മീ ടുവിനോട് താല്പര്യമില്ല, അതുകൊണ്ട് തന്നെ എതിര്‍പ്പും, സോഷ്യല്‍മീഡിയയ്ക്ക് അടിമയല്ല, ഇനിയൊരു വിവാഹവും ഉണ്ടാകില്ല, മലയാളത്തിന്റെ ബോള്‍ഡ് നടിക്ക് പറയാനേറെയുണ്ട്

മീടൂ മൂവ്മെന്റിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് ലെന. സോഷ്യല്‍ മീഡിയയുമായി വലിയ ബന്ധമില്ലാത്തതിന്റെ കാരണവും ലെന വ്യക്തമാക്കി. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. ഇന്‍സ്റ്റാഗ്രാമില്‍ മാത്രമാണ് അത്യാവശ്യം ആക്ടീവായിട്ടുള്ളത്. എന്റെ പേഴ്സണല്‍ ഡയറി സൂക്ഷിക്കുന്നത് പോലെയാണ് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നത്.

എന്റെ യാത്രകളും മറ്റും പങ്കുവെയ്ക്കുന്ന ഒരിടം. ഒരു വര്‍ഷം എങ്ങനെ പോയി എന്ന് അറിയാന്‍ വേണ്ടി മാത്രമാണ് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പലരും അഡിക്റ്റഡാണെന്ന് പറയുന്നത് കേള്‍ക്കാറുണ്ട്. പക്ഷേ അങ്ങനെ എനിക്ക് വരാതിരിക്കാന്‍ ഞാന്‍ നല്ലവണ്ണം ശ്രദ്ധിക്കാറുണ്ട്. പവിയേട്ടന്റെ മധുരചൂരലാണ് ലെനയുടെ അവസാനമിറങ്ങിയ ചിത്രം. വാരിക്കുഴിയിലെ കൊലപാതകം, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നിവയാണ് ലെനയുടെ മറ്റു ചിത്രങ്ങള്‍.

വിവാഹമോചനത്തെപ്പറ്റിയും ലെന മനസുതുറന്നു. നിയമപരമായി വേര്‍പിരിഞ്ഞെങ്കിലും താനും അഭിലാഷും നല്ല സുഹൃത്തുക്കളാണെന്നും ഒരുമിച്ച് സിനിമ ചെയ്യാന്‍ പ്ലാന്‍ ഉണ്ടെന്നും ലെന പറഞ്ഞു. ഇനിയൊരു വിവാഹമില്ലെന്നും ലെന കൂട്ടിച്ചേര്‍ത്തു. 2004ല്‍ വിവാഹിതരായ അഭിലാഷും ലെനയും അടുത്തിടെയായിരുന്നു വേര്‍പിരിഞ്ഞത്.

Related posts