കോഴിക്കോട്: ചെന്നൈയില് കരിങ്കല് ക്വാറിയിലെ വെള്ളക്കെട്ടില് നീന്തുന്നതിനിടെ മലയാളി യുവാവ് മുങ്ങി മരിച്ചു. മലപ്പുറം പോത്തുകല്ല് പൂളപ്പാടം കരിപ്പറമ്പില് മുഹമ്മദ് അഷ്റഫിന്റെ മകന് മുഹമ്മദ് അഷ്മില് (19) ആണ് മരിച്ചത്.
ചെന്നൈയില് സ്വകാര്യ സ്ഥാപനത്തില് ഇന്റേണ്ഷിപ്പിന് എത്തിയതായിരുന്നു. വെള്ളക്കെട്ടില് നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് പത്തുപേരടങ്ങുന്ന സംഘം ക്വാറിയില് എത്തിയത്.
എല്ലാവരും വെള്ളക്കെട്ടില് നീന്താനിറങ്ങി. മറ്റുള്ളവരെല്ലാം നീന്തി കരയ്ക്കു കയറിയിട്ടും അഷ്മലിനെ കണ്ടില്ല. വൈകിട്ടോടെയാണ് മൃതദേഹം കെണ്ടത്തിയത്. പോസ്റ്റ്മോര്ട്ടത്തിനുശേഷം ഇന്നു നാട്ടിലെത്തിക്കും. നുസ്രത്ത് ആണ് മാതാവ്. സഹോദരന്: അസ്വക്.