പൊന്നാനി: കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകർന്നതിനെ തുടർന്ന് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള ‘ഇസ്ലാഹി’ എന്ന ബോട്ടാണ് ഇന്ന് പുലർച്ചെ അപകടത്തിൽപെട്ടത്. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, പൊന്നാനി സ്വദേശി ഗഫൂർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ബോട്ടിലുണ്ടായിരുന്നു മറ്റു നാല് പേരെ രക്ഷപ്പെടുത്തി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. അപകടമുണ്ടാക്കുന്ന തരത്തിൽ തീരത്തോടു ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടമുണ്ടായത്.
Read MoreDay: May 13, 2024
കാലവര്‍ഷം ജൂണ്‍ ആദ്യവാരം; വരുന്നു മഴയ്ക്കൊപ്പം കൊടുങ്കാറ്റ്; പ്രളയം വരുത്തിവയ്ക്കരുത്
കോട്ടയം: വേനല്‍മഴയിലും വൈകാതെ തുടങ്ങുന്ന കാലവര്‍ഷത്തിലും കനത്ത കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണം. കടലിലെ ന്യൂനമര്‍ദവും കാറ്റിന്റെ ഗതിമാറ്റവും കൊടുങ്കാറ്റിനു കാരണമാകും. കാലവര്‍ഷം ജൂണ്‍ ആദ്യവാരം എത്തുമെന്നും കനത്ത പ്രകൃതിക്ഷോഭങ്ങളുണ്ടാകുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണം. പൊതുസുരക്ഷ മുന്‍നിറുത്തി വഴിയോരങ്ങളിലും സര്‍ക്കാര്‍ സ്ഥാപന വളപ്പുകളിലും നില്ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റുന്നതില്‍ അടിയന്തര നടപടിയുണ്ടാകണം.‘പ്രളയം വരുത്തിവയ്ക്കരുത്കോട്ടയം: പ്രളയം നിയന്ത്രിക്കാന്‍ പുഴകളിലെ മണല്‍ വാരിമാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പായില്ല. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ പ്രളയത്തിനുള്ള സാധ്യതയുണ്ടായിരിക്കേ മണിമല, മീനച്ചില്‍, പമ്പ, അഴുത നദികളിലെ മണല്‍ വാരി പുഴകള്‍ക്ക് ആഴം കൂട്ടണം. നദിയുടെ അടിത്തട്ടുമുതല്‍ തീരംവരെ ഒരേ ഉയരത്തില്‍ മണ്ണും മണലും നിറഞ്ഞതിനാല്‍ ഒഴുക്കുകുറഞ്ഞ് പ്രളയം തീരങ്ങളിലേക്ക് കയറി ദുരിതം സൃഷ്ടിക്കുന്നു. ചെക്ക് ഡാമുകള്‍ വന്നതോടെ മണലൊഴുക്ക് പൊതുവേ കുറവാണ്. 2018 മുതല്‍ പതിവായ പ്രളയങ്ങളില്‍ വലിയ തോതില്‍ ചെളിയും മണലും നദികളില്‍ അടിഞ്ഞിട്ടുണ്ട്. 20…
Read Moreസൽക്കാരച്ചടങ്ങിന് വരന്റെ വീട്ടിലെത്തിയ ബന്ധുക്കളുടെ മുന്നിൽ നവവധു എത്തിയത് ദേഹാസകലം മുറിവുകളുമായി; വരന്റെ ക്രൂരതകൾ പുറത്ത്
വിവാഹം കഴിഞ്ഞ് ഏഴാം ദിവസം വരന്റെ വീട്ടിൽ സൽക്കാരച്ചടങ്ങിനെത്തിയ വധുവിന്റെ ബന്ധുക്കൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ബന്ധുക്കൾക്ക് മുന്നിൽ ദേഹാസകലം പരുക്കുകളുമായാണ് നവവധു എത്തിയത്. കോഴിക്കോടുള്ള വരന്റെ വീട്ടിലെത്തിയ ബന്ധുക്കളാണ് വധുവിന്റെ അവസ്ഥ കണ്ട് ഞെട്ടിയത്. തുടർന്ന് യുവതിയുടെ മുഖത്തും കഴുത്തിലുമുള്ള മർദനമേറ്റതിന്റെ പാടുകളെ കുറിച്ച് ബന്ധുക്കൾ തിരക്കുകയും ചെയ്തു. അങ്ങനെയാണ് വരന്റെ ക്രൂരതകളെ കുറിച്ച് അവർ അറിയുന്നത്. പിന്നാലെ വധുവിന്റെ ബന്ധുക്കൾ പന്തീരാങ്കാവ് പോലീസിൽ വിവരം അറിയിച്ചു. വധുവിന്റെ പിതാവ് പോലീസിൽ പരാതി നൽകുകയും ചെയ്തു. ബന്ധം തുടരാൻ താല്പര്യമില്ലെന്നും പോലീസിനെ വധുവും വീട്ടുകാരും അറിയിച്ചു.തുടർന്ന് ദമ്പതികൾ പോലീസ് സ്റ്റേഷനിൽ വച്ച് താലിമാല മടക്കി നൽകി വേർപിരിയുകയും ചെയ്തു. സംഭവത്തിൽ പന്നിയൂര്‍ക്കുളം തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിനെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തു. മേയ് 5ന് എറണാകുളത്തു വച്ചായിരുന്നു ഇവരുടെ വിവാഹം.
Read Moreഎൽഡിഎഫ് സർക്കാരിന്റെ തുടർഭരണത്തിന്റെ 8 വർഷം; കെട്ടിക്കിടക്കുന്നത് 7ലക്ഷത്തോളം ഫയലുകൾ; ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഓർക്കുക നിങ്ങൾ…!
തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ഫയലുകൾ തീർപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം പാഴ്വാക്കാകുന്നു. സെക്രട്ടേറിയറ്റിൽ കഴിഞ്ഞ ഏപ്രിൽ വരെ മൂന്നു ലക്ഷത്തോളം ഫയലുകൾ കെട്ടിക്കിടക്കുന്നതായാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഔദ്യോഗികമായിത്തന്നെ പറയുന്നത്. എന്നാൽ, 7.9 ലക്ഷം ഫയലുകൾ കെട്ടിക്കിടക്കുന്നതായാണ് അനൗദ്യോഗികമായി പറയപ്പെടുന്നത്. നേരത്തേ നിയമസഭയിൽ നൽകിയ മറുപടിയിലും ഇത്രത്തോളം ഫയലുകൾ കെട്ടിക്കിടക്കുന്നതായാണ് മന്ത്രിമാർ മറുപടി നൽകിയിട്ടുള്ളത്. ഫയൽ തീർപ്പാക്കാൻ യജ്ഞം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ആവർത്തിച്ചു പറയുന്പോഴും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്ന ഫയലുകളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിലെ പോലീസ്, വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശ സ്ഥാപനം, ഉന്നത വിദ്യാഭ്യാസം, റവന്യു, പട്ടികജാതി ക്ഷേമം തുടങ്ങിയ വകുപ്പുകളിലാണ് ഫയലുകൾ കൂടിക്കിടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തായ സാഹചര്യത്തിൽ ഇപ്പോൾ ഫയലുകളിൽ കാര്യമായ തീർപ്പുണ്ടാകുന്നില്ല. മധ്യവേനൽ അവധിക്കാലമായതിനാൽ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തു…
Read Moreകനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലുമാണ് യെല്ലോ അലര്‍ട്ട്.
Read Moreസ്ത്രീവിരുദ്ധ പരാമര്‍ശം തെറ്റ്, വിയോജിപ്പ് പരിപാടി കഴിഞ്ഞപ്പോള്‍ത്തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നു: വി.ഡി. സതീശന്
കൊച്ചി: ആര്‍എംപി നേതാവ് കെ.എസ്. ഹരിഹരന്റെ വിവാദ പരാമര്‍ശം യുഡിഎഫ് അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. സ്ത്രീവിരുദ്ധമായ പരാമര്‍ശം പൂര്‍ണമായും തെറ്റാണ്. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ രാഷ്ട്രീയനേതാക്കള്‍ എപ്പോഴും മറ്റുള്ളവര്‍ക്കു മാതൃകയാകണം. ഹരിഹരന്റെ പരാമര്‍ശത്തിലുള്ള വിയോജിപ്പ് പരിപാടി കഴിഞ്ഞപ്പോള്‍ത്തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നു. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിഴവ് ബോധ്യപ്പെട്ട് നിര്‍വ്യാജം ഖേദപ്രകടനം നടത്തിയ ഹരിഹരന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. പരിപാടിയുടെ സംഘാടകരെന്ന നിലയില്‍ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വവും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. തെറ്റു പറ്റിയാല്‍ തിരുത്തുകയെന്നത് അനിവാര്യതയാണ്. വിവാദ പരാമര്‍ശം തള്ളിപ്പറഞ്ഞ ആര്‍എംപി നേതൃത്വത്തിന്റെ സമീപനവും ഉചിതമായി. രാഷ്ട്രീയ ആരോപണങ്ങള്‍ മുന കൂര്‍പ്പിച്ച് ഉന്നയിക്കുമ്പോള്‍ പൊതുപ്രവര്‍ത്തകര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. പുരോഗമന സമൂഹത്തിന് അനുചിതമായ വാക്കുകള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലെന്നും സതീശന് പറഞ്ഞു.
Read Moreവിവാദ പരാമർശം: ആർഎംപി നേതാവിന്റെ വീടിനു നേരേ ബോംബേറ്
കോഴിക്കോട്: ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിനു നേരേ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു. സ്ഫോടകവസ്തു വീടിന്റെ ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ രാത്രി 8.15നായിരുന്നു സംഭവം. വൈകുന്നേരം മുതല്‍ ഒരു സംഘം വീടിന് ചുറ്റും കറങ്ങുന്നത് ശ്രദ്ധയിൽപെട്ടിരുന്നുവെന്ന് ഹരിഹരൻ വ്യക്തമാക്കി. സ്ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങൾ പിന്നീട് ഇതേസംഘം എത്തി വാരിക്കൊണ്ട് പോയെന്നും ഹരിഹരൻ വെളിപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ ഉണ്ടായ അശ്ലീല വിഡിയോ വിവാദത്തെക്കുറിച്ച് ഹരിഹരൻ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു.
Read More