തിരുവനന്തപുരം: കെ.ആർ. ഗൗരിയമ്മ (102) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം. ഐക്യകേരള രൂപീകരണത്തിനു മുൻപ് തിരുവിതാംകൂറിൽ മാറ്റത്തിന്റെ വിപ്ലവജ്വാലകൾ ആളിപ്പടർന്ന കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ പൊതുപ്രവർത്തന രംഗത്തേക്കു കടന്നുവന്ന തീപ്പൊരി സമരനായികയായിരുന്നു കെ.ആർ. ഗൗരിയമ്മ. എകെജിക്കും ഇഎംഎസിനും പി. കൃഷ്ണപിള്ളയ്ക്കുമൊപ്പം കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച നേതാക്കളിലൊരാൾ. അതിന്റെ ഭാഗമായി ഭരണകൂടത്തിന്റെ കൊടിയ മർദനങ്ങളും ജയിൽവാസവും അനുഷ്ഠിക്കേണ്ടി വന്നപ്പോഴും പാർട്ടിക്കു വേണ്ടി ജീവനും ജീവിതവും പകുത്തു നൽകിയ പെണ്‍കരുത്ത്. പിന്നീട് പാർട്ടിയോടും ഇഎംഎസിനോടും പടവെട്ടേണ്ടി വന്നപ്പോഴും നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെ ഗൗരിയമ്മ പോരാട്ടത്തിന്റെ പുത്തൻ മാനിഫെസ്റ്റോ രചിച്ചു. ഒടുവിൽ താൻ കൂടി അംഗമായി രൂപീകരിക്കപ്പെട്ട പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടും വിപ്ലവവീര്യം കെടാതെ കാത്ത ഗൗരിയമ്മ പാർട്ടിയോടും പോരാടി വിജയിച്ചു; അര നൂറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയനഭസിൽ ജ്വലിക്കുന്ന നക്ഷത്രമായി…
Read More