തൊടുപുഴ: വിദ്യാർഥികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന് കാലതാമസം നേരിടുന്നതായി ആക്ഷേപം. കിറ്റ് വിതരണം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിൽ നിന്നും സർക്കുലർ പുറപ്പെടുവിച്ച് ഒരുമാസം പിന്നിട്ടിട്ടും കിറ്റ് ലഭിക്കാതായതോടെ വിദ്യാർഥികളും രക്ഷിതാക്കളും സ്കൂൾ അധികൃതരെ പഴിചാരുകയാണ്. അതേസമയം സ്കൂളിൽ നിന്നു നൽകേണ്ട എല്ലാ വിവരങ്ങളും ബന്ധപ്പെട്ട എഇഒ മാർ മുഖേന യഥാസമയം തന്നെ നൽകിയിട്ടുണ്ടെന്നാണ് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പ്രീപ്രൈമറി, പ്രൈമറി, അപ്പർപ്രൈമറി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതുവരെ ഭക്ഷ്യഭദ്രതാ അലവൻസിന്റെ ഭാഗമായി ഭക്ഷ്യക്കിറ്റുകൾ നൽകുന്നതിന് സർക്കാർ തീരുമാനിച്ചത്. ഇതനുസരിച്ച് കിറ്റ് വിതരണം ചെയ്യേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും വിദ്യാഭ്യാസ ഓഫീസർമാർ, നൂണ്മീൽ ഓഫീസർമാർ, ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സ്കൂൾ പ്രഥമാധ്യാപകർ, ഉച്ചഭക്ഷണ മേഖലാ കോ-ഓർഡിനേറ്റർമാർ…
Read MoreDay: September 24, 2021
ഡയബറ്റിസ് ക്യൂർ ! പ്രമേഹത്തിനു വ്യാജമരുന്ന്; ആയുർവേദ സ്ഥാപനും മാനേജര്‍ക്കും മുട്ടന്‍പണി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
അമ്പലപ്പുഴ: പ്രമേഹത്തിനുള്ള വ്യാജമരുന്ന് പ്രചരിപ്പിച്ച കേസിൽ ആയുർവേദ സ്ഥാപനത്തിനെതിരേ കേസെടുത്തു. കാക്കാഴത്ത് പ്രവർത്തിക്കുന്ന പരബ്രഹ്മം എന്ന സ്ഥാപനത്തിനെതിരേയാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്. ഡയബറ്റിസ് ക്യൂർ എന്ന പേരിലാണ് ഉത്പന്നം പുറത്തിറക്കി വില്പന നടത്തിയിരുന്നത്. മരുന്നെന്ന പേരിലാണ് ഇതു വിറ്റഴിക്കുന്നതെങ്കിലും ആരോഗ്യവകുപ്പിന്റെയോ ഡ്രഗ്സ് കൺട്രോളറിന്റെയോ അനുമതി ഇതിനു ലഭ്യമായിരുന്നില്ല. ഭക്ഷ്യോത്പന്നം എന്ന നിലയ്ക്കാണ് ഇതു വിറ്റിരുന്നതെന്നും സ്ഥാപന ഉടമ പറയുന്നു. എന്നാൽ പരസ്യങ്ങളിൽ ഇത് പ്രമേഹം മാറാനുള്ള മരുന്നെന്ന നിലയിലാണ് പ്രചാരണം നടത്തിയിരുന്നത്. മരുന്ന് കഴിച്ചിട്ടും രോഗം മാറാതെ വന്ന ചങ്ങനാശേരി സ്വദേശി പോലീസിൽ പരാതി നൽകിയിരുന്നു. കൂടാതെ സ്ഥാപനത്തിനെതിരേ രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ടു നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സ്ഥാപനമുടമ അമ്പലപ്പുഴ സ്വദേശി ഷൈനിനെ അറസ്റ്റ് ചെയ്ത ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സ്ഥാപനത്തിന്റെ മാനേജർക്കെതിരേയും നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. എന്നാൽ സ്ഥാപനം അടച്ചുപൂട്ടാൻ പോലീസ് തയാറായിട്ടില്ല.…
Read Moreവീട്ടമ്മമാരുടെ കണക്കുകൂട്ടലുകൾ വീണ്ടും തെറ്റുന്നു; അടുക്കളകൾ തിരിച്ചുപിടിക്കാൻ അടുപ്പു കൂട്ടിയവർക്ക് വിറകിന്റെ തീവിലയും തിരിച്ചടിയാകുന്നു
ഒറ്റപ്പാലം: അടുക്കളകൾ തിരിച്ച് പിടിക്കാൻ അടുപ്പുകൂട്ടിയവർക്ക് വിറകിന്റെ തീവില തിരിച്ചടി. പാചക വാതകത്തിന് തീ വിലയായതിന് പരിഹാരമായാണ് വിറകിനെ ആശ്രയിക്കാൻ പലരും തീരുമാനിച്ചത്. എന്നാൽ ഇവിടെയും രക്ഷയില്ലെന്നാണ് വീട്ടമ്മമാരുടെ പരാതി. പാചക വാതക വില കയറ്റത്തിന്റെ സാധ്യത മുതലെടുത്ത് വിറകിൽ ലാഭം കൊയ്യുകയാണ് വിറകു കച്ചവടക്കാർ. 10 കിലോ ചെറിയ വിറക് കഷ്ണങ്ങൾക്ക് നേരത്തെ 60 രൂപയായിരുന്നു വിലയെങ്കിൽ ഇപ്പോഴത് 75 മുതൽ 100 രൂപവരെയാണ്. മരക്കഷ്ണങ്ങൾ വെട്ടി ചെറുതാക്കുന്നതിനുള്ള കൂലികൂടിയതാണ് വിറകിന് വിലകൂടാനുള്ള കാരണമായി പറയുന്നത്. ആവശ്യത്തിന് മുറിച്ചെടുക്കാൻ മരം കിട്ടാത്തതും പ്രശ്നമാണ്. പാചകവാതക വിലവർധനയെത്തുടർന്ന് അടുപ്പിനെ ആശ്രയിച്ചിരുന്ന ഹോട്ടൽ നടത്തിപ്പുകാർക്കും വീട്ടമ്മമാർക്കുമാണ് വിലവർധന തിരിച്ചടിയായത്. പുളി വിറകിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ. തീ പിടിക്കുന്നതിനും കൂടുതൽ ചൂട് കിട്ടാനും പുളിമരമാണ് കൂടുതൽ ഗുണകരം.സാധാരണ വീട്ടുകാർ കൂടുതൽ ആശ്രയിക്കുന്നത് തീപ്പെട്ടി കന്പനികളിൽ നിന്നുള്ള കട്ടകളും തോലുമാണ്.…
Read Moreഅഞ്ചാലുംകാവിൽ ചെമ്മീൻ ചാകര! നാരൻ ചെമ്മീൻ ലേലം പോയ വില കേട്ട് ഞെട്ടരുത്…
അമ്പലപ്പുഴ: അഞ്ചാലുംകാവിൽ ചെമ്മീൻ ചാകര. അമ്പലപ്പുഴ അഞ്ചാലുംകാവ് തീരത്ത് ചാകര പ്രത്യക്ഷപ്പെട്ടിട്ട് ഒരു മാസമായെങ്കിലും പ്രധാന ഇനമായ ചെമ്മീൻ ലഭിച്ചത് ഇന്നലെയാണ്. ചില വള്ളങ്ങൾക്കു 10 കുട്ട വരെ ലഭിച്ചു. നാരൻ ചെമ്മീൻ ഒരു കിലോയ്ക്കു 200 രൂപ വച്ചാണ് ലേലം പോയത്. കൊഴുവ, ചൂടൻ തുടങ്ങിയ ചെറു മത്സ്യങ്ങളും ഇന്നലെ ലഭിച്ചു. പുലർച്ചെ ആറു മുതലാണ് അഞ്ചാലുംകാവിൽ വള്ളങ്ങൾ കരയണയുന്നത്. ആഴക്കടലിൽ വലിയ മത്സ്യം തേടിപ്പോകുന്ന എച്ച്എം വലക്കാർ, 10 ഓളം തൊഴിലാളികൾ കയറുന്ന നീട്ടുവള്ളങ്ങൾ, കൂറ്റൻ ലെയ്ലാൻഡിന്റെ കാരിയറുകൾ എന്നിവയാണ് മത്സ്യവുമായെത്തുന്നത്. കഴിഞ്ഞ ദിവസം അയലയും സുലഭമായി ലഭിച്ചിരുന്നു. നൂറുകുട്ടവരെ ലഭിച്ച ലെയ്ലാൻഡുകളുണ്ട്. എന്നാൽ കടലോരത്തെ സ്ഥല പരിമിതിയും റോഡിന്റെ ശോച്യാവസ്ഥയും വള്ളങ്ങൾ അടുപ്പിക്കുന്നതിനും മത്സ്യം വിൽക്കുന്നതിനും തടസമാകുന്നതായി തൊഴിലാളികൾ പറയുന്നു.
Read Moreവിഴിഞ്ഞം തുറമുഖം! മൂന്നുവർഷം കഴിഞ്ഞാലും കപ്പൽ അടുക്കുമോ? പുറത്ത് ജോലികളിൽ യാതൊരു പുരോഗതിയും ഇല്ല
വിഴിഞ്ഞം: ആയിരം ദിവസത്തിനുള്ളിൽ ഒന്നാം ഘട്ട പണി പൂർത്തിയാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കപ്പൽ അടുപ്പിക്കുമെന്ന് നിറഞ്ഞ സദസിൽ പ്രഖ്യാപിച്ച ആദാനിക്ക് മൂവായിരം ദിവസം കഴിഞ്ഞാലും അത് നടപ്പിലാക്കാൻ കഴിയില്ലെന്നുറപ്പായി. തുടക്കം കുറിച്ച് വർഷം ആറിന് അടുത്ത് എത്തുമ്പോഴും എങ്ങുമെത്താത്ത നിർമാണം പൂർത്തിയാക്കാൻ ഇനിയും മൂന്ന് വർഷം വേണമെന്നാണ് അധികൃതരുടെ വാദം. കരാറിൽ പറഞ്ഞ കാലാവധിക്കു ശേഷം സർക്കാരിന്റെ പല സമയത്തുള്ള മുന്നറിയിപ്പുകളും ഇടപെടലുകളും കഴിഞ്ഞെങ്കിലും ഒച്ചിഴയുന്ന രീതിയിലുള്ള നിർമാണത്തിന് മാറ്റം വന്നില്ല. 2015 ഡിസംബറിൽ കേരളത്തിന്റെ സ്വപ്ന പദ്ധതിയെന്നവകാശപ്പെട്ട് ഉദ്ഘാടനം നടത്തിയെങ്കിലും ബർത്തിനായുള്ള പൈലുകളുടെ നിർമാണവും ഓഫീസ് കെട്ടിടങ്ങളും മാത്രമാണ് പൂർത്തിയായത്. തിരയടികളിൽ നിന്ന് തുറമുഖത്തെ സംരക്ഷിക്കുന്നതിന് പുലിമുട്ടിനായുള്ള പാറക്കല്ല് തേടി അധികൃതർ വർഷങ്ങൾ പാഴാക്കി. ഒടുവിൽ കരമാർഗം ലോറികളിൽ കല്ലുകൾ എത്തിച്ച് പുലിമുട്ട് നിർമാണം ത്വരിതപ്പെടുത്തിയെങ്കിലും മറ്റ് കാര്യങ്ങൾ പഴയ പടിയിൽ തന്നെ. സർക്കാർ…
Read Moreപറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും ചെയ്യരുത്..! കൃഷിഭവനിൽ നിന്നും കിട്ടിയത് അത്യുൽപാദനശേഷിയുള്ള ഉമ വിത്ത്; ഉത്പാദന ശേഷിയോടെ വളർന്ന കളകണ്ട് ഞെട്ടി കർഷകർ…
പാലക്കാട്: അത്യുൽപാദനശേഷിയുള്ള ഉമ നെൽ വിത്തെന്ന് പറഞ്ഞ് കൃഷിഭവനിൽ നിന്നും വാങ്ങിയ നെൽവിത്ത് കൃഷി ചെയ്തപ്പോൾ പാടത്ത് നിറഞ്ഞത് അത്യുൽപാദനശേഷിയുള്ള കളകൾ. മലന്പുഴ കൃഷിഭവന് കീഴിലുള്ള തൂപ്പള്ളം പാടശേഖരത്തിലെ കൂട്ടാല വീട്ടിൽ കെ.കൃഷ്ണനാണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്. കഴിഞ്ഞ മേയ് മാസത്തിൽ പൊടി വിതയായി നടത്തിയ നെൽവിത്താണ് കതിര് നിറയേണ്ട പ്രായത്തിൽ കളയായി മാറിയത്. നെല്ല് മുളച്ചപ്പോൾ തന്നെ നെല്ലിനേക്കാൾ കൂടുതൽ മുളച്ചത് കളകളായിരുന്നു. പൊള്ള കള, ചേങ്ങോൽ, തവട്ട, വരി തുടങ്ങിയവയും പേരറിയാത്തതുമായ നിരവധി കളകളായിരുന്നു കൃഷിയിടത്തിൽ. എങ്കിലും അവിടവിടെയായി നെൽച്ചെടി ഉണ്ടാകുമെന്ന് കരുതി എല്ലാവരെയും വളരാൻ അനുവദിച്ചു. കണ്ടങ്ങളെല്ലാം പാടശേഖരത്തിന് നടുവിലായതിനാൽ ട്രാക്ടർ ഇറക്കി നശിപ്പിക്കാനും കഴിഞ്ഞില്ലെന്ന് കൃഷ്ണൻ പറഞ്ഞു. പാടശേഖരത്തിലെ മറ്റു കൃഷിയിടങ്ങളിലെല്ലാം ഇപ്പോൾ നെല്ല് കതിര് വന്ന് നിരന്നപ്പോൾ തന്റെ കണ്ടങ്ങളിൽ പൂവിട്ടു നിരന്നത് പലയിനം കളകളായി. ഇത്തരത്തിൽ…
Read Moreകഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ആഘോഷങ്ങളും ആരവങ്ങളും ഒന്നുമില്ല! പാട്ടും മധുരവുമായി റിമി ടോമിയുടെ ജന്മദിനാഘോഷം വെറിട്ട സ്ഥലത്ത്…
പാലാ: ഗായിക റിമി ടോമിയുടെ ഇപ്രാവശ്യത്തെ ജന്മദിനാഘോഷവും മരിയസദനത്തിലെ അന്തേവാസികള്‍ക്കൊപ്പമായിരുന്നു. കോവിഡ് മഹാവ്യാധി മൂലം കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ആഘോഷങ്ങളും ആരവങ്ങളും ഒന്നുമില്ലാതിരുന്ന മരിയസദനത്തിലെ സഹോദരങ്ങളോടു കുശലാന്വേഷണങ്ങള്‍ നടത്തിയും തമാശകള്‍ പറഞ്ഞും മരിയസദനം സന്തോഷിനും കുട്ടികള്‍ക്കുമൊപ്പം പാട്ടുകള്‍ പാടിയും റിമി ടോമി പിറന്നാള്‍ ദിനം മരിയസദനത്തില്‍ ആഘോഷിച്ചു. മരിയസദനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു നേരിട്ടറിവുള്ള റിമി ടോമി കഴിഞ്ഞ കുറെ കാലങ്ങളായി ജന്മദിനം മരിയസദനത്തിലാണ് ആഘോഷിക്കാറുള്ളത്. റവ. ഡോ. മാത്യു കിഴക്കേഅരഞ്ഞാണിയില്‍, മരിയസദനം സന്തോഷ്, അഡ്വ. സന്തോഷ് മണര്‍കാട്ട് എന്നിവരുടെ സാന്നിധ്യത്തില്‍ മരിയസദനം മക്കള്‍ക്ക് ഭക്ഷണം നല്‍കിയും കേക്ക് മുറിച്ചും അവരോടൊപ്പം പാട്ടുകള്‍ പാടിയും റിമി ടോമി ജന്മദിനം അവിസ്മരണീയമാക്കി. തന്റെ അടുത്ത ജന്മദിനവും മരിയസദനത്തില്‍ തന്നെ ആഘോഷിക്കുമെന്ന് ഉറപ്പു നല്‍കിയാണ് അവര്‍ മടങ്ങിയത്.
Read Moreസ്കൂൾ തുറക്കുന്പോൾ…! വിദ്യാലയത്തിലേക്ക് ഓടിയെത്താൻ പച്ചക്കൊടി ലഭിച്ച സാഹചര്യത്തെ വിദ്യാർഥികൾ വിലയിരുത്തുന്നത് ഇങ്ങനെയൊക്കെ…
കുരുന്നുകളുടെയും കൗമാരങ്ങളുടെയും കലപിലയിൽ വീണ്ടും സജീവമാകാനുള്ള പ്രതീക്ഷകളുടെ ചിറകിലേറിയിരിക്കുകയാണു വിദ്യാലയങ്ങൾ. പ്രിയപ്പെട്ട ശിഷ്യരെ വരവേൽക്കാൻ വെന്പൽകൊള്ളുകയാണ് ഗുരുജനങ്ങൾ. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ കാണാനും സ്നേഹാഭിവാദ്യം നേരാനും തുടിക്കുകയാണു വിദ്യാർഥികളുടെ ഹൃദയം. കോവിഡുയർത്തിയ നിയന്ത്രണങ്ങളിൽ പാതിജീവൻ നഷ്ടപ്പെട്ട വിദ്യാലയങ്ങൾ തുറന്നുപ്രവർത്തിക്കാമെന്ന പ്രഖ്യാപനങ്ങളിൽ പഴയ ആവേശത്തിലേക്ക് നടന്നുതുടങ്ങിക്കഴിഞ്ഞു. ഒന്നരവർഷത്തിന്റെ ഇടവേളയിൽ വീണ്ടും പ്രിയപ്പെട്ട വിദ്യാലയത്തിലേക്ക് ഓടിയെത്താൻ പച്ചക്കൊടി ലഭിച്ച സാഹചര്യത്തെ ജില്ലയിലെ വിദ്യാർഥികൾ വിലയിരുത്തുന്നത് ആവേശത്തോടെയാണ്. ആ വിശേഷങ്ങൾ ഇങ്ങനെ… ഏറെനാളുകൾക്കുശേഷം സ്കൂൾ തുറക്കുന്നതിൽ സന്തോഷമുണ്ട്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് അധ്യാപകരെയും കൂട്ടുകാരെയും കാണുന്നത്. പഠനവും-കളിയും ചിരിയും തമാശയുമായി ഞങ്ങളുടെ പഴയ ബാല്യകാലം തിരിച്ചുവരുന്നതിൽ സന്തോഷമുണ്ട്. ഇതുവരെ വാക്സിൻ ലഭിക്കാത്തത് ആശങ്ക ഉയർത്തുന്നുണ്ട്. ഇപ്പോഴുള്ള പ്രതിരോധമാർഗങ്ങളോടു വിദ്യാർഥികൾ ഏത് രീതിയിൽ പ്രതികരിക്കുമെന്നതും ഗൗരവമായി എടുക്കണം. പുസ്തക സഞ്ചിയും തോളിലേറ്റി കളിതമാശകൾ പറഞ്ഞ് ക്ലാസ് റൂമിലേക്ക് കാലെടുത്തു വയ്ക്കുന്ന സുന്ദരനിമിഷത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്.…
Read Moreഅത്യപൂർവ പ്രതിഭകൾക്ക് ജന്മം നൽകിയ ചിറയിൻ കീഴിൽ പ്രേം നസീറിനും ഭരത് ഗോപിക്കും ഓർമവൃക്ഷം നട്ട് സുരേഷ് ഗോപി
ചിറയിൻകീഴ്: കുമാരനാശാൻ, പ്രേം നസീർ, ഭരത് ഗോപി, നടാകാചാര്യൻ ജി.ശങ്കരപ്പിള്ള തുടങ്ങിയ പതിനേഴിൽപ്പരം ലോക പ്രശസ്താരായ അത്യപൂർവ പ്രതിഭകൾക്ക് ജന്മം നൽകിയ കലാഗ്രാമമായ ചിറയിൻ കീഴിൽ കല്പവൃക്ഷങ്ങൾ നട്ടും വിതരണം ചെയ്തും നടനും എംപിയുമായ സുരേഷ് ഗോപി. കേന്ദ്ര നാളികേര വികസന ബോർഡ് അംഗമായ അദ്ദേഹം ഒരു കോടി തെങ്ങിൻതൈ പദ്ധതി പ്രകാരം ചിറയിൻകീഴ് നിയോജക മണ്ഡലതല പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു. നിത്യഹരിത നായകൻ പ്രേംനസീറിന്റെ വീട്ടിലും, മഹാനടൻ ഭരത് ഗോപിയുടെ വീട്ടിലും എത്തി കല്പവൃക്ഷം നട്ടു. പ്രേം നസീറിന്റെ ബന്ധുക്കളും ഭരത് ഗോപിയുടെ സഹോദരനും മക്കളും എംപിയെ സ്വീകരിക്കാനെത്തി. തെങ്ങിൻ തൈ നടുന്നതിലും പങ്കെടുത്തു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് ,സെക്രട്ടറി ബാലമുരളി, മുതിർന്ന നേതാവ് വിജയൻ തോമസ് എന്നിവർക്കൊപ്പം എത്തിയ സുരേഷ് ഗോപിയെ നിയോജക മണ്ഡലം പ്രസിഡന്റ് ഹരി…
Read Moreആദ്യം ഫോട്ടോ പിന്നെ വീഡിയോ! ചാറ്റിംഗ് ചീറ്റിംഗായി; പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു പെണ്‍കുട്ടി, അതേ സ്കൂളില്‍ തന്നെ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു പയ്യന്; ഒടുവില്‍…
സീമ മോഹന്‍ലാല്‍ അടുത്തിടെ എറണാകുളത്തെ സൈബര്‍ സെല്ലില്‍ പരാതിയുമായി ഒരു പെൺകുട്ടിയും മാതാപിതാക്കളുമെത്തി. പെൺകുട്ടിയുടെ നഗ്ന ഫോട്ടോ കാണിച്ച് സീനിയര്‍ വിദ്യാര്‍ഥി ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു പരാതി. ആ സംഭവം ഇങ്ങനെയായിരുന്നു. നഗരത്തിലെ ഒരു പ്രമുഖ സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു പെണ്‍കുട്ടി. അതേ സ്കൂളില്‍ തന്നെ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു പയ്യന്. സ്കൂളില്‍വച്ച് ഇരുവരും പരിചയപ്പെട്ടു. സൗഹൃദം പതിയെ പ്രണയത്തിലേക്കു വഴിമാറി. ചാറ്റിംഗ് ആയിരുന്നു ഇരുവരുടെയും പ്രധാന ഹോബി. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്ന പെണ്‍കുട്ടി അതിനായി മാര്‍ഗവും കണ്ടെത്തി. പിതാവിന്റെ ഫോണ്‍ ഡൈനിംഗ് റൂമിലാണ് ചാര്‍ജ് ചെയ്യാനായി വയ്ക്കുന്നത്. വീട്ടുകാര്‍ ഉറങ്ങിയ ശേഷം ആ ഫോണ്‍ കൈക്കലാക്കി പാതിരാ വരെ പ്ലസ്ടുക്കാരനുമായി പെണ്‍കുട്ടി ചാറ്റു ചെയ്യുക പതിവായിരുന്നു. ഫോട്ടോയ്ക്കായി ഒരു ദിവസം അവന് പെണ്‍കുട്ടിയോട് ഒരു ഫോട്ടോ അയച്ചുതരാന്‍ ആവശ്യപ്പെട്ടു. അവളുടെ പാതി നഗ്നമായ ഫോട്ടോയായിരുന്നു ആവശ്യപ്പെട്ടത്.…
Read More