തലശേരി: പാനൂർ വള്ള്യായിലെ കണ്ണച്ചാകണ്ടി വീട്ടിൽ വിനോദിന്റെ മകൾ വിഷ്ണുപ്രിയ (23) യെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. വിഷ്ണുപ്രിയയുടെ ആൺസുഹൃത്തായിരുന്ന കൂത്തുപറമ്പ് മാനന്തേരിയിലെ താഴെകളത്തിൽ ശശിധരന്റെ മകൻ എ. ശ്യാംജിത്തിനെ (25) യാണ് ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുല ശിക്ഷിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയാണ് കോടതി വിധി പറഞ്ഞത്. ഇന്ത്യൻ ശിക്ഷാനിയമം 302 പ്രകാരം ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ആറു മാസം കഠിന തടവും 449 പ്രകാരം 10 വർഷം കഠിന തടവും 25,000 പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു മാസം തടവുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ജീവപര്യന്തം എന്നാൽ 14 വർഷം തടവല്ല, ജീവിതകാലം മുഴുവൻ തടവാണന്നും ഇളവു നല്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു മാത്രമാണ് അധികാരമുള്ളതന്നും കോടതി വിധിന്യായത്തിൽ…
Read MoreDay: May 14, 2024
കുട്ടീ, ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതൽ തിളങ്ങുകയേ ഉള്ളൂ, ഗുരുത്വമുള്ള മകനേ, നന്നായി വരട്ടെ; സന്നിധാനന്ദന് പിന്തുണയുമായി ആർ. ബിന്ദു
തിരുവനന്തപുരം: ഗായകന് സന്നിധാനന്ദന് പിന്തുണയുമായി മന്ത്രി ഡോ. ആര് ബിന്ദു. ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതൽ തിളങ്ങുകയേ ഉള്ളൂ. നിന്റെ ലാളിത്യവും വിനയവും കഷ്ടപ്പെട്ട് വളർത്തിയ അമ്മയോടുള്ള സ്നേഹവുമെല്ലാം നിന്റെ വളർച്ചക്കു വളമാണെന്ന് സന്നിയുടെ അധ്യാപിക കൂടിയായ ബിന്ദു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് മനന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രശസ്ത ഗായകൻ സന്നിധാനന്ദനെ ആക്ഷേപിച്ച സംഭവം അറിഞ്ഞ് വളരെയധികം വേദനയും ധാർമിക രോഷവും തോന്നി. അനുഗൃഹീതനായ ഈ ഗായകൻ ഞങ്ങളുടെ കേരളവർമ്മ കോളേജിന്റെ അഭിമാനഭാജനവും ക്യാമ്പസ് സമൂഹത്തിന്റെ ഓമനയുമായിരുന്നു. ജനിക്കുമ്പോൾ ഉണ്ടായിരുന്ന cleft lip എന്ന പരിമിതിയെ മറി കടന്ന് സന്നി സംഗീതലോകത്ത് സ്വന്തമായ ഒരു ഇരിപ്പിടം നേടിയതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു. സ്റ്റാർ സിംഗർ പരിപാടിയിൽ അവൻ തിളങ്ങുമ്പോൾ ഞങ്ങൾ അളവറ്റ് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്തു. അവിടെയും പരിമിതസാഹചര്യങ്ങളിൽ…
Read Moreആംബുലൻസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറി കത്തി; രോഗി വെന്തുമരിച്ചു; 4 പേർക്കു പരിക്ക്, ഒരാളുടെ നില ഗുരുതരം; സമീപത്തെ രണ്ടു കെട്ടിടങ്ങള്‍ക്കും തീപിടിച്ചു
കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സ് കോഴിക്കോട് നഗരത്തില്‍ കല്ലുത്താന്കടവിനു സമീപം വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തീപിടിച്ച് രോഗി വെന്തുമരിച്ചു. ആറു പേർക്കു പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു അപകടം. നാദാപുരം കക്കംവള്ളി മോയിന്‍കുട്ടിവൈദ്യര്‍ സ്മാരകത്തിനു സമീപം മാണിക്കോത്ത് ചന്ദ്രന്റെ ഭാര്യ സുലോചന (57) യാണ് മരിച്ചത്. പരിക്കേറ്റവരിൽ സുലോചനയുടെ ഭര്‍ത്താവ് ചന്ദ്രന്റെ നില ഗുരുതരമാണ്. ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍കോളജില്‍ ചികിത്സയി ലായിരുന്ന സുലോചനയെ രോഗം മൂര്‍ച്ഛിച്ചതിനാല്‍ അടിയന്തര ശസ്ത്രക്രിയക്കായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു ദുരന്തം. മരിച്ച സുലോചനയടക്കം ഏഴുപേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ആസ്റ്റര്‍മിംസില്‍ ചികിത്സയില്‍ കഴിയുന്ന ചന്ദ്രന് ന്യൂറോ ഐസിയുവില്‍ നിരീക്ഷണത്തിലാണ്. അയല്‍വാസിയായ പ്രസീത, നഴ്സ് എന്നിവരും ഇവിടെ ചികിത്സയിലാണ്. മലബാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടർ, നഴ്സ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെ മലബാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആംബുലന്‍സ്…
Read Moreനവവധുവിന് മർദനമേറ്റ സംഭവം: പോലീസ് കേസെടുക്കാൻ വൈകി, വധശ്രമം ഉൾപ്പടെ ഉള്ള വകുപ്പുകൾ ചേർക്കണം; മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങി കുടുംബം
എറണാകുളം: നവവധുവിനെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ക്രൂരമായി മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങി വധുവിന്റെ കുടുംബം. കോഴിക്കോട് പന്തീരാങ്കാവ് പോലീസ് കേസെടുക്കാൻ വൈകിയ സാഹചര്യം ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് പരാതി. കോഴിക്കോട് സ്വദേശിയായ രാഹുൽ മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. വിവാഹം കഴിഞ്ഞ് ഏഴാം ദിവസം വീട്ടുകാർ തന്നെ കാണാനെത്തിയപ്പോഴാണ് യുവതി പീഡനവിവരം തുറന്ന് പറയുന്നത്. തുടർന്ന് ഭർത്താവായ രാഹുലിനെതിരെ ഗാർഹികപീഡനത്തിനാണ് പന്തീരാങ്കാവ് പോലീസ് കേസെടുത്തത്. എന്നാൽ വധശ്രമം ഉൾപ്പടെ ഉള്ള വകുപ്പുകൾ ചേർക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
Read Moreപ്രശസ്ത നാടക നടൻ എം.സി. കട്ടപ്പന അന്തരിച്ചു
പ്രശസ്ത നാടക നടൻ എം.സി. കട്ടപ്പനയെന്നറിയപ്പെടുന്ന എം. സി. ചാക്കോ (75) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 9.30 കട്ടപ്പന സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. 1977-ല്‍ ആറ്റിങ്ങല്‍ ദേശാഭിമാനി തിയേറ്റേഴ്സിന്റെ പുണ്യതീര്‍ത്ഥം തേടി എന്ന പ്രൊഫഷണല്‍ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് മുപ്പതോളം പ്രൊഫഷണല്‍ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളില്‍ അഭിനയിച്ചു. 2007-ല്‍ കൊല്ലം അരീനയുടെ ആരും കൊതിക്കുന്നമണ്ണ് എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാനസര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. 2014 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്കാരവും ലഭിച്ചു. പതിറ്റാണ്ടുകളോളം നാടക രംഗത്ത് സജീവമായിരുന്ന അദ്ദേഹം നിരവധി സിനിമകളിലും വേഷമിട്ടു. കാഴ്ച, പകല്‍, പളുങ്ക്, നായകന് തുടങ്ങി സിനിമകളിലും 25 ഓളം സീരിയലുകളിലും അഭിനയിച്ചു.
Read Moreസ്വർവഗാനുരാകത്തെ എതിർത്തു; പിതാവിനെ അടിച്ച് കൊന്ന് മൃതദേഹം കത്തിച്ച് മകൻ
ആയേര: സ്വവർഗരതിയെ എതിർത്ത പിതാവിനെ മകൻ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ ആയേര ഗ്രാമത്തിലാണ് സംഭവം. കൊലപാതക വിവരം പുറത്തറിയാതിരിക്കാൻ മകൻ മൃതദേഹം കത്തിച്ചതിന് ശേഷം പെട്ടിയിലാക്കി ഉപേക്ഷിച്ചു. മൃതദേഹം പാതി കത്തിയ നിലയിൽ പെട്ടിക്കുള്ളിൽ നിന്ന് കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മെയ് നാലിന് കൊലപാതകം നടന്നെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ അന്വേഷിക്കാനായി മൂന്ന് പോലീസ് ടീമിനെ രൂപപ്പെടുത്തിയിരുന്നു. കാണാതായ വ്യക്തിയുടെ അടയാളങ്ങളുമായി സാമ്യം കണ്ടെത്തിയതോടെയാണ് മരിച്ചയാളെ തിരിച്ചറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മകനാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. മോഹൻലാൽ ശർമ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകൻ അജിത് സുഹൃത്തുക്കളുമായി ചേർന്ന് പിതാവിനെ അടിച്ചുകൊല്ലുകയായിരുന്നു. അജിത്തും സംഘവും ഞായറാഴ്ച പോലീസ് പിടിയിലായി. ഇവരുടെ കൈയിൽ നിന്ന് രണ്ട് തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെത്തി.
Read Moreതെക്കൻ ജില്ലകളിൽ മഴ കനക്കും; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ ജില്ലകളിൽ മഴയുടെ ശക്തിയേറും. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിൽ ഇന്നു മുതൽ വ്യാഴാഴ്ച വരെയും തിരുവനന്തപുരം ജില്ലയിൽ നാളെ മുതൽ വ്യാഴാഴ്ച വരെയും ഇടുക്കി ജില്ലയിൽ ബുധനാഴ്ചയും കൊല്ലം ജില്ലയിൽ വ്യാഴാഴ്ചയുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Moreമുംബൈയിൽ നാശംവിതച്ച് പൊടിക്കാറ്റും മഴയും: പരസ്യബോർഡ് തകർന്ന് എട്ട് മരണം; 60 പേർക്കു പരിക്ക്
മുംബൈ: അപ്രതീക്ഷിതമായി അനുഭവപ്പെട്ട കനത്ത മഴയിലും പൊടിക്കാറ്റിലും വാണിജ്യനഗരമായ മുംബൈ നട്ടംതിരിഞ്ഞു. നഗരത്തിലെ ഘാട്ട്കോപ്പർ, ചെദ്ദനഗറിൽ നൂറ് അടി ഉയരത്തിലുള്ള പരസ്യബോർഡ് സമീപത്തെ പെട്രോൾപന്പിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ചു. 60 പേർക്കു പരിക്കേറ്റു. നൂറോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് അനുമാനം. 62 പേരെയാണ് ഇന്നലെ രാത്രിയോടെ പുറത്തെത്തിച്ചത്. കോർപറേഷന്റെ അനുമതിയില്ലാതെ സ്ഥാപിച്ചതാണ് ബോർഡെന്ന് ബിഎംസി അധികൃതർ പറഞ്ഞു. ഇന്നലെ രാത്രിയും രക്ഷാപ്രവർത്തനം തുടരുകയാണ്. മഴയെത്തുടർന്ന് മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം ഒരു മണിക്കൂറോളം നിലച്ചു. 15 വിമാനങ്ങൾ മറ്റിടങ്ങളിലേക്കു വഴിതിരിച്ചുവിട്ടു. ലോക്കൽ ട്രെയിനുകൾ മണിക്കൂറുകളോളം താമസിച്ചതോടെ ജനം കടുത്ത ബുദ്ധിമുട്ടിലായി. മഴയെത്തുടർന്ന് മുംബൈ നഗരത്തിൽ കനത്ത ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. വഡാലയിൽ നിർമാണത്തിലിരുന്ന പാർക്കിംഗ് ടവർ തകർന്ന് മൂന്നുപേർക്കു പരിക്കേറ്റു. നിരവധി വാഹനങ്ങളും തകർന്നു.
Read More