വാഷിംഗ്ഡണ്‍ ഡിസി: മൂന്നാഴ്ച മുമ്പ് അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഹൈദരാബാദില്‍ നിന്നുള്ള മുഹമ്മദ് അബ്ദുള്‍ അര്ഫാത്താഫിനെ(25) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ക്ലീവ്ലാന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയാണ്. വിദ്യാര്‍ഥിക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ എംബസി മരണം കുടുംബത്തെ അറിയിക്കുകയായിരുന്നു. 2023ല്‍ ആണ് മുഹമ്മദ് അബ്ദുള്‍ അര്ഫാത്താഫ് യുഎസിലെത്തിയത്. വിദ്യാര്‍ഥിയുടെ മരണത്തിൽ സമഗ്ര അന്വേഷണം ഉറപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം യുഎസില്‍ മരണപ്പെടുന്ന പതിനൊന്നാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം. മരിച്ചവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളായിരുന്നു. തുടര്‍ച്ചയായുള്ള മരണങ്ങള് യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളെയും ആശങ്കയിലാക്കുന്നുണ്ട്. യുഎസിന്റെ കണക്കനുസരിച്ച് 2022-2023 വര്‍ഷം 2.6 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ രാജ്യത്തേക്ക് കുടിയേറി. കഴിഞ്ഞ വര്‍ഷത്തേതിലും 35 ശതമാനം അധികമാണിത്.
Read MoreDay: April 9, 2024
തന്നെ തകർക്കാൻ ഒരു ചാനൽ കച്ചകെട്ടിയിറങ്ങിയിട്ടുണ്ട്; തെരഞ്ഞെടുപ്പിനുവേണ്ട പണം തരാമെന്നുപറഞ്ഞു ഒരു ഏജന്റ് സമീപിച്ചു; ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ ഇങ്ങനെ…
ആലപ്പുഴ: തന്നെ തകര്‍ക്കാന്‍ ചിലര്‍ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നു. ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബിജെപി ദേശീയ നേതൃത്വം നേരിട്ടിടപെട്ട ദിവസമാണ് പത്രസമ്മേളനത്തിനിടെ ശോഭാ സുരേന്ദ്രന്റെ പൊട്ടിക്കരച്ചിൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം അതിഗംഭീരമാണെന്നും തന്നെ തകര്‍ക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുവെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. തെരഞ്ഞെടുപ്പു ചുമതലയില്‍നിന്നു പന്തളം പ്രതാപനെ മാറ്റിയെന്നു ശോഭാ സുരേന്ദ്രന് സ്ഥിരീകരിച്ചു. എന്നാല്‍, പരാതിയെത്തുടര്ന്നല്ല ചുമതലമാറ്റമെന്നാണ് ശോഭയുടെ പ്രതികരണം. തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും ബിജെപിയുടെ പ്രചാരണം സജീവമല്ലെന്ന വാര്‍ത്തകളോടു പ്രതികരിക്കവേയാണ് ശോഭാ സുരേന്ദ്രന് വികാരാധീനയായി പ്രതികരിച്ചത്. ഇതിനെത്തുടര്‍ന്നാണു പന്തളം പ്രതാപനെ മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ‘ഞാനും സഹപ്രവര്‍ത്തകരും മുണ്ടുമുറുക്കിയുടുത്താണ് ആലപ്പുഴയില്‍ ത്രികോണ മത്സരത്തിനുള്ള സാഹചര്യം സൃഷ്ടിച്ചത്. സ്ത്രീയെന്ന നിലയില്‍ ഇത്ര വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തനരംഗത്തു പ്രവര്‍ത്തിക്കുന്ന എന്നെ ഇത്രയും നാണംകെട്ട രീതിയില്‍ അപമാനിക്കരുത്…’ ഇത്രയും പറഞ്ഞതോടെയാണ് ശോഭയുടെ ദുഃഖം അണപൊട്ടിയതും കണ്ണീര് തൂവിയതും. തന്നെ തോല്പ്പിക്കാനായി…
Read Moreകൊഞ്ചുകറിയോ വില്ലൻ; അലർജിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു; ഭക്ഷണത്തോടൊപ്പം കൊഞ്ച് കഴിച്ചിരുന്നെന്ന് വീട്ടുകാർ
തൊടുപുഴ: അലർജിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അന്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്ണന്റെ മകൾ നിഖിത (20) ആണ് മരിച്ചത്. സ്വകാര്യ കണ്ണടവിൽപന കന്പനിയുടെ തൊടുപുഴ ഔട്ട്ലെറ്റിലെ ജീവനക്കാരിയായിരുന്നു. ഞായറാഴ്ച ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ചതാണ് അലർജി ഉണ്ടാകാൻ കാരണമെന്ന് തൊടുപുഴ പോലീസ് പറഞ്ഞു. നിമോണിയയും പിടിപെട്ടിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഡോക്ടർമാർ അറിയിച്ചതായി പോലീസ് പറഞ്ഞു. നിഖിതയ്ക്ക് കൊഞ്ച് കഴിച്ച് മുന്‍പും ഇത്തരത്തിൽ അലർജി ഉണ്ടായിട്ടുള്ളതായാണ് വിവരം. ഉച്ചഭക്ഷണത്തിനു ശേഷം നിഖിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയ ശേഷം ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ പറഞ്ഞു. വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാത്രി 11.15ഓടെ മരിച്ചു. നിഖിതയുടെ സഹോദരൻ ജിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്…
Read More