കലിഫോർണിയ: പുതുക്കിയ അക്കൗണ്ട് നയത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വർഷത്തിലേറെയായി ഉപയോഗിക്കാതിരുന്ന ഗൂഗിൾ അക്കൗണ്ടുകൾ ഡിസംബർ ഒന്ന് മുതൽ നീക്കം ചെയ്യുമെന്ന് ഗൂഗിൾ. ഈ വർഷം മെയ് മാസത്തിലാണ് പുതുക്കിയ അക്കൗണ്ട് നയം ഗൂഗിൾ പ്രഖ്യാപിച്ചത്. ഇതുപ്രകാരം ജിമെയിൽ, ഡോക്സ്, ഡ്രൈവ്, ഗൂഗിൾ മീറ്റ്, കലണ്ടർ, യൂട്യൂബ്, എന്നിവയിൽ സ്റ്റോർ ചെയ്തിരിക്കുന്ന വിവരങ്ങളടക്കം, നിഷ്ക്രിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഗൂഗിൾ നീക്കം ചെയ്യും. ഇത്തരത്തിൽ നാളുകളായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകളിലെ സുരക്ഷാ പ്രശ്നങ്ങളാണ് പുതിയ നീക്കത്തിന് കാരണമെന്നാണ് ഗൂഗിളിന്റെ വിശദീകരണം. ഇവയിൽ പഴയതും പലരും പതിവായി ഉപയോഗിച്ചിരുന്നതുമായ പാസ്വേഡുകൾ ഉണ്ടാവാനാണ് സാധ്യത. കൂടാതെ ടു ഫാക്ടർ ഒതന്റിക്കേഷൻ പോലുള്ള സുരക്ഷ സംവിധാനങ്ങളും ഉപയോഗിക്കാനുള്ള സാധ്യതയും കുറവാണ്. ഇത്തരത്തിലുള്ള അക്കൗണ്ടുകളുടെ എണ്ണം ആക്ടീവ് അക്കൗണ്ടുകളെക്കാൾ കൂടുതലാണെന്ന് ഗൂഗിൾ അധികൃതർ ചൂണ്ടിക്കാട്ടുന്നു. അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ പോകുന്നുവെന്ന് ഇവയുടെ ഉടമകൾക്ക്…
Read MoreDay: November 30, 2023
അഞ്ചുവയസ് മുതൽ ലൈംഗികാതിക്രമം നേരിട്ടു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ച 54കാരന് 95 വർഷം തടവ്
ചേര്‍ത്തല: അയൽവാസിയായ പെൺകുട്ടിയെ അഞ്ച് വയസുമുതൽ വർഷങ്ങളോളം ഗുരുതര ലൈംഗികാതിക്രമം നടത്തിയ കേസിൽ 54കാരന് 95 വർഷം തടവും 2.6 ലക്ഷം രൂപ പിഴയും വിധിച്ച് ചേർത്തല ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി. എറണാകുളം കുമ്പളങ്ങി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കാളങ്ങാട്ട് വീട്ടില്‍ ഷിബുവാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്നതിനാൽ ഫലത്തിൽ ഇരുപത് വര്‍ഷം തടവിൽ കഴിഞ്ഞാൽ മതി. പിഴയടച്ചില്ലെങ്കിൽ മൂന്നുവര്‍ഷം കൂടി തടവനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പെൺകുട്ടി വീട്ടില്‍ വരുന്ന സമയങ്ങളിൽ വീടിന് പുറകിലെ പുരയിടത്തിലേക്ക് രാത്രിയില്‍ എടുത്ത് കൊണ്ട് പോയി പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുകയാണ് പെൺകുട്ടി. സ്കൂളിലെ കൗൺസിലിംഗ് സമയത്ത് ഇക്കാര്യം കുട്ടി തുറന്ന് പറയുകയും ഇവർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയുമായിരുന്നു. പിന്നാലെ പോലീസ് കേസെടുത്തു. പ്രോസിക്യൂഷന് ഭാഗത്ത് നിന്നും 29 സാക്ഷികളെയും 32…
Read More