മലയാളി അധ്യാപകനോട് ആന്ധ്രക്കാരിയ്ക്ക് പ്രേമം, വീട്ടില്‍ പറയാതെ കണക്കുസാറെ തേടിയെത്തിയ പതിനേഴുകാരി അഭയം തേടിയത് കോട്ടയത്തെ ലോഡ്ജില്‍; പിന്നെ സംഭവിച്ചതെല്ലാം ട്വിസ്റ്റ്‌

പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്ന് പറയുന്നത് ശരിയാണ്. പ്രണയം തലയ്ക്കുപിടിച്ചാല്‍ എത്ര ദുരത്തുനിന്നാണെങ്കിലും അവര്‍ പറന്നെത്തും. അത്തരത്തിലൊരു സംഭവമാണ് ഇതും. പക്ഷേ ഒരു പെണ്‍കുട്ടിയുടെ വണ്‍വേ പ്രേമമാണെന്ന് മാത്രം. കോട്ടയത്താണ് ട്വിസ്റ്റുകള്‍ അരങ്ങേറിയ സംഭവത്തിന്റെ ക്ലൈമാക്‌സ് നടന്നത്. കഥാനായകനായകന്‍ ഒരു അധ്യാപകനാണ്. കോട്ടയം സ്വദേശി. ഹൈദാരാബാദിലാണ് ഇയാള്‍ പഠിപ്പിക്കുന്നത്.

അവിടെ അധ്യാപനവൃത്തിക്കിടെ പഠിപ്പിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥിനികളിലൊരാള്‍ക്ക് അധ്യാപകനോട് കലശലായ പ്രേമം. പെണ്‍കുട്ടി ആന്ധ്രക്കാരിയാണ്. അധ്യാപകന്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. സംഭവം പന്തിയല്ലെന്നു കണ്ട് അധ്യാപകന്‍ ജോലി രാജിവച്ച് കോട്ടയത്തിന് വണ്ടികയറി. പണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ ആന്ധ്രാപോലീസിന് പരാതി നല്‍കുകയും അവര്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് പെണ്‍കുട്ടി പിടിയിലായത്.

അധ്യാപകനെ തേടി പെണ്‍കുട്ടി കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജിലായിരുന്നു എത്തിയത്. എന്നാല്‍ അധ്യാപകന് തന്നോട് പ്രണയമില്ലെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി വാക്കുതര്‍ക്കം ഉണ്ടാക്കി മുറിയില്‍ നിന്ന് ഇറങ്ങിപ്പോയി. സംഭവം കണ്ട ഓട്ടോക്കാരാണ് വിവരം കോട്ടയത്തെ പോലീസിന് നല്‍കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കോട്ടയം നഗരത്തില്‍ നിന്നും പോലീസ് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ തന്നെ വീട്ടുകാര്‍ ആന്ധ്രാ പോലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് വേണ്ടി അന്വേഷണം നടത്തിയ കോട്ടയം ഈസ്റ്റ് പോലീസ് വിവരം ശേഖരിച്ച് ആന്ധ്രാ പോലീസിന് കൈമാറി. ഇപ്പോള്‍ വനിതാ പോലീസുകാരുടെ കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം മടക്കിയയ്ക്കും.

Related posts