തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ പകൽ താപനില ക്രമാതീതമായി വർധിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശരാശരിയിൽ നിന്നും രണ്ട് മുതൽ നാല് ഡിഗ്രി സെൽഷസ് വരെ ഉയർന്ന ചൂട് അനുഭവപ്പെടാനാണ് സാധ്യത. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ പകൽ താപനില 39 ഡിഗ്രി വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും എറണാകുളം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയർന്നേക്കും. ഇവിടങ്ങളിലെ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണം.
Read MoreDay: April 20, 2024
കുട്ടികളുടെ ഒന്നാം ക്ലാസ് പ്രായം: ആശങ്കയിൽ മാതാപിതാക്കൾ; സിബിഎസ്ഇ സ്കൂളുകൾക്കും ആശയക്കുഴപ്പം
കോട്ടയം: കുട്ടികളെ ഒന്നാം ക്ലാസിൽ പ്രവേശിപ്പിക്കുന്നതിൽ പ്രായം സംബന്ധിച്ചു നിലനിൽക്കുന്ന ആശയക്കുഴപ്പം മാതാപിതാക്കളെയും സ്കൂൾ അധികൃതരെയും വലയ്ക്കുന്നു. ദേശീയ വിദ്യാഭ്യാസ നിയമപ്രകാരം ആറു വയസ് പൂർത്തിയായ കുട്ടികളെ വേണം ഒന്നാം ക്ലാസിൽ പ്രവേശിപ്പിക്കാനെന്നാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോടു നിർദേശിച്ചിരിക്കുന്നത്. എന്നാൽ, കേരളം അടക്കം ചുരുക്കം ചില സംസ്ഥാനങ്ങൾ ഈ നിർദേശം ഇപ്പോൾ നടപ്പാക്കുന്നില്ല എന്ന നിലപാടിലാണ്. കേരളത്തിൽ അഞ്ചു വയസ് പൂർത്തിയായവരെ ഒന്നാം ക്ലാസിൽ പ്രവേശിപ്പിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ സിബിഎസ്ഇ സ്കൂളുകളിലേക്കു പ്രവേശനം എങ്ങനെ നടത്തണമെന്നതിൽ സ്കൂൾ അധികൃതരും മാതാപിതാക്കളും ആശയക്കുഴപ്പത്തിലാണ്. പല സിബിഎസ്ഇ സ്കൂളുകളും ഇക്കാര്യം ചർച്ച ചെയ്യാനായി മാതാപിതാക്കളുടെ യോഗം വിളിച്ചിരുന്നു. ഇപ്പോൾ യുകെജി പിന്നിടുന്ന ആറു വയസ് പൂർത്തിയാകാത്ത കുട്ടികൾക്ക് ഒന്നാം ക്ലാസ് പ്രവേശനം നൽകണോയെന്നതിൽ പല സ്കൂളുകൾക്കും വ്യക്തതയില്ല. കേരളത്തിലെ സിബിഎസ്ഇ സ്കൂളുകൾ കേരള…
Read More