ജ​യ​റാ​മി​ന്‍റെ ന​ഷ്ടം…

ജ​യ​റാം എ​ന്ന ന​ട​നെ സം​ബ​ന്ധി​ച്ച് ത​ന്‍റെ സി​നി​മാ​ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ന​ഷ്ട​മാ​യി​രു​ന്നു പ​ത്മ​രാ​ജ​ൻ, ഭ​ര​ത​ൻ എ​ന്നി​വ​രു​ടെ അ​കാ​ല​വി​യോ​ഗ​ങ്ങ​ൾ.

കാ​ര​ണം ര​ണ്ടു പേ​രും അ​വ​രു​ടെ അ​വ​സാ​ന​കാ​ല​ത്ത് ജ​യ​റാ​മി​നെ വ​ച്ചു​ള്ള ഗം​ഭീ​ര സി​നി​മ​ക​ളാ​യി​രു​ന്നു പ്ലാ​ൻ ചെ​യ്തി​രു​ന്ന​ത്.

പ​ത്മ​രാ​ജ​ൻ ഏ​റ്റ​വും ഒ​ടു​വി​ലാ​യി സം​വി​ധാ​നം ചെ​യ്ത ഞാ​ൻ ഗ​ന്ധ​ർ​വ്വ​ൻ (1991) എ​ന്ന സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ ഒ​രു ദി​വ​സം അ​ദ്ദേ​ഹം തൃ​ശൂ​ർ രാ​മ​നി​ല​യം ഹോ​ട്ട​ലി​ലേ​ക്ക് ജ​യ​റാ​മി​നെ വി​ളി​പ്പി​ച്ചു.

ആ​യി​ട​യ്ക്ക് റി​ലീ​സാ​യ പ​ട​ങ്ങ​ളെ​ല്ലാം ത​ന്നെ കാ​ര്യ​മാ​യ വി​ജ​യം കാ​ണാ​തെ മോ​ശം സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്ന ജ​യ​റാം പ​ത്മ​രാ​ജ​നോ​ട് ത​ന്‍റെ സ​ങ്ക​ടം പ​ങ്കു വ​ച്ചു.

ഒ​ടു​വി​ൽ അ​വി​ടെ നി​ന്നു പി​രി​യാ​ൻ സ​മ​യ​ത്ത് പ​ത്മ​രാ​ജ​ൻ ജ​യ​റാ​മി​ന് വാ​ക്കു കൊ​ടു​ത്തു, സാ​ര​മി​ല്ല​ടാ . നീ ​വി​ഷ​മി​ക്ക​ണ്ട. ഉ​ഗ്ര​നൊ​രു സി​നി​മ നി​ന്നെ വ​ച്ച് ഞാ​ൻ പ്ലാ​ൻ ചെ​യ്യു​ന്നു​ണ്ട്.

സ്പോ​ർ​ട്സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ഥ​യാ​ണ്. അ​ത് നി​ന്‍റെ ക​രി​യ​ർ ബെ​സ്റ്റ് ത​ന്നെ​യാ​കും’’ എ​ന്ന്. പ​ക്ഷെ അ​ത് ന​ട​ന്നി​ല്ല. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ, കോ​ഴി​ക്കോ​ട് ഹോ​ട്ട​ൽ പാ​ര​മൗ​ണ്ട് ട​വേ​ഴ്സി​ൽ വ​ച്ച് ഹൃ​ദ​യാ​ഘാ​തം മൂ​ലം പ​ത്മ​രാ​ജ​ൻ വി​ട​വാ​ങ്ങി.

ഇ​തുപോ​ലൊ​രു വാ​ഗ്ദാ​നം ജ​യ​റാ​മി​നു ന​ൽ​കി​യി​ട്ടാ​ണ് സം​വി​ധാ​യ​ക​ൻ ഭ​ര​ത​നും ഇ​വി​ടം വി​ട്ടു പോ​യ​ത്. ത​ന്‍റെ ഡ്രീം ​പ്രോ​ജ​ക്റ്റാ​യ കു​ഞ്ച​ൻ ന​ന്പ്യാ​ർ ജ​യ​റാ​മി​നെ​ക്കൊ​ണ്ട് ചെ​യ്യി​പ്പി​ക്ക​ണം എ​ന്ന​താ​യി​രു​ന്നു ഭ​ര​ത​ന്‍റെ ആ​ഗ്ര​ഹം.

അ​തി​നു വേ​ണ്ടി അ​ദ്ദേ​ഹം ഒ​രു​പാ​ട് പേ​പ്പ​ർ വ​ർ​ക്കു​ക​ളും ന​ട​ത്തി​യി​രു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ൽ, കു​ഞ്ച​ൻ ന​ന്പ്യാ​രു​ടെ രൂ​പ​ത്തി​ൽ ജ​യ​റാ​മി​നെ മ​ന​സി​ൽ ക​ണ്ട് ചി​ത്ര​കാ​ര​നും കൂ​ടി​യാ​യ ഭ​ര​ത​ൻ ഒ​രു ചി​ത്രം വ​ര​ച്ച് അ​ത് ജ​യ​റാ​മി​ന് സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.

പ​ക്ഷെ അ​വി​ടെ​യും മ​ര​ണം വി​ല്ല​നാ​യി മാ​റു​ക​യാ​യി​രു​ന്നു. ഭ​ര​ത​നും ഈ ​ലോ​ക​ത്തു നി​ന്നു യാ​ത്ര​യാ​യി. -പി.​ജി

Related posts

Leave a Comment