തൃശൂർ: അവിണിശേരിയിൽ മകന്റെ അടിയേറ്റ് അച്ഛനും അമ്മയും മരിച്ചു. അവിണിശേരി കറുത്തേടത്ത് രാമകൃഷ്ണൻ (75), ഭാര്യ തങ്കമണി എന്നിവരാണ് മരിച്ചത്. ഇരുവരെയും കൊലപ്പെടുത്തിയ മകൻ പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രാത്രി ഏഴോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വീട്ടിൽ മാതാപിതാക്കൾ സംസാരിച്ചിരിക്കുന്നതിനിടെ മകൻ കയറിവന്നു. മദ്യലഹരിയിലായിരുന്ന പ്രദീപ് സ്വത്ത് സംബന്ധിച്ച് മാതാപിതാക്കളുമായി തർക്കമുണ്ടായി. തുടർന്നുണ്ടായ പ്രകോപനത്തിൽ ഇയാൾ മഴു ഉപയോഗിച്ച് വയോധികരെ ആക്രമിക്കുകയായിരുന്നു. തലയ്ക്കും കഴുത്തിനും വെട്ടേറ്റ മാതാപിതാക്കളെ ആദ്യം തൃശൂർ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. രാത്രി തന്നെ പിതാവ് മരണത്തിന് കീഴടങ്ങി. പുലർച്ചെയാണ് മാതാവ് മരിച്ചത്. സ്ഥിരം മദ്യപാനിയായ മകൻ മുൻപും വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇയാളുടെ ഭാര്യയും മകളും മർദ്ദനം മൂലം സ്വന്തം വീട്ടിലേക്ക് പോയെന്ന് നാട്ടുകാർ പറയുന്നു.
Read MoreDay: September 8, 2021
ആയുധ നിയമപ്രകാരം, കൂടെപ്പോയ ആളും കുറ്റക്കാരനാണ്! മാനസ കൊലക്കേസ്; രാഖിലിന്റെ സുഹൃത്ത് അറസ്റ്റിൽ
കോതമംഗലം: നെല്ലിക്കുഴിയിൽ ഡെന്റല്‍ ഹൗസ് സര്ജന് ഡോ. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി പിടിയിൽ. മാനസയെ കൊന്നശേഷം സ്വയം വെടിവച്ചു മരിച്ച കണ്ണൂര്‍ സ്വദേശി രാഖിലിന്റെ സുഹൃത്തായ ആദിത്യന് (26) ആണ് അറസ്റ്റിലായത്. ഇയാളും കണ്ണൂർ സ്വദേശിയാണ്. രാഖിൽ പിസ്റ്റള്‍ വാങ്ങാന്‍ ബിഹാറിലേക്കു പോയപ്പോൾ ആദിത്യനും ഒപ്പമുണ്ടായിരുന്നു. കൂടെ പോയതല്ലാതെ പിസ്റ്റള്‍ വാങ്ങാനാണു പോകുന്നതെന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് ആദിത്യന്റെ മൊഴി. എന്നാൽ ആയുധ നിയമപ്രകാരം, കൂടെപ്പോയ ആളും കുറ്റക്കാരനാണ്. കണ്ണൂരിൽനിന്ന് അറസ്റ്റിലായ ആദിത്യനെ കോതമംഗലം കോടതിയില്‍ ഹാജരാക്കി. കസ്റ്റഡിയില്‍ വാങ്ങിയ ഇയാളുമായി അന്വേഷണ സംഘം വീണ്ടും ബിഹാറിലേക്കു പുറപ്പെട്ടു. തോക്ക് വാങ്ങിയ സ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുപ്പു നടത്തും.
Read Moreനിപ്പ പത്തി മടക്കുന്നു! 20 സാന്പിളുകൾകൂടി നെഗറ്റീവ്; കുട്ടി കഴിച്ച റംബൂട്ടാന് പഴം തന്നെയായിരിക്കും കാരണമെന്നാണ് നിഗമനം
തിരുവനന്തപുരം: നിപ്പ ബാധയുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച ഇരുപതു സാന്പിളുകൾകൂടി നെഗറ്റീവ്. ഇതോടെ നിപ്പ സംബന്ധിച്ച ഏറ്റവും വലിയ ആശ്വാസ വാർത്തയാണ് പുറത്തേക്കു വരുന്നത്. ഇന്നലെ പത്തുപേരുടെ ഫലം നെഗറ്റീവ് ആയിരുന്നു. അടുത്ത സന്പർക്കമുണ്ടായിരുന്നവരുടെ സാന്പിളുകളാണ് നെഗറ്റീവ് ആയതെന്നു ആരോഗ്യമന്ത്രി വീണ ജോർജ് മാധ്യമങ്ങളെ അറിയിച്ചു. ഹൈ റിസ്കിൽ ഉള്ളവരെന്നു കരുതിയ 30 പേർക്കും രോഗം ബാധിച്ചിട്ടില്ലെന്നു ഇതനകം വ്യക്തമായിട്ടുണ്ട്. 21 ഫലം കൂടി 21 പേരുടെ സാന്പിളുകൾ കൂടി ലഭിക്കാനുണ്ട്. നിപ്പയുമായി ബന്ധപ്പെട്ട് 68 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. നിപ്പബാധ തിരിച്ചറിഞ്ഞ ഉടൻ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ പ്രതിരോധനടപടികൾ ഫലം കാണുന്നുവെന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. നിപ്പയുമായി ബന്ധപ്പെട്ടു നിലവിൽ ആശങ്കപ്പെടേണ്ട സാഹഹചര്യമില്ലെന്നു ആരോഗ്യമന്ത്രി അറിയിച്ചു. നിപ്പ സ്ഥിരീകരിച്ചതിനു പിന്നാലെ മൂന്ന് ജില്ലകള്‍ അതീവ ജാഗ്രതയിലാണ്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് ഒരാഴ്ച അതീവജാഗ്രത…
Read More