തൃശ്ശൂര്‍ പൂര നഗരിയിലൂടെ കുടയും പിടിച്ച് പതിവ് വേഷത്തില്‍ നിന്നും വ്യത്യസ്തനായി നടന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അദേഹത്തിന്റെ രൂപമാറ്റത്തിന്റെ വീഡിയോയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അദേഹം പങ്ക് വച്ചിരിക്കുന്നത്. വെപ്പുതാടിയും മീശയും മുടിയുമൊക്കെ വച്ച് ഒരുങ്ങുന്നതിന്റെ ദൃശ്യങ്ങളാണവ. മുണ്ടും കുപ്പായവുമിട്ട് പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപെടാറുള്ള അദേഹം പൂരത്തിനെത്തിയപ്പോള് ലുക്കാകെ മാറിയിരുന്നു. പാന്റും ഷര്‍ട്ടുമായിരുന്നു വേഷം. താടിക്കും മീശക്കുമൊപ്പം മുടി പോണി ടെയില്‍ സ്റ്റെയിലിലാണ് കെട്ടിയത്. ഈ വേഷത്തില്‍ അദേഹത്തെ കണ്ട വീഡിയോയാണ് വൈറലായത്. സ്വാതന്ത്യവും മാര്‍ക്കറ്റിങ്ങും എന്ന തലക്കെട്ടോട് കൂടിയാണ് വീഡിയോ പങ്ക് വച്ചത്.
Read MoreDay: May 20, 2022
ആശുപത്രിയിൽ ഉപേക്ഷിച്ചെങ്കിൽ പോലും അവൻ മരിക്കില്ലായിരുന്നു; യുവാവ് കെട്ടിടത്തിനു മുകളില്‍ നിന്നു വീണു മരിച്ച സംഭവത്തിൽ പുറത്ത് വരുന്നത് സുഹൃത്തുക്കളുടെ ക്രൂര മുഖം
വെഞ്ഞാറമൂട്: യുവാവ് കെട്ടിടത്തിനു മുകളില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റിൽ. കഴിഞ്ഞ ഞായറാഴ്ച കോലിയക്കോട് കീഴാമലയ്ക്കല്‍ എള്ളുവിള വീട്ടില്‍ ഷിബു(31) മരിച്ച സംഭവത്തിൽ പിരപ്പന്‍കോട് അണ്ണല്‍ വിഷ്ണു ഭവനില്‍ വിഷ്ണു(30), കടകംപള്ളി ആനയറ വെണ്‍പാലവട്ടം ഈറോഡ് കളത്തില്‍ വീട്ടില്‍ ശരത്കുമാര്(25), കടകംപള്ളി ആനയറ ഈറോഡ് കുന്നില്‍ വീട്ടില്‍ നിധീഷ് (21) എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണുവിന്റെ സഹോദരിയുടെ വിവാഹത്തിനെത്തിയതായിരുന്നു മരണപ്പെട്ട ഷിബുവും അറസ്റ്റിലായ മറ്റ് പ്രതികളും. രാത്രിയില്‍ നാലുപേരും ചേര്‍ന്ന് വിവാഹ വീടിനടുത്ത് നിര്‍മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിനു മുകളില്‍ കയറിയിരിന്ന് മദ്യപിച്ചശേഷം താഴേക്കിറങ്ങുന്നതിനിടയില് ഷിബു കാല് വഴുതി നിലത്ത് വീഴുകയായിരുന്നു. തുടർന്ന് മറ്റ് മൂന്നുപേരും ഷിബുവിനെ ആദ്യം കന്യാകുളങ്ങര കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷകള്‍ക്കുശേഷം ഡോക്ടറുടെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. മെഡിക്കല്‍ കോളജില്‍ പരിശോധിച്ച ഡോക്ടര്‍ സ്കാനിംഗിനും എക്സ്റേയും നിര്‍ദേശിച്ചു.…
Read Moreഎന്നെ രക്ഷിക്കണം..! കെഎഫ്സി ജീവനക്കാരന് ബില്ലിനൊപ്പം യുവതിയുടെ കുറിപ്പ്; പിന്നീട് സംഭവിച്ചത്…
കെഎഫ്സി ജീവനക്കാരന് ബില്ലിനൊപ്പം രക്ഷിക്കണമെന്നാവശ്യപ്പെട്ട് കുറിപ്പുവച്ച യുവതിയെ ജീവനക്കാരന് അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി രക്ഷിച്ചു. കഴിഞ്ഞ തിങ്കളാഴ്ച അമേരിക്കയിലെ ടെന്നസീ സംസ്ഥാനത്തെ മെംഫിസിലെ ഹിക്കോറി ഹില്ലിലുള്ള കെഎഫ്സി റെസ്റ്റോറന്റിലാണ് സംഭവമുണ്ടായത്. വൈകുന്നേരം ഡീഗൊ ഗ്ലേയ് എന്ന യുവാവിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവതിയാണ് തന്റെ ജീവന് അപകടത്തിലാണെന്ന കുറിപ്പ് ജീവനക്കാരന് രഹസ്യമായി കൈമാറിയത്. മുന്‍ കാമുകനായ ഡീഗൊ തന്നെ തട്ടികൊണ്ടു വന്നതാണെന്നും അയാളുടെ കൈയില്‍ തോക്കുണ്ടെന്നും കുറിപ്പില്‍ യുവതി എഴുതിയിരുന്നു. അവര്‍ പോയതിനുശേഷം ഈ എഴുത്ത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരന് വിവരം ഉടന്‍തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു. കെഎഫ്സി ജീവനക്കാരന് കൊടുത്ത അടയാള വിവരങ്ങളെ അടിസ്ഥാനമാക്കി തെരച്ചില്‍ നടത്തിയ പോലീസ് ഡീയഗൊയെ കീഴടക്കുകയും യുവതിയെ രക്ഷിക്കുകയുമായിരുന്നു. ഏതായാലും ഇതുവരെയും പേര് വെളിപ്പെടുത്താത്ത ജീവനക്കാരന്റെ സമയോചിത ഇടപെടലിനെ പ്രകീര്‍ത്തിച്ച് നിരവധിപേരാണ് മുന്നോട്ട് വന്നിരിക്കുന്നത്.
Read Moreഭാര്യയും അമ്മയും കാത്തുനിന്നെങ്കിലും..! പ്രവാസിയുടെ ദുരൂഹ മരണം; ആശുപത്രിയിലെത്തിച്ചത് മലപ്പുറം സ്വദേശി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി: വിദേശത്ത് നിന്നും നെടുമ്പാശേരി വിമാനത്തിലിറങ്ങിയയാള് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച അബ്ദുള്‍ ജലീലിനെ ആശുപത്രിയിലെത്തിച്ചത് മലപ്പുറം സ്വദേശി യഹിയ ആണെന്ന് കണ്ടെത്തി. ഇയാള്‍ ഒളിവിലാണ്. യഹിയ ആണ് കേസിലെ മുഖ്യപ്രതിയെന്നാണ് പോലീസിന്റെ നിഗമനം. സംഭവവുമായി ബന്ധമുള്ള മൂന്ന് പേര് പോലിസന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്. അട്ടപ്പാടി അഗളി സ്വദേശി അബ്ദുള്‍ ജലീല്‍ ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ജിദ്ദയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന ജലീൽ ആ മാസം15നു രാവിലെ 9.45നാണു നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. സുഹൃത്തിനൊപ്പം പെരിന്തൽമണ്ണയിലേക്ക് എത്താമെന്നും കൂട്ടിക്കൊണ്ടുപോകാൻ വാഹനവുമായി ചെന്നാൽ മതിയെന്നും കുടുംബത്തെ ജലീൽ അറിയിച്ചിരുന്നു. ഇതുപ്രകാരം ഭാര്യയും അമ്മയും ഉൾപ്പടെയുള്ളവർ പെരിന്തയിൽമണ്ണയിലെത്തി കാത്തുനിന്നെങ്കിലും എത്താൻ വൈകുമെന്നും വീട്ടിലേക്കു മടങ്ങിപ്പോകാനും ജലീൽ വീട്ടുകാരെ അറിയിച്ചു.…
Read More