മനോവിഷമം താങ്ങാനായില്ല; കോ​ട്ട​യ​ത്ത് പീ​ഡ​ന​ത്തി​നി​ര​യാ​യ 10 വ​യ​സു​കാ​രി​യു​ടെ പി​താ​വ് മ​രി​ച്ച നി​ല​യി​ൽ; പീഡിപ്പിച്ചത് 74കാരനായ വൃദ്ധൻ

കോ​ട്ട​യം: കു​റി​ച്ചി​യി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ പ​ത്ത് വ​യ​സു​കാ​രി​യു​ടെ പി​താ​വ് മ​രി​ച്ച നി​ല​യി​ൽ. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ‌ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

പെ​ൺ​കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​തി​നു ശേ​ഷം ക​ടു​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു പി​താ​വ്.പെ​ണ്‍​കു​ട്ടി​യെ ഒ​രു മാ​സ​ത്തോ​ളം പീ​ഡി​പ്പി​ച്ച പ​ല​ച​ര​ക്ക് ക​ട​യു​ട​മ ശ​നി​യാ​ഴ്ച​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​റി​ച്ചി സ്വ​ദേ​ശി യോ​ഗി​ദാ​സ​ൻ (74) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​പ​ല​ച​ര​ക്ക് ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി​യെ ക​ട​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ച​ത്. ‌‌‌‌‌

കു​ട്ടി​യു​ടെ സ്വ​ഭാ​വ​ത്തി​ല്‍ മാ​റ്റം തോ​ന്നി​യ മാ​താ​പി​താ​ക്ക​ള്‍ കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment