തിരുവനന്തപുരം: സ്മാർട്ട് ലൈസൻസ് കാർഡുകൾ ഇന്നലെ മുതൽ നിലവിൽ വന്നു.മസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളുള്ള കാർഡുകളാണ് ഇനി മുതൽ ലഭിക്കുക. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡങ്ങൾ പ്രകാരം രൂപകൽപന ചെയ്ത ലൈസൻസ് കാർഡുകൾക്ക് നിരവധി പ്രത്യേകതകളാണുള്ളത്. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പിവിസി പെറ്റ്ജി കാർഡിലുള്ള ലൈസൻസുകളിൽ സീരിയൽ നന്പർ, യുവി എംബ്ലംസ്, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാന്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യുആർ കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഉള്ളത്. മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സിന്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. വ്യാജമായി തയാറാക്കാൻ കഴിയാത്തവിധമാണ് രൂപകൽപന. പഴയ ലാമിനേറ്റഡ് ലൈസൻസ് പുതിയ രൂപത്തിലേക്ക് മാറ്റുന്നതിന് ഇപ്പോൾ അവസരമുണ്ട്. ഇതിനായി…
Read MoreDay: April 21, 2023
കൊല്ലത്ത് അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ചു; കാരണം എന്തെന്നറിയാതെ വീട്ടുകാർ
കൊല്ലം: കൊല്ലത്ത് അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ ദര്‍ഭക്കാട് സ്വദേശിനി ശിവാനി(11)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വീട്ടിലെ മുറിയില്‍ തൂങ്ങിയ നിലയില്‍ അമ്മയാണ് കുട്ടിയെ ആദ്യം കണ്ടത്. അമ്മയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. കുട്ടി ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല.
Read More