ചെറുതോണി: ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്ററെ ഇടുക്കി വനിതാ പോലീസ് അറസ്റ്റ് ചെയ്തു. പാറത്തോട് മാങ്കുഴിയിൽ കുഞ്ഞുമോൻ (52) ആണ് അറസ്റ്റിലായത്. ഒരു മാസമായി പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. യുവതിയെ രോഗശാന്തി ശുശ്രൂഷയ്ക്കെന്ന് വിശ്വസിപ്പിച്ച് ആശുപത്രി മുറിയിലെത്തി യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇയാൾക്കെതിരേ നിരവധി സ്ത്രീകൾ സമാനമായ ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാൽ, പോലീസിൽ ഒരു പരാതി മാത്രമേ ലഭിച്ചുള്ളൂ എന്ന് സിഐ സുമതി പറഞ്ഞു. കുഞ്ഞുമോൻ വിവിധ മേഖലകളിൽ ആത്മീയതയുടെ മറവിൽ സ്ത്രീകളെ ദുരുപയോഗം ചെയ്തതായാണ് ആരോപണം. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇടുക്കി എസ്പി, ഡിവൈഎസ്പി എന്നിവരുടെ നിർദേശപ്രകാരമാണ് ഇടുക്കി വനിതാ പോലീസ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read MoreDay: February 3, 2024
ഭാര്യയെ സംശയം: 12 വർഷം ഭർത്താവ് പൂട്ടിയിട്ടു; താമസിച്ചത് ടോയ്ലറ്റ് പോലുമില്ലാത്ത ഒറ്റമുറിയിൽ
ഭർത്താവ് സംശയത്തിന്റെ പേരിൽ ഭാര്യയെ മുറിയിൽ പൂട്ടിയിട്ടത് 12 വർഷം. മൈസൂരിലാണ് സംഭവം. കല്യാണം കഴിഞ്ഞ് കുറച്ച് കാലത്തിനുള്ളിൽ തന്നെ സംശയത്തിന്റെ പേരിൽ സന്നലയ്യ തന്റെ ഭാര്യ സുമയെ മുറിയിൽ പൂട്ടിയിട്ടു. സന്നലയ്യയുടെ മൂന്നാമത്തെ ഭാര്യയാണ് സുമ. ഇവരെ മൂന്ന് പൂട്ടുള്ള മുറിയിലിട്ടാണ് ഇയാൾ താമസിപ്പിച്ചിരുന്നത്. ഭാര്യയെ ആരുമായി സംസാരിക്കാനും ഇയാൾ അനുവദിച്ചിരുന്നില്ല. വീടിന് പുറത്തുള്ള ശുചിമുറി പോലും ഉപയോഗിക്കാൻ ഇവരെ അനുവദിക്കില്ലായിരുന്നു. മുറിക്കുള്ളിൽ ബക്കറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ വിസർജ്യങ്ങൾ സന്നലയ്യ തന്നെ പുറത്തു കൊണ്ടുപോയി കളയും. രക്ഷപ്പെടാൻ ശ്രമിക്കരുതെന്നും ശ്രമിച്ചാൽ കൊന്നുകളയുമെന്നും സന്നലയ്യ ഭീഷണിപ്പെടുത്തിയിരുന്നു. ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത്. എന്നാൽ മക്കളോട് സംസാരിക്കാനും അവർക്കൊപ്പം ഉറങ്ങാനും സമ്മതിക്കില്ലായിരുന്നെന്നും സുമ പോലീസിനോട് പറഞ്ഞു. മക്കളെ അല്പനേരം ജനലിലൂടെ കാണാനെ അനുവാദം ഉണ്ടായിരുന്നുള്ളൂ എന്നും ഇവർ പറഞ്ഞു.
Read Moreതണ്ണീർക്കൊമ്പൻ ചരിഞ്ഞു; മാനന്തവാടിയിൽ നിന്ന് വനം വകുപ്പ് പിടികൂടിയ കാട്ടാന കർണാടക ആനക്യാമ്പിലാണ് ചരിഞ്ഞത്
ബന്തിപ്പൂർ: മാനന്തവാടിയിൽ നിന്ന് വനം വകുപ്പ് പിടികൂടിയ കാട്ടാന തണ്ണീർക്കൊമ്പൻ ചരിഞ്ഞു. കർണാടക വനംവകുപ്പിന്റെ ബന്തിപ്പൂരിലുള്ള ആനക്യാമ്പിൽ വച്ചാണ് തണ്ണീർക്കൊമ്പൻ ചരിഞ്ഞത്. കർണാടക വനംവകുപ്പാണ് ആന ചരിഞ്ഞതായി സ്ഥിരീകരിച്ചത്. കേരളത്തിൽ നിന്ന് പിടികൂടിയ ആനയെ കേരള വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലാണ് കർണാടകയിൽ എത്തിച്ചത്. തുടർന്ന് ആനയുടെ ആരോഗ്യ നില തൃപ്തികരമാണ് എന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. ആനയെ തുറന്ന് വിടാനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആന ചരിഞ്ഞത്. മാനന്തവാടിയെ വിറപ്പിച്ച് കാട്ടാന; പ്രദേശത്ത് നിരോധനാജ്ഞ; റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന കർണാടക വനത്തിൽ നിന്നെത്തിയത്
Read More