വിതുര: മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ അതിക്രമം കാണിച്ച് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും സ്റ്റേഷനിലെ കംപ്യൂട്ടറുകളും ഫോണുകളും നശിപ്പിക്കുകയും ചെയ്ത വിതുര മുളയ്ക്കോട്ടുകര ജസീം (26), മുളയ്ക്കോട്ടുകര പ്ലാമൂട് കട്ടക്കാൽ ശരത് കുമാർ (25), മുളയ്ക്കോട്ടുകര അംബിക ഭവൻ തടത്തരികത്തു അശ്വിൻ മോഹൻ (28), മുളയ്ക്കോട്ടുകര അശ്വതി ഭവനിൽ അരുൺകുമാർ (27), തൊളിക്കോട് മരുതുംമൂട് കട്ടക്കാൽ ഷമീന മൻസിലിൽ മുഹമ്മദ് (32)എന്നിവരെയാണ് വിതുര പോലീസ് അറസ്റ്റ് ചെയ്തത്. കോടിയത്തറ സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസിൽ പ്രതികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സ്റ്റേഷനിൽ മദ്യലഹരിയിൽ എത്തിയ പ്രതികൾ യുവാവിനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു.
Read MoreDay: May 17, 2022
ലേശം പോലും വിഷമിക്കണ്ട… കാരണം ഇത് കേരളമാണ്, നേരുള്ള സമൂഹം ! നിഖിലയെ പിന്തുണച്ച് നടി മാലാ പാര്‍വതി
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ പശുവിന് മാത്രമായി ഇളവ് നല്‍കരുതെന്ന നടി നിഖില വിമലിന്‍റെ പ്രസ്തവാനക്കെതിരെ നടക്കുന്ന സൈബര്‍ അക്രമണത്തില്‍ നടിക്ക് പിന്തുണയുമായി മാലാ പാര്‍വതി. സമൂഹമാധ്യമങ്ങളിലൂടെയാണ് നടി പിന്തുണയുമായി എത്തിയത്. കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം പ്രിയപ്പെട്ട നിഖില നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞു. ‘എല്ലാ ജീവജാലങ്ങളും ഒരു പോലെ. കൊല്ലരുത് എന്നാണ് നിയമം എങ്കില്‍ അത് എല്ലാത്തിനും ബാധകം എന്ന്. ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാര്‍, സൈബര്‍ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും. ലേശം പോലും വിഷമിക്കണ്ട. കാരണം ഇത് കേരളമാണ്. നേരുള്ള സമൂഹം. അശ്ലീലം പറയുന്നവര്, എത്ര ഒച്ച എടുത്താലും.. അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നില്‍ക്കുന്നവര്‍. വിഷമിക്കരുത്. എന്ന്സൈബര്‍ ആക്രമണം നിരന്തരം നേരിടുന്ന ഒരു അനുഭവസ്ഥ.
Read Moreചെറുപ്പമായി! വർക്കൗട്ടിനിടെ സെൽഫി ഷൂട്ടുമായി മീര ജാസ്മിൻ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ പറഞ്ഞത് ഇങ്ങനെ…
വർക്കൗട്ടിനു മുമ്പുള്ള നടി മീര ജാസ്മിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഷോർട്ട്സും ടീ ഷർട്ടും ധരിച്ച് ഇരുപതുകാരിയുടെ മേക്കോവറിലാണ് നടിയെ ഈ ചിത്രങ്ങളിൽ കാണാൻ കഴിയുക. ഫിറ്റ്നസിൽ അതീവ ശ്രദ്ധചെലുത്തുന്ന താരം ദുബായിലാണ് ഇപ്പോൾ താമസം. അഭിനയത്തിൽ വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് മീര. ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ മകൾ ആണ് മീരയുടെ പുതിയ ചിത്രം. 2016 ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മുഴുനീള വേഷത്തിൽ മീര അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2018 ൽ റിലീസ് പൂമരം സിനിമയിൽ അതിഥിവേഷത്തിലും എത്തിയിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷമുള്ള മീര ജാസ്മിന്‍റെ മടങ്ങിവരവ് ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകർ. മടങ്ങിവരവിൽ ഇൻസ്റ്റഗ്രാമിലും താരം വരവറിയിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ മീര ഷെയർ ചെയ്യാറുണ്ട്. ഏതാനും നാൾ മുന്പും മീര പങ്കുവച്ച ഗ്ലാമറസ് ഫൊട്ടോഷൂട്ടിന്‍റെ വീഡിയോയും വൈറലായിരുന്നു. മുന്പെങ്ങും കണ്ടിട്ടില്ലാത്ത വിധം…
Read More