വെഞ്ഞാറമൂട്: വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ നിന്നും രക്ഷപ്പെടാന്‍ കേസിലെഒന്നാം സാക്ഷിയായ മകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. 2015 മാര്‍ച്ചിൽ കീഴായിക്കോണം സ്വദേശി പ്രദീപ്(32) കൊല്ലപ്പെട്ട കേസിൽ കീഴായിക്കോണം വണ്ടിപ്പുര മുക്ക് കൈതറക്കുഴി വീട്ടില്‍ പുഷ്പാംദന്‍, ഇയാളുടെ ഭാര്യാ സഹോദരന് വിനേഷ്, വണ്ടിപ്പുരമുക്ക് സ്വദേശികളായ അഭിലാഷ്, സുരേഷ് എന്നിവരാണ് സംഭവം നടന്ന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റിലായത്. പ്രദീപിന്റെ മാതാവ് കമല കൊല്ലപ്പെട്ട കേസില്‍ ഒന്നാം സാക്ഷിയായിരുന്നു പ്രദീപിനെ സാക്ഷി വിസ്താരം തുടങ്ങുന്നതിന് ഏതാനം ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രതികൾ കൊന്നതെന്ന് പോലീസ് പറഞ്ഞു. വെഞ്ഞാറമൂട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം റൂറല്‍ ഡിസിആര്‍ബി എന്‍.വിജുകുമാറിനായിരുന്നു അന്വേഷണ ചുമതല. റൂറല്‍ ജില്ലാ പോലീസ് മേധാവി ജി.കെ. മധു, അഡീഷണല്‍ എസ്പി ഇ.എസ്. ബിജുമോന്, റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിസുല്ഫിക്കര്,എഎസ്ഐ ഷഫീര്‍ ലബ്ബ,…
Read MoreDay: October 25, 2021
ശക്തമായ മഴയ്ക്കൊപ്പം കാറ്റും മിന്നലും; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്; അഞ്ചു ദിവസത്തേക്ക് മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുലാവർഷത്തിന് മുന്നോടിയായി വടക്ക്-കിഴക്കൻ കാറ്റ് സജീവമാകുന്നതിനാൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
Read Moreമനോവിഷമം താങ്ങാനായില്ല; കോട്ടയത്ത് പീഡനത്തിനിരയായ 10 വയസുകാരിയുടെ പിതാവ് മരിച്ച നിലയിൽ; പീഡിപ്പിച്ചത് 74കാരനായ വൃദ്ധൻ
കോട്ടയം: കുറിച്ചിയിൽ പീഡനത്തിനിരയായ പത്ത് വയസുകാരിയുടെ പിതാവ് മരിച്ച നിലയിൽ. ഞായറാഴ്ച രാത്രിയാണ് സംഭവം. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതിനു ശേഷം കടുത്ത മനോവിഷമത്തിലായിരുന്നു പിതാവ്.പെണ്‍കുട്ടിയെ ഒരു മാസത്തോളം പീഡിപ്പിച്ച പലചരക്ക് കടയുടമ ശനിയാഴ്ചയാണ് അറസ്റ്റിലായത്. കുറിച്ചി സ്വദേശി യോഗിദാസൻ (74) ആണ് അറസ്റ്റിലായത്.പലചരക്ക് കടയിൽ സാധനം വാങ്ങാനെത്തിയപ്പോഴാണ് കുട്ടിയെ കടയിൽ വച്ച് പീഡിപ്പിച്ചത്. കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം തോന്നിയ മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മാതാപിതാക്കൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
Read More