സൈനിക പെന്ഷന് വേണ്ടി അച്ഛന്റെ മൃതദേഹം വര്‍ഷങ്ങളോളം ഒളിപ്പിച്ചുവച്ച തായ്വാനീസ് യുവതി പിടിയിൽ. തെക്കൻ തായ്വാനിലെ കാവോസിയുങ്ങിൽ താമസിക്കുന്ന യുവതിക്കെതിരേയാണ് കേസ്. 20 വര്‍ഷത്തോളം രാജ്യത്തിനായി സൈനിക സേവനം ചെയ്തയാളായിരുന്നു യുവതിയുടെ അച്ഛൻ. ഇദ്ദേഹത്തിന് 1.2 ലക്ഷം രൂപയുടെ പെൻഷൻ ഉണ്ടായിരുന്നു. ഇത് നഷ്ടപ്പെടാതിരിക്കാനാണ് യുവതി അച്ഛന്റെ മരണം പുറത്തറിയിക്കാതെ മൃതദേഹം ഒളിപ്പിച്ചുവച്ചത്. ഡെങ്കിപ്പനി പ്രതിരോധ ആരോഗ്യപ്രവര്‍ത്തകർ സുരക്ഷാ നടപടികളുടെ ഭാഗമായി വീട്ടിലെത്തിയപ്പോൾ യുവതി അവരെ വീട്ടിൽ കയറാൻ അനുവദിച്ചിരുന്നില്ല. ഇതിൽ സംശയം തോന്നിയ അധികൃതർ നടത്തിയ അന്വേഷണത്തിലാണു വര്‍ഷങ്ങള്‍ക്കു മുമ്പു മരിച്ച അച്ഛന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കറുത്ത പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തിയത്. മരണകാരണവും എത്ര വര്‍ഷം മുമ്പാണു മരിച്ചതെന്നും അറിയണമെങ്കില്‍ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് വരണമെന്നു പോലീസ് അറിയിച്ചു. അച്ഛന്റെ മരണത്തില്‍ യുവതിക്കു പങ്കുണ്ടോയെന്നും അന്വേഷിക്കും. യുവതിയുടെ സഹോദരന് 50 വര്‍ഷം മുമ്പു മരിച്ചിരുന്നു. അമ്മയും…
Read MoreDay: May 14, 2024
മുപ്പതിനായിരത്തിലേറെ വോട്ടുകളുടെ മുന്‍തൂക്കം ചാഴികാടന്; കോട്ടയം എൽഡിഎഫിനൊപ്പമെന്ന് കേരള കോണ്‍ഗ്രസ്-എം
കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന് വിജയസാധ്യതയെന്ന് കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റി. മുപ്പതിനായിരത്തിലേറെ വോട്ടുകളുടെ മുന്‍തൂക്കം ചാഴികാടന് ലഭിക്കുമെന്നാണ് ബൂത്ത്തല പോളിംഗ് കണക്കുകളുടെ അടിസ്ഥാനത്തിലെ അപഗ്രഥനം. ലീഡ് നിഗമനം ഇങ്ങനെ: പാലാ-8,500, കടുത്തുരുത്തി- 10,500, വൈക്കം-17,000, ഏറ്റുമാനൂര്‍-11,500.കോട്ടയം, പുതുപ്പള്ളി, പിറവം മണ്ഡലങ്ങളില്‍ യുഡിഎഫ് മേല്‍ക്കൈ നേടും. കോട്ടയം-4000-5000, പിറവം-5000-6000.ആകെയുള്ള 12.5 ലക്ഷം വോട്ടുകളില്‍ 8.5 ലക്ഷം വോട്ടുകളാണ് പോള്‍ ചെയ്തത്. 2019ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എന്‍. വാസവന് നേടിയത് 3.14 ലക്ഷം വോട്ടുകള്‍. അന്ന് കേരള കോണ്‍ഗ്രസ്-എം യുഡിഎഫ് മുന്നണിയിലായിരുന്നു. ഇടതു വോട്ടുകള്‍ക്കൊപ്പം ഇത്തവണ മാണി വിഭാഗം വോട്ടുകളും തോമസ് ചാഴികാടന് വ്യക്തിപരമായി ലഭിക്കുന്ന വോട്ടുകളും കൂട്ടിയാല്‍ എല്‍ഡിഎഫിന് വ്യക്തമായ മൂന്‍തൂക്കമുണ്ട്.ബിഡിജെഎസ് സ്ഥാനാര്‍ഥിക്ക് ബിജെപി വോട്ടുകള്‍ പൂര്‍ണമായി ലഭിക്കാന്‍ സാധ്യതയില്ല കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ 1.5 ലക്ഷത്തേക്കാള്‍ ഏറെ…
Read Moreജീവനക്കാരുടെ സമരം മൂലം വിമാനം റദ്ദാക്കി; ഉറ്റവർ എത്തിയില്ല; ഭാര്യയെ ഒരു നോക്ക് കാണാതെ യുവാവ് മസ്കറ്റിൽ മരിച്ചു
തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാർ പണിമുടക്കിനെ തുടര്‍ന്ന് വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്ര മുടങ്ങി, അവസാനമായി ഭാര്യയെ ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് (40) യാത്രയായി. മസ്കറ്റിൽവച്ച് തളർന്നു വീണതിനെത്തുടർന്ന് കഴിഞ്ഞ ഏഴാം തിയതിയാണ് കരമന നെടുങ്കാട് സ്വദേശി നമ്പി രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ അമൃത സി.രവി ഇദ്ദേഹത്തെ കാണുന്നതിനായി 8 ന് രാവിലെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു. രാവിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കാബിൻ ജീവനക്കാരുടെ അപ്രതീക്ഷിത അവധിയെടുക്കൽ സമരം കാരണം എയർ ഇന്ത്യ എക്സ്പ്രസ് റദ്ദ് ചെയ്തെന്ന് അറിഞ്ഞത്. ഭർത്താവ് ഐസിയുവിലാണ് തനിക്ക് പോകണമെന്ന് കേണപേക്ഷിച്ചിട്ടും ആരും ചെവിക്കൊണ്ടില്ല. പിറ്റേ ദിവസം ഇതിനു പകരം ടിക്കറ്റ് നൽകാമെന്ന് വാക്ക് നൽകി അമൃതയെ തിരികെ അയച്ചു. എന്നാൽ അത് വെറുംവാക്കു ആയിരുന്നു എന്ന് പിറ്റേന്ന് തിരക്കിയപ്പോഴാണ് മനസിലായത്. സമരം…
Read Moreപിആർഎസ് ബാങ്കുകൾ സ്വീകരിക്കുന്നില്ല ;കടം വീട്ടാനും വിരിപ്പുകൃഷി ഇറക്കാനും കഴിയാതെ നെൽ കർഷകർ
കുമരകം: കടം വാങ്ങിയും ഏറെ വിയർപ്പൊഴുക്കിയും ഉത്പാദിപ്പിച്ച നെല്ല് സർക്കാരിന് നൽകിയിട്ടും വില ലഭിക്കാതെ കർഷകർ നെട്ടോട്ടത്തിൽ. നെല്ല് കൊടുത്ത് ആഴ്ചകൾക്കുശേഷം ലഭിച്ച പിആർഎസ് ബാങ്കിൽ നൽകി വില കൈപ്പറ്റാമെന്ന പ്രതീക്ഷയിലായിരുന്നു നെൽകർഷകർ. എന്നാൽ സർക്കാർ കരാറിലേർപ്പെട്ട എസ്ബിഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നീ ഒരു ബാങ്കുകളും പിആർഎസ് വാങ്ങി വായ്പയായിട്ടു പോലും കർഷകന് പണം നൽകുന്നില്ല. സപ്ലൈകോയിൽനിന്ന് ലിസ്റ്റ് വന്നിട്ടില്ലെന്നാണ് ബാങ്കുകാർ കർഷകരോടു പറയുന്നത്. സപ്ലൈകോയുടെ കേന്ദ്ര ഓഫീസിൽനിന്നാണ് പണം നൽകേണ്ട കർഷകരുടെ ലിസ്റ്റ് അയയ്ക്കേണ്ടത്. എന്നാൽ കഴിഞ്ഞ മാസം 20-ാം തീയതിക്കു ശേഷം ഒരു ബാങ്കിലേക്കും സപ്ലെെകോയിൽനിന്ന് ലിസ്റ്റ് നൽകിയിട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന ജാഗ്രത പിന്നീടില്ലാത്തതാണ് വിനയായതെന്നാണ് കർഷകർ പറയുന്നത്. കോട്ടയം ജില്ലയിൽ 117 കോടി രൂപയുടെ നെല്ലാണ് സപ്ലെെകാേ സംഭരിച്ചത്. ഇതിൽ 83 കോടി രൂപാ തെരഞ്ഞെടുപ്പിന് മുമ്പു കൊടുത്തു. കഴിഞ്ഞ…
Read Moreഗംഗ തന്നെ ദത്തെടുത്തു, കാശിയിലെ ജനം ‘ബനാറസി’ ആക്കി; വൈറലായി മോദിയുടെ വാക്കുകൾ
ഗംഗ തന്നെ ദത്തെടുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ കാശിയിലെ ജനം ‘ബനാറസി’ ആക്കി, കാശിയുമായുള്ള ബന്ധം വാക്കുകൾകൊണ്ട് വിവരിക്കാവുന്നതിനും അപ്പുറമാണെന്നും മോദി പറഞ്ഞു. 10 വർഷം വരാണസിയിൽ നടപ്പാക്കിയ പദ്ധതികൾ വിവരിക്കുന്ന വീഡിയോ നരേന്ദ്ര മോദി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. റായ്ബറേലിയിൽ പോലും കോൺഗ്രസ് തോല്‍ക്കും. വയനാട്ടിലെ ജനങ്ങളും രാഹുലിനെ പാഠം പഠിപ്പിച്ചു. യുപിയിലെ ജനങ്ങൾ അവസരവാദ സഖ്യത്തെ നേരത്തെയും തോല്പിച്ചിട്ടുണ്ട്. ഗാന്ധി കുടുംബത്തിന് പ്രാധാന്യം നല്‍കുന്നത് മാധ്യമങ്ങൾ മാത്രമാണെന്നും മോദി പറഞ്ഞു. വാരാണസിയിൽ ഇന്നലെ നാമ നിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി മോദി റോഡ് ഷോ നടത്തിയിരുന്നു. യുപി മുഖ്യമന്ത്രി യോഗി അടിത്യനാഥിനൊപ്പം ആയിരുന്നു 5കി.മി. നീണ്ട റോഡ് ഷോ നടത്തിയത്. നാമനിർദേശ പത്രിക നൽകുന്ന ചടങ്ങ് എൻഡിഎയിലെ പ്രധാന നേതാക്കളെയും, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും, മുതിർന്ന നേതാക്കളെയും എല്ലാം പങ്കെടുപ്പിച്ച് ശക്തി പ്രകടനം…
Read Moreവിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയപ്പോൾ കണ്ടത് കാമുകിയെ; ചതിച്ച് കല്യാണം കഴിച്ചെന്ന പരാതിയുമായി വധു
തിരുവനന്തപുരം: വഞ്ചനാക്കുറ്റം ആരോപിച്ച് പരാതിയുമായി നവവധുവും കുടുംബവും. തിരുവനന്തപുരം കരമന സ്വദേശി മിഥുനെതിരേയാണ് യുവതിയും കുടുംബവും വഞ്ചനാ കുറ്റത്തിന് പരാതി നല്‍കിയത്. യുവതിയും മിഥുനും കഴിഞ്ഞ ദിവസമാണ് വിവാഹം ചെയ്തത്. എന്നാല്‍ വിവാഹശേഷം നവദമ്പതിമാര്‍ വരന്റെ വീട്ടിലേക്ക് മടങ്ങി. എന്നാൽ അതേ സമയം 35കാരിയായ മറ്റൊരു യുവതിയും ഇവിടെയെത്തി. മിഥുനുമായി തനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞാണ് അവർ വന്നത്. ഇതോടെ ഇരുവരും തമ്മിൽ തര്‍ക്കമുണ്ടാവുകയും നാട്ടുകാര്‍ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് പെൺകുട്ടിയുടെ വീട്ടുകാർ ഇവിടേക്ക് വരികയും പിന്നീട് വരനെതിരേ പരാതി നൽകുകയുമായിരുന്നു. മിഥുന് പല പെണ്‍കുട്ടികളുമായി ബന്ധമുള്ള കാര്യം അയാളുടെ വീട്ടുകാര്‍ മനഃപൂര്‍വം തങ്ങളിൽ നിന്ന് മറച്ചുവെച്ചെന്നും ചൂണ്ടിക്കാട്ടിയാണ് വധുവിന്റെ കുടുംബം പരാതി നൽകിയത്. വിവാഹത്തിന് മുൻപ് വരനെക്കുറിച്ച് തിരക്കിയിരുന്നു. എന്നാൽ ആ സമയം ഇതൊന്നും അറിഞ്ഞിരുന്നില്ല. അതാണ് തങ്ങളുടെ മകളെ മിഥുന് കല്യാണം കഴിച്ച് കൊടുത്തതെന്ന്…
Read Moreനിർഭാഗ്യ ടീമെന്ന ഖ്യാതിയെ തൂത്തെറിഞ്ഞു; ആർസിബി ആഘോഷം വൈറൽ
ബംഗളൂരു: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2024 സീസണിൽ തുടർ പരാജയങ്ങളുമായി നിർഭാഗ്യ ടീമെന്ന ഖ്യാതിയോടെ ആരാധകർക്ക് നിരാശ സമ്മാനിച്ച ടീമാണ് ബംഗളൂരു റോയൽ ചലഞ്ചേഴ്സ്. മികച്ച ടീമായിട്ടും ജയിക്കാൻ സാധിക്കുന്നില്ല. ആദ്യ ആറ് മത്സരങ്ങളിൽ ഒരു ജയം മാത്രം. എന്നാൽ, പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരിൽനിന്ന് തുടർച്ചയായ അഞ്ച് ജയങ്ങളുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തിയിരിക്കുകയാണ് ആർസിബി. ഡൽഹി ക്യാപിറ്റൽസിനെ 47 റണ്‍സിന് തോൽപ്പിച്ചാണ് ആർസിബി പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തിയത്. ഡൽഹിക്കെതിരായ വിജയത്തിനുശേഷം ബംഗളൂരു ടീമിന്റെ വിജയാഘോഷം വൈറലായി. പ്ലേ ഓഫ് സാധ്യത നിലനിർത്തിയെന്നതിനാൽ ഡ്രസിംഗ് റൂമിൽ പരിശീലക സ്റ്റാഫടക്കം എല്ലാവരും ഉച്ചത്തിൽ ആർത്തുവിളിച്ച് ജയം ആഘോഷിച്ചു. ഇത്രയും വലിയൊരു ആഘോഷം മറ്റൊരു മത്സരത്തിലും ബംഗളൂരുവിൽനിന്ന് കണ്ടിട്ടില്ലെന്നതാണ് വസ്തുത. വിജയാഘോഷത്തിന്റെ വീഡിയോ ആർസിബി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. രജത്…
Read Moreസീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്; കേരളത്തിന്റെ അക്കൗണ്ടിൽ ആദ്യ മെഡൽ എത്തിച്ചത് സച്ചിൻ ബിനു
ഭുവനേശ്വർ: 27-ാമത് ദേശീയ ഫെഡറേഷൻ സീനിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ രണ്ടാംദിനം കേരളത്തിന്റെ അക്കൗണ്ടിൽ ആദ്യ മെഡൽ എത്തിച്ചത് സച്ചിൻ ബിനു. പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിൽ സച്ചിൻ ബിനു 14.25 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കലം സ്വന്തമാക്കി. 14.03 സെക്കൻഡിൽ ഫിനിഷ് ചെയ്ത തമിഴ്നാടിന്റെ ആർ. മനവിനാണ് സ്വർണം. ആദ്യദിനം കേരളത്തിന് മൂന്ന് മെഡൽ ലഭിച്ചിരുന്നു. വനിതാ 400 മീറ്റർ ഹർഡിൽസിൽ കേരളത്തിനായി വി.കെ. ശാലിനി വെള്ളി സ്വന്തമാക്കി. വനിതാ ട്രിപ്പിൾജംപിൽ എൻ.വി. ഷീന വെള്ളിയും ഗായത്രി ശിവകുമാർ വെങ്കലവും ആദ്യദിനം കേരള അക്കൗണ്ടിലെത്തിച്ചു. 13.32 മീറ്ററാണ് ഷീന ക്ലിയർ ചെയ്തത്. 13.08 മീറ്ററോടെ ഗായത്രി വെങ്കലവും സ്വന്തമാക്കി.ആന്ധ്രപ്രദേശിന്റെ അനുഷയ്ക്കാണ് (13.32) സ്വർണം.
Read Moreഫീൽഡിംഗ് തടസപ്പെടുത്തിയ ജഡേജയെ പുറത്താക്കി; ഐപിഎല്ലിൽ നാണക്കേടിന്റെ മൂന്നാം ചരിത്രം
ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഫീൽഡിംഗ് തടസപ്പെടുത്തി (ഒബ്സ്ട്രക്റ്റിംഗ് ദ ഫീൽഡിംഗ്) പുറത്താകുന്ന മൂന്നാമത് ബാറ്റർ എന്ന നാണക്കേട് ചെന്നൈ സൂപ്പർ കിംഗ്സ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക്. സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് എതിരായ മത്സരത്തിനിടെയാണ് ഫീൽഡിംഗ് തടസപ്പെടുത്തൽ നിയമപ്രകാരം ജഡേജ പുറത്തായത്. തേർഡ് അന്പയറിന്റെ വിധിയിലൂടെയാണ് ജഡേജ പുറത്തായത്. ആറ് പന്തിൽ അഞ്ച് റണ്‍സ് മാത്രമായിരുന്നു ജഡേജ നേടിയത്. രാജസ്ഥാൻ മുന്നോട്ടുവച്ച 142 റണ്‍സ് എന്ന ചെറിയ ലക്ഷ്യം പിന്തുടരുകയായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ്. രാജസ്ഥാന്റെ ആവേശ് ഖാൻ എറിഞ്ഞ 16-ാം ഓവറിന്റെ അഞ്ചാം പന്ത്. ഡീപ്പ് തേർഡിലേക്ക് പന്ത് തിരിച്ചുവിട്ട് ജഡേജ സിംഗിൾ എടുത്തു. തുടർന്ന് രണ്ടാം റണ്ണിനായി ശ്രമിച്ചു. പകുതിവരെ എത്തിയ ജഡേജയെ മറുവശത്തുണ്ടായിരുന്ന ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് തിരിച്ചുവിട്ടു. തിരിഞ്ഞോടിയപ്പോൾ ജഡേജ വിക്കറ്റ് മറയ്ക്കുന്ന തരത്തിലായിരുന്നു. ഇതിനിടെ പന്ത് ലഭിച്ച വിക്കറ്റ്…
Read Moreഐസ് കഷ്ണം വിമാനത്തിൽ നിന്ന് വീണ് ആട് ചത്തു; പരാതിയുമായി വീട്ടമ്മ
വിമാനത്തിൽ നിന്ന് ഐസ് കഷ്ണം താഴേക്ക് വീണ് ആട് ചത്തെന്ന പരാതിയുമായി വീട്ടമ്മ. അമേരിക്കയിലെ യൂട്ടായിലാണ് സംഭവം. ഐസ് വീണ് സാരമായി പരിക്കേറ്റ ആടിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് കാസിഡി ലൂയിസ് പരാതിയിൽ പറഞ്ഞു. അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെയാണ് വലിയൊരു വസ്തു വന്ന പതിക്കുന്ന ശബ്ദം കേട്ടത്. ആ ശബ്ദം കേട്ട് താൻ ഭയന്നുപോയെന്നും കാസിഡി പറഞ്ഞു. തുടർന്ന് എന്താണ് സംഭവിച്ചതെന്നറിയാൻ പുറത്തേക്കോടി. അപ്പോഴാണ് ആടുകളെ വളർത്തുന്ന കൂടിന് മുകളിലൊരു ദ്വാരം കണ്ടത്. കൂട് തുറന്ന് പരിശോധിച്ചപ്പോൾ നിലത്ത് ചിതറിക്കിടക്കുന്ന ഐസ് കഷ്ണങ്ങളാണ് കണ്ടത്. തൊട്ടടുത്ത് തന്നെ രക്തത്തിൽ കുളിച്ച് ഒരാടും കിടപ്പുണ്ടായിരുന്നു. ആടിന്റെ ശരീരത്തിൽ മുറിവേറ്റ് രക്തം ഒഴുകുന്ന നിലയിലായിരുന്നെന്നും അവർ പറഞ്ഞു. ആട്ടിന്കൂടിന്റെ മുകളിലെ ദ്വാരവും നിലത്ത് ചിതറിക്കിടന്ന ഐസ് കഷ്ണങ്ങളും കണ്ടപ്പോൾ വീണത് ഐസ് ആണെന്ന് അവർക്ക് മനസിലായി. തുടർന്ന്…
Read More