ്ജി ജയിച്ച മത്സരത്തിൽ ഗോളടിച്ച് തുടങ്ങിയതും മെസി. ഫുൾ ചാർജ് ലയണൽ മെസി x ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നതായിരുന്നു റിയാദിലെ മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മത്സരത്തിന്റെ ടിക്കറ്റിനായി 20 ലക്ഷം ഓണ്‍ ലൈൻ അപേക്ഷ വന്നതും 21 കോടി രൂപ മുടങ്ങി ഒരു ആരാധകൻ…
Read Moreപെലെ അനശ്വരനാണ്, പത്താം നമ്പർ ജഴ്സി അണിഞ്ഞ മജീഷ്യൻ; വികാരനിർഭര കുറിപ്പുമായി നെയ്മർ
സാവോ പോളോ: ഫുട്ബോൾ ഇതിഹാസം പെലെ (82) അന്തരിച്ചു. അർബുദത്തെ തുടർന്നു ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയിലായിരുന്നു അന്ത്യം. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ച താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പുകളിലായിരുന്നു പെലെ ബ്രസീലിനെ കിരീടം ചൂടിച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള്‍ താരവും പെലെയാണ്. ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ ഒരാളാണ് പെലെ. 15-ാം വയസില്‍ ബ്രസീലിന്റെ പ്രസിദ്ധമായ ഫുട്ബോള്‍ ക്ലബായ സാന്റോസിനൊപ്പമാണ് പെലെ പന്ത് തട്ടി തുടങ്ങിയത്. 1957 ജൂലൈ ഏഴിനാണ് ബ്രസീൽ ജഴ്സിയിൽ പെലെ കളത്തിലിറങ്ങിയത്. അതും ചിരവൈരികളായ അർജന്റീനയ്ക്കെതിരെ. അന്ന് പതിനാറു വയസുമാത്രമായിരുന്നു പെലെയുടെ പ്രായം. 1958-ൽ പെലെ ലോകകപ്പില്‍ അരങ്ങേറി. സെമിയില്‍ ഫ്രാന്‍സിനെതിരേ ഹാട്രിക്ക് നേടി ഫുട്ബോള്‍ ചരിത്രത്തില്‍ ഇടംപിടിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം…
Read Moreമെസിതാമസിച്ച ഖത്തർ യൂണിവേഴ്സിറ്റിയിലെ മുറി മ്യൂസിയമാക്കും
ദോഹ: ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ ക്യാപ്റ്റൻ ലയണൽ മെസി ലോകകപ്പ് വേളയിൽ താമസിച്ച മുറി മ്യൂസിയമായി പ്രഖ്യാപിച്ച് ഖത്തർ സർവകലാശാല. ഖത്തർ യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഹോസ്റ്റലിൽ മെസി താമസിച്ച മുറിയാണ് മിനി മ്യൂസിയമായി പ്രഖ്യാപിച്ചത്. നവംബർ 17നാണ് അർജന്റീന ടീം ഖത്തറിൽ എത്തിയത്. ലോകകപ്പ് ജേതാക്കളായി ഡിസംബർ 19ന് രാവിലെ നാട്ടിലേക്ക് മടങ്ങുന്നത് വരെ 29 ദിവസവും അർജന്റീനൻ ടീമിന്റെ താമസം ഖത്തർ യൂണിവേഴ്സിറ്റിയിലായിരുന്നു. താരങ്ങളുടെ ചിത്രങ്ങൾ പതിച്ചും ചുമരിനും വാതിലുകൾക്കും അർജന്റീന ദേശീയ പതാകയുടെയും ജഴ്സിയുടെയും നിറങ്ങൾ നൽകിയും സ്പാനിഷിൽ സ്വാഗതമോതിയും ഖത്തറിലെ താമസയിടം മിനി അർജന്റീനയാക്കി അധികൃതർ മാറ്റി.
Read Moreഫിഫ റാങ്കിംഗില്‍ ബ്രസീൽതന്നെ ഒന്നാമത്; ലോക കിരീടം സ്വന്തമാക്കിയ അർജന്റീനയുടെ സ്ഥനം..!
സൂറിച്ച്: ലോകകപ്പ് ക്വാർട്ടറിൽ പുറത്തായെങ്കിലും ഫിഫ ഫുട്ബോൾ റാങ്കിംഗിൽ ബ്രസീൽതന്നെ ഒന്നാം സ്ഥാനത്ത്. ലോക കിരീടം സ്വന്തമാക്കിയെങ്കിലും അർജന്റീന ബ്രസീലിനു പിന്നിൽ രണ്ടാമതാണ്. റണ്ണറപ്പായ ഫ്രാൻസ് മൂന്നാമതാണ്. ആദ്യ റൗണ്ടിൽ പുറത്തായ ബെൽജിയം രണ്ടാം സ്ഥാനത്തുനിന്നു നാലിലേക്കു പിന്തള്ളപ്പെട്ടു. ഇംഗ്ലണ്ടാണ് അഞ്ചാമതെന്നും ഇഎസ്പിഎൻ റാങ്കിംഗ് ട്രാക്കിംഗ് പറയുന്നു. നെതർലൻഡ്സ് ആറാമതും ക്രൊയേഷ്യ ഏഴാം സ്ഥാനത്തുമാണ്. സ്പെയിൻ മൂന്നുസ്ഥാനം താഴേക്കിറങ്ങി പത്താമതായി. ലോകകപ്പിൽ അവിശ്വസനീയ കുതിപ്പുമായി നാലാമതെത്തിയ മൊറോക്കൊ പതിനൊന്നിലെത്തി. ഏറ്റവും ഉയർന്ന റാങ്കുള്ള ആഫ്രിക്കൻ ടീമും മൊറോക്കോയാണ്. നാളെയാണു പട്ടിക ഔദ്യോഗികമായി പുറത്തുവരുന്നത്. ലോകകപ്പ് ഫൈനൽ പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടതാണ് അർജന്റീനയുടെ ഒന്നാംസ്ഥാനനേട്ടത്തിനു തിരിച്ചടിയായത്. നിശ്ചിതസമയത്തു കളി ജയിച്ചാൽ കൂടുതൽ പോയിന്റ് ലഭിക്കുന്ന തരത്തിലാണു ചട്ടം. ഷൂട്ടൗട്ടിലെ വിജയത്തിനു റാങ്കിംഗിൽ പോയിന്റ് കുറവാണ്. ഈ മാനദണ്ഡമാണു ക്വാർട്ടറിൽ പുറത്തായിട്ടും ഒന്നാം റാങ്ക് നിലനിർത്താൻ ബ്രസീലിനെ സഹായിച്ചത്.ഈ വർഷം…
Read Moreനീലക്കടൽ… മെസിക്കും സംഘത്തിനും അർജന്റീനയിൽ വരവേൽപ്പ്
ബുവാനോസ് ആരീസ്: മൂന്നരപ്പതിറ്റാണ്ടിനുശേഷം വിശ്വകിരീടം അർജന്റീനയുടെ മണ്ണിൽ. കിരീടവുമായി തലസ്ഥാനനഗരമായ ബുവാനോസ് ആരീസിലെ എസെയ്സ വിമാനത്താവളത്തിൽ തിരിച്ചെത്തിയ ലയണൽ മെസിക്കും സംഘത്തിനും ആവേശോജ്വല വരവേൽപ്പാണ് ആരാധകർ നൽകിയത്. ഇന്നലെ പുലർച്ചെ രണ്ടരയോടെ എത്തിയ മെസിയെയും സംഘത്തെയും സ്വീകരിക്കാൻ ബുവാനോസ് ആരീസിൽ വന്‍ ജനസഞ്ചയമാണ് ഒത്തുചേർന്നത്. ആഘോഷരാവ്ഖത്തറിൽ ഞായറാഴ്ച നടന്ന കലാശപ്പോരാട്ടത്തിൽ ടീം വിജയം നേടിയതു മുതൽ ബുവാനോസ് ആരീസിൽ ആഘോഷാന്തരീക്ഷമാണ്. ടീമംഗങ്ങൾ വന്നിറങ്ങിയതോടെ ആവേശം അണപൊട്ടി. സംഗീതം അലയടിച്ച അന്തരീക്ഷത്തിലാണു വിമാനത്തിന്റെ വാതിൽ തുറന്നത്. സ്വർണക്കപ്പും കൈയിലേന്തി നായകൻ ലയണൽ മെസി ആദ്യം പുറത്തേക്കുവന്നു. പിന്നാലെ, പരിശീലകൻ ലയണൽ സ്കലോണിയും. ശേഷം ടീമംഗങ്ങൾ ഓരോരുത്തരായി പുറത്തേക്ക്. വിമാനത്താവളത്തിൽനിന്നു പുറത്തെത്തിയതിനു പിന്നാലെ സ്വർണ മെഡൽ കഴുത്തിലണിഞ്ഞ്, ലോകകപ്പ് കൈയിലേന്തി തുറന്ന ബസിൽ സഞ്ചരിച്ച താരങ്ങൾ, ആരാധകരുടെ സ്നേഹാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി. അവർ പാട്ടു പാടി, ചെണ്ടകൊട്ടി, പടക്കം പൊട്ടിച്ചു. പിന്നീട്,…
Read Moreലോകകപ്പ് ലഹരിയും മദ്യലഹരിയും ചേർന്നപ്പോൾ കൊച്ചിയിൽ പോലീസിന് ക്രൂരമർദനം; മൂന്ന് പേരെ രണ്ടുവകുപ്പ് ചേർത്ത് അകത്താക്കി പോലീസ്
കൊച്ചി: ലോകകപ്പ് ഫുട്ബോൾ വിജയാഘോഷം അതിരുവിട്ടതിനെത്തുടർന്ന് നഗരത്തിൽ പോലീസുകാരെ മർദിച്ച കേസിൽ ഒളിവിൽ കഴിയുന്ന രണ്ടു പേർക്കായി എറണാകുളം നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കലൂർ സ്വദേശികളായ അരുണ്‍ ജോർജ് (31), ശരത് (32), റിവിൻ (33) എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 12.30ഓടെ കലൂരിലെ ബാറിന് മുന്നിലായിരുന്നു സംഭവം. മർദനത്തിൽ നോർത്ത് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ലിബിൻ രാജ്, ബിബിൻ എന്നിവർക്ക് പരിക്കേറ്റു. ഇരുവരും പ്രാഥമിക ചികിത്സതേടിയ ശേഷം ആശുപത്രി വിട്ടു. പോലീസ് ഉദ്യോഗസ്ഥരെ മർദിക്കുന്ന ദൃശ്യം വ്യാപകമായി പ്രചരിച്ചിരുന്നു. ലോകകപ്പ് വിജയാഘോഷത്തിനിടെ മദ്യപിച്ച് റോഡ് ഗതാഗതം തടസപ്പെടുത്തിയത് ചോദ്യം ചെയ്തതോടെയാണ് പ്രതികൾ പോലീസ് ഉദ്യോഗസ്ഥരെ മർദിച്ചത്. ബാറിലിരുന്ന് കളികണ്ട പ്രതികൾ അർജന്റീന വിജയിച്ചതോടെ ആഘോഷമായി പുറത്തേക്ക് ഇറങ്ങി. റോഡ് തടസപ്പെടുത്തിയായിരുന്നു ഇവരുടെ…
Read Moreസ്വത്തിലും മുമ്പൻ മെസി; പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്
ഫോബ്സ് മാസികയുടെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അർജന്റീന ക്യാപ്റ്റനായ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസി. 3,268 കോടി രൂപയുടെ ആസ്തിയാണ് ലോകകപ്പിന് മുൻപ് മെസിക്ക് കണക്കാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വരുമാനം 1,062 കോടി രൂപയാണെന്നു കണക്കാക്കുന്നു. ലോകത്ത് നാലു സ്ഥലങ്ങളിൽ മെസിക്ക് ആഡംബര വീടുകളുണ്ട്. ഏകദേശം 234 കോടി രൂപയാണ് മെസിയുടെ ആഡംബര വീടുകളുടെ വില. സ്പെയിനിനടുത്തുള്ള ഐബിസ ദ്വീപിലാണ് ഏറ്റവും വിലയേറിയ വീട്. ഇതിന് ഏകദേശം 97 കോടി രൂപ വില വരും. അവധിക്കാലത്ത് മെസി ഇവിടെയാണ് ചെലവഴിക്കുന്നത്. ക്യാമ്പ് നൗ സ്റ്റേഡിയത്തിൽനിന്ന് 12 കിലോമീറ്റർ അകലെ ഏകദേശം 56 കോടി രൂപ വിലയുള്ള ബംഗ്ലാവും മെസിക്കുണ്ട്. ഭാര്യ അന്റോണെല്ല റൊക്കൂസോയും അവരുടെ മൂന്ന് കുട്ടികളും ഈ ബംഗ്ലാവിലാണ് താമസിക്കുന്നത്. ഈ ബംഗ്ലാവിൽ ഒരു ചെറിയ…
Read Moreഅര്‍ജന്റീനയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു; മെസിക്ക് ആശംസകളുമായി നെയ്മർ
ദോഹ: അര്‍ജന്റീനയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ലയണല്‍ മെസിക്ക് അഭിനന്ദനങ്ങളുമായി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. അഭിനന്ദനങ്ങൾ സഹോദരാ എന്നര്‍ഥം വരുന്ന സ്പാനിഷ് ഭാഷയിലുള്ള ആശംസയാണ് മെസിക്ക് പിഎസ്ജിയിലെ സഹതാരം അറിയിച്ചത്. ഗോൾഡൻ ബോളുമായി ലോകകപ്പിനെ തലോടുന്ന മെസിയുടെ ചിത്രവും നെയ്മർ ട്വീറ്റിൽ പങ്കുവച്ചു. http://<blockquote class=”twitter-tweet”><p lang=”es” dir=”ltr”>Felicidades Hermano 👏🏽 <a href=”https://twitter.com/hashtag/leomessi?src=hash&ref_src=twsrc%5Etfw”>#leomessi</a> <a href=”https://t.co/5XClpQf15y”>pic.twitter.com/5XClpQf15y</a></p>— Neymar Jr (@neymarjr) <a href=”https://twitter.com/neymarjr/status/1604552030541996034?ref_src=twsrc%5Etfw”>December 18, 2022</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>
Read Moreഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. വെടിക്കെട്ട് നാളെ രാത്രി 8.30ന്; നെഞ്ചിടിപ്പോടെ ആരാധകർ
ദോഹ: ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ഓ..സഹിക്കാന്‍ പറ്റുന്നില്ല… ടെന്‍ഷന്‍ തന്നെ. നാളെ 8.30-ന് ഖത്തറിലെ പുല്‍മൈതാനത്ത് പന്തിന് തീപിടിക്കുമ്പോള്‍ ആരാധകര്‍ നെഞ്ചിടിപ്പിലാണ്. ഫ്രാന്‍സും അര്‍ജന്റീനയുമാണ് കളത്തില്‍ .അതുകൊണ്ടുതന്നെ പ്രവചനങ്ങള്‍ക്ക് പ്രസക്തിയില്ല. എന്തും സംഭവിക്കാം. കളിക്കളത്തില്‍ കരുത്തരാണ് ഇരുവരും. ആരാധനാതാരങ്ങളും ഇരുടീമുകളിലുമുണ്ട്. കഴിയുന്നതും ഈ രണ്ട് ടീമുകളും മുഖാമുഖം വരരുതേ എന്ന പ്രാര്‍ത്ഥിച്ചവരാണ് ഇരു ടീമുകളുടെ ആരാധകരും. പക്ഷെ കലാശപോരാട്ടത്തില്‍ ഇതില്‍ പരം സൂപ്പര്‍ ക്ലൈമാക്സ് വേറെ എന്ത്. ലാറ്റിന്‍ അമേരിക്കന്‍ സൗന്ദര്യമാണ് അര്‍ജന്റീന. ടോട്ടല്‍ ഫുട്ബോളിന്റെ കരുത്താണ് ഫ്രാന്‍സിനെ നയിക്കുന്നത്. പെനാല്‍റ്റി ബോക്സില്‍ കയറിയശേഷം ചാരുതയോടെ പന്തിനെ വലയ്ക്കുള്ളിലേക്ക് തഴുകി വിടുന്നതാണ് അര്‍ജന്റീനയുടെ ശൈലി. പറഞ്ഞു പഴകിതിനാല് മെസിയുള്‍പ്പെടെയുള്ള താരങ്ങളെ കുറിച്ച് അധികം പറയേണ്ടതില്ല. പലപ്പോഴും ലോംഗ് ഷൂട്ടിനേക്കാള്‍ ഉള്ളില്‍ കയറിയുള്ള കളിക്കാണ് അര്‍ജന്റീന പ്രധാന്യം കൊടുക്കുന്നത്. അതിന് ഗുണവും ഉണ്ട് ദോഷവും ഉണ്ട്. ലോകകപ്പില്‍…
Read More