തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കൂ. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് ഫോൺ മുഖേനയും ഓൺലൈനായും പരിശോധിക്കാനുള്ള മാർഗങ്ങൾ: * വോട്ടർ ഹെൽപ് ലൈൻ നമ്പറായ 1950ലേക്ക് വിളിക്കുക. എസ്ടിഡി കോഡ് ചേർത്ത് വേണം വിളിക്കാൻ. തുടർന്ന് വോട്ടർ ഐഡികാർഡ് നമ്പർ നൽകിയാൽ വോട്ടർപട്ടികയിലെ വിവരങ്ങൾ ലഭിക്കും. * വോട്ടർ ഹെൽപ് ലൈൻ നമ്പറായ 1950ലേക്ക് എസ്എംഎസ് അയക്കാം. ഇസിഐ എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ട ശേഷം ഇലക്ഷൻ ഐഡികാർഡിലെ അക്കങ്ങൾ ടൈപ്പ് ചെയ്ത് 1950ലേക്ക് അയയ്ക്കുക. വോട്ടർപട്ടികയിലെ വിവരങ്ങൾ മറുപടി എസ്എംഎസ് ആയി ലഭിക്കും. * കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റായ eci.gov.inൽ പ്രവേശിച്ച് ഇലക്ടറൽ സെർച്ച് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇലക്ഷൻ ഐഡി കാർഡ് നമ്പർ (എപിക് നമ്പർ) നൽകി സംസ്ഥാനം നൽകിക്കഴിഞ്ഞാൽ വോട്ടർപട്ടികയിലെ…
Read More