കോഴിക്കോട്: കെ. മുരളീധരന് പാര്‍ട്ടിയിലേക്കു തിരിച്ചുവരുമെന്നും അദേഹത്തിന് ഓഫര്‍ നല്‍കിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് സൂചിപ്പിച്ചതോടെ, ഓഫറിനെക്കുറിച്ചുള്ള ചര്‍ച്ചയാണ് കോണ്‍ഗ്രസിനുള്ളില്‍ നിറയുന്നത്. തന്റെ മനസിലിരിപ്പ് എന്താണെന്നു മുരളീധരന് വ്യക്തമാക്കിയിട്ടില്ല. കഴുത്ത് വെട്ടിയാലും ഓഫറിനെക്കുറിച്ചു പറയില്ലെന്നും അത് പാര്‍ട്ടി തീരുമാനിക്കുമെന്നുമാണ് മുരളീധരനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം കെ. സുധാകരന് വ്യക്തമാക്കിയത്. വേണമെങ്കില്‍ മുരളീധരന് കെപിസിസി പ്രസിഡന്റ് സ്ഥാനം നല്‍കുമെന്നാണ് കെ. സുധാകരന് കണ്ണൂരില്‍ പ്രതികരിച്ചത്. താക്കോല്‍ സ്ഥാനങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ സാമുദായിക പ്രീണനം നടത്തുന്ന കോണ്‍ഗ്രസിന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. മുരളീധരനെ കൊണ്ടു വരുന്നത് എളുപ്പമാവില്ല. അങ്ങനെയൊരു റിസ്ക്ക് പാര്‍ട്ടി ഏറ്റെടുത്താലും അദ്ദേഹം അതു സ്വീകരിക്കുമോ എന്നതിലും ഉറപ്പില്ല. ദേശീയ രാഷ്ട്രീയത്തോടു താത്പര്യമില്ലെന്നു നേരത്തെതന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍, വയനാട് സീറ്റ് നല്കിയാലും മുരളീധരൻ സ്വീകരിക്കുമോ വ്യക്തമല്ല. വയനാട്ടില്‍ കളത്തിലിറങ്ങുമെന്ന ഊഹാപോഹങ്ങള്‍ തള്ളിക്കളയുകയാണ് മുരളീധരനോട് അടുത്തവൃത്തങ്ങള്‍. അതേസമയം പ്രിയങ്കാ…
Read MoreDay: June 7, 2024
യാത്രക്കാരുടെ അനിയന്ത്രിതമായ തിരക്ക്; മാവേലി എക്സ്പ്രസിൽ ഓരോ അധികകോച്ചുകൾ
കൊല്ലം: യാത്രക്കാരുടെ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കുന്നതിന് മംഗളുരു-തിരുവനന്തപുരം റൂട്ടിൽ ഓടുന്ന മാവേലി എക്സ്പ്രസിൽ അധിക കോച്ച് ഏർപ്പെടുത്താൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു. ഇതനുസരിച്ച് 16603 നമ്പർ മംഗളുരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിൽ ഒമ്പത് മുതൽ ജൂലൈ 28 വരെ ഞായർ ദിവസങ്ങളിൽ ഒരു ഏസി ത്രീ ‘ടയർ കോച്ച് അധികമായി ഉൾപ്പെടുത്തും. 16604 തിരുവനന്തപുരം- മംഗളുരു സെൻട്രൽ എക്സ്പ്രസിൽ പത്ത് മുതൽ ജൂലൈ 29 വരെ തിങ്കൾ ദിവസങ്ങളിൽ ഒരു ഏസി ത്രീ ടയർ കോച്ചും കൂടുതലായി ഏർപ്പെടുത്തും. അതേ സമയം റെയിൽവേയുടെ ഈ തീരുമാനത്തിൽ പ്രതിഷേധവുമായി സ്ഥിരം യാത്രക്കാർ രംഗത്ത് വന്നിട്ടുണ്ട്. തിരക്ക് ഒഴിവാക്കുന്ന കാര്യത്തിൽ റെയിൽവേ ഉയർന്ന ക്ലാസ് യാത്രക്കാരെ മാത്രം പരിഗണിക്കുന്നു എന്നാണ് അവരുടെ ആക്ഷേപം. രണ്ട് ട്രെയിനുകളിലും ഓരോ സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചും സെക്കൻ്റ് ക്ലാസ് ജനറൽ കോച്ചും സ്ഥിരമായി…
Read Moreകെഎസ്ആർടി സി കൂടുതൽ കുട്ടിബസുകൾ നിരത്തിലിറക്കും; ആദ്യ സർവീസ് പത്തനാപുരം -കുര-മൈലം -കൊട്ടാരക്കര റൂട്ടിൽ
ചാത്തന്നൂർ: കെഎസ്ആർടിസി കൂടുതൽ കുട്ടി ബസുകൾ നിരത്തിലിറക്കും. ഇതിന്റെ ട്രയൽ റൺ മന്ത്രി കെ.ബി. ഗണേശ്കുമാർ തിരുവനന്തപുരത്ത് നടത്തി. മലയോരമേഖലകളിലും ഉൾപ്രദേശങ്ങളിലും ചെറു നഗരങ്ങളിലും അനായസം സർവീസ് നടത്താൻ മിനി ബസുകൾക്ക് കഴിയുമെന്നതിനാലാണ് ഈ തീരുമാനം. വലിയ ബസുകൾ ഉപയോഗിച്ച് സർവീസ് നടത്താൻ കഴിയാത്ത എന്നാൽ നിലവിൽ സർവീസ് നടത്തുന്ന റൂട്ടുകളിൽ മിനി ബസ് ഓടിക്കും.ടാറ്റയുടെ എൽപി 712 സീരിസ് 120 ബസുകളാണ് വാങ്ങുന്നത്. 32സീറ്റുകളുള്ള 8, 63 മീറ്റർ നീളവും 2.3 മീറ്റർ വീതിയും 18 സി എം ഫ്ലോർ ഉയരവുമുള്ളതാണ് ഈ ബസുകൾ. നോൺ എ സി ആണ് ഈ എൽ പി വാതക ഇന്ധന ബസുകൾ. ഡീസൽ ചിലവ് കുറയ്ക്കാനും ഇടുങ്ങിയ റോഡുകളിൽ സർവീസ് നടത്താനും ജനസാന്ദ്രത കുറഞ്ഞ മേഖലകളിലേയ്ക്ക് സർവീസ് വ്യാപിക്കാനും ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്നതിനും ഈ വാതക ഇന്ധന…
Read Moreഅങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്; ബിജെപിക്ക് 400 സീറ്റ് നേടാൻ കഴിഞ്ഞില്ല; പാർട്ടി ഓഫീസിലെ ടെലിവിഷൻ ചവിട്ടിപ്പൊട്ടിച്ചു
രാഷ്ട്രീയത്തിൽ ജയവും തോൽവിയും സാധാരണമാണ്. തെരഞ്ഞെടുപ്പിൽ ബെറ്റ് വയ്ക്കുന്നതും ഫലപ്രഖ്യാപനത്തിനുശേഷം കാശു പോകുന്നതും തല മൊട്ടയടിക്കുന്നതുമൊക്കെ നാട്ടിൽ നടന്നുവരുന്ന പതിവുകാഴ്ചകളാണ്. എന്നാൽ, ഉത്തർപ്രദേശിലെ ആഗ്രയിൽ നടന്ന സംഭവം -അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്- എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്നതായി. സംഭവം എന്താണെന്നല്ലേ, സ്വന്തം പാർട്ടിയായ ബിജെപിക്ക് 400 സീറ്റ് നേടാൻ കഴിയാത്തതിന്റെ വിഷമത്തിലും കടുത്ത അമർഷത്തിലും ഒരു നേതാവ് പാർട്ടി ഓഫീസിലെ ടെലിവിഷൻ മറിച്ചിട്ടു ചവിട്ടിപ്പൊട്ടിക്കുകയായിരുന്നു. പരാക്രമം കാണിച്ച നേതാവിനെ വളരെ കഷ്ടപ്പെട്ടാണ് അണികൾ ശാന്തനാക്കിയത്. രാഷ്ട്രീയ ഹിന്ദു പരിഷത്ത് പ്രസിഡന്റ് ഗോവിന്ദ് പരാശർ ആണു പാർട്ടിയുടെ ആഗ്ര ഓഫീസിലെ ടിവി നശിപ്പിച്ചത്. എക്സിറ്റ് പോൾ പ്രവചനങ്ങളെ കാറ്റിൽപ്പറത്തി ഇന്ത്യ മുന്നണി നടത്തിയ കുതിപ്പും യുപിയിൽ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയും പരാശറിനെ അസ്വസ്ഥനാക്കുകയായിരുന്നു.
Read Moreടിക്കറ്റും കൊടുത്തു, കൂടെ പുതുജീവനും… ഓടുന്ന ബസിൽ നിന്നും ബാലൻസ് തെറ്റി വീണ് യാത്രക്കാരൻ: ഞൊടിയിടയിൽ കൈ നീട്ടി യുവാവിനെ രക്ഷിച്ച് കണ്ടക്ടർ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
എന്ത് കാര്യമായാലും അതിന്റേതായ സമയത്ത് തന്നെ ചെയ്യണമെന്നാണ് പറയാറുള്ളത്. ലോകത്ത് ഏറ്റവും വില കൊടുക്കേണ്ടതും എന്നാൽ പാഴാക്കുന്നതുമായ കാര്യമാണ് സമയം. എങ്കിൽ ചിലരുണ്ട്, അപ്രതീക്ഷിതമായി എന്തെങ്കിലും അപകടമോ ആപത്തോ സംഭവിക്കാൻ പോകുമ്പോൾ ഞൊടിയിട പോലും സംശയിച്ച് സമയം കളയാതെ ബുദ്ധിപരമായി അവർ പ്രവർത്തിക്കും. സമാനമായൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ കാണിക്കുന്നത്. കേരളത്തിൽ തന്നെയാണ് ഈ ഞെട്ടിക്കുന്ന സംഭവം. അമിതവേഗതയിൽ പോകുന്ന ബസിൽ നിന്ന് തെറിച്ചു വീഴാൻ പോവുകയായിരുന്ന യാത്രക്കാരനെ ബസ് കണ്ടക്ടർ രക്ഷിക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. ടിക്കറ്റ് എടുക്കുമ്പോൾ കണ്ടക്ടർക്ക് സമീപം രണ്ട് വ്യക്തികൾ നിൽക്കുന്നത് വീഡിയോയിൽ കാണാം. പെട്ടെന്ന് ഡ്രൈവർ ബ്രേക്ക് ചവിട്ടുകയും, യാത്രക്കാരിൽ ഒരാൾ ബാലൻസ് നഷ്ടപ്പെട്ട് ബസിൽ നിന്ന് തെറിച്ചുവീഴുകയും ചെയ്തു. എന്നാൽ ബസ് കണ്ടക്ടർ തൽക്ഷണം യാത്രക്കാരന്റെ കൈ പിടിച്ച് അയാളുടെ ജീവൻ രക്ഷിക്കുകയും ചെയ്തു. ഈ…
Read Moreകങ്കണ റാണാവത്തിനെ മര്‍ദിച്ച കേസ്; സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവിന്ദർ കൗർ അറസ്റ്റിൽ
ചണ്ഡിഗഡ് എയർപോർട്ടിൽ വച്ച് നിയുക്ത എംപിയും നടിയുമായ കങ്കണ റാണാവത്തിനെ മര്‍ദിച്ചെന്ന കേസിൽ പഞ്ചാബ് കപൂര്‍ത്തല സ്വദേശി സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ചണ്ഡിഗഡ് വിമാനത്താവളത്തിൽ സുരക്ഷാപരിശോധനക്കിടെ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളായ കുൽവിന്ദർ കൗർ കങ്കണ റാണാവത്തിനെ അടിക്കുകയായിരുന്നു. കങ്കണ റാണാവത്തിന്റെ പരാതിയിൽ കുല്‍വീന്ദര്‍ കൗറിനെ സിഐഎസ്എഫ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, ഇതിനുപിന്നാലെ വിഷയത്തില്‍ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍ രംഗത്തെത്തി. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു. കുൽവീന്ദർ കൗറിനും കുടുംബത്തോടും ഒപ്പം നിൽക്കുന്നുവെന്നും പഞ്ചാബിൽ സമരം ചെയ്യുന്ന കർഷക നേതാക്കൾ വ്യക്തമാക്കി.
Read Moreകോൺഗ്രസ് നേതാക്കൾ അഹങ്കരിക്കരുത്: “എല്ലാ നേതാക്കളും താഴേതട്ടിലേക്ക് ഇനിയും ഇറങ്ങണമെന്ന്’ ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ അഭിമാനകരമായ വിജയത്തിൽ കോൺഗ്രസ് നേതാക്കൾ അഹങ്കരിക്കുകയോ സമചിത്തത കൈവിടുകയോ ചെയ്യരുതെന്ന് ചെറിയാൻ ഫിലിപ്പ്. രാഹുൽ ഗാന്ധി തരംഗവും ഭരണ വിരുദ്ധ വികാരവും കൊണ്ടാണ് ബൂത്ത് കമ്മറ്റി ഇല്ലാത്തിടങ്ങളിൽ പോലും കോൺഗ്രസ് ഭൂരിപക്ഷം നേടിയത്. “എന്റെ ബൂത്ത്, എന്റെ അഭിമാനം’ എന്ന രാഹുൽ ഗാന്ധിയുടെ മുദ്രാവാക്യവുമായി എല്ലാ നേതാക്കളും താഴേതട്ടിലേക്ക് ഇനിയും ഇറങ്ങിയാൽ മാത്രമേ കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം പരിഹരിക്കാനാവൂ. പുതുരക്തപ്രവാഹം ഉണ്ടാകണമെങ്കിൽ കെ എസ് യു , യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് എന്നീ സംഘടനകളെ ശക്തിപ്പെടുത്തണം. സംസ്ഥാന തലം മുതൽ ബൂത്ത് തലം വരെ കഠിനാധ്വാനപരമായ ജനകീയ പ്രവർത്തനങ്ങളിലൂടെ മാത്രമേ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടാൻ കഴിയൂ എന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Read Moreസമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിയെ വിമർശിക്കുന്നത് സഖാക്കളല്ല, മാർക്സിസ്റ്റ് വിരുദ്ധരെന്ന് ഇ.പി. ജയരാജൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കേറ്റ കനത്ത തിരിച്ചടിയിൽ സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ അണികൾ സമൂഹ മാധ്യമങ്ങളിലുയർത്തുന്ന കടുത്ത വിമർശനങ്ങളോട് പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. സർക്കാരിനെതിരേ പോസ്റ്റിടുന്നവർ പാർട്ടി സഖാക്കളല്ലെന്നും മുഖ്യമന്ത്രിയെ വിമർശിച്ച് പോസ്റ്റിടുന്നവർ മാർക്സിസ്റ്റ് വിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനുള്ളിൽ ആർക്കും ആരെയും ഭയമില്ലെന്നും വിമർശിക്കാൻ ഭയക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇഎംഎസിനെയും വിഎസ് അച്യുതാനന്ദനെയും വരെ പാർട്ടിയിൽ വിമർശിച്ചിട്ടുണ്ട്. ഇപ്പോഴും അതുണ്ട്, വിമർശിക്കേണ്ട കാര്യങ്ങളിൽ ശക്തമായ വിമർശനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസ് ആണെന്നും തൃശൂരിൽ കോൺഗ്രസ്-ബിജെപി ഡീൽ ഉണ്ടായെന്നും ജയരാജൻ പറഞ്ഞു. കെ. മുരളീധരന് ലഭിക്കേണ്ട ഒരു ലക്ഷം വോട്ട് സുരേഷ് ഗോപിക്ക് പോയി. എന്നാൽ എൽഡിഎഫിന്റെ വോട്ടിൽ കുറവ് സംഭവിച്ചിട്ടില്ല. പ്രകാശ് ജാവദേക്കറെ കണ്ടു എന്ന തെരഞ്ഞെടുപ്പ് ദിവസത്തെ തന്റെ വെളിപ്പെടുത്തൽ…
Read Moreകങ്കണയെ മർദിച്ച ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷകനേതാക്കൾ
ന്യൂഡൽഹി: ചണ്ഡിഗഡ് എയർപോർട്ടിൽ വച്ച് നിയുക്ത എംപിയും നടിയുമായ കങ്കണ റാണാവത്തിനെ മര്‍ദിച്ചെന്ന ആരോപണത്തില്‍ സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍. സംഭവത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയായ പഞ്ചാബ് കപൂര്‍ത്തല സ്വദേശി കുല്‍വീന്ദര്‍ കൗറിനെതിരേ കങ്കണയുടെ പരാതിയില്‍ ചണ്ഡിഗഡ് പോലീസ് കേസെടുത്തിരുന്നു. കങ്കണ റാണാവത്തിന്റെ പരാതിയിൽ കുല്‍വീന്ദര്‍ കൗറിനെ സിഐഎസ്എഫ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍ രംഗത്തെത്തിയത്. വിമാനത്താവളത്തില്‍ കുല്‍വീന്ദര്‍ കൗര്‍ കങ്കണയുടെ മുഖത്തടിച്ചെന്നാണ് പരാതി. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു. കുൽവീന്ദർ കൗറിനും കുടുംബത്തോടും ഒപ്പം നിൽക്കുന്നുവെന്നും എന്ന് പഞ്ചാബിൽ സമരം ചെയ്യുന്ന കർഷക നേതാക്കൾ വ്യക്തമാക്കി.
Read Moreജീവനക്കാരിയെ മര്‍ദിച്ചു; ബാര്‍ മാനേജര്‍ അറസ്റ്റില്‍
കൊച്ചി: ജീവനക്കാരിയെ മര്‍ദിച്ച കേസില്‍ ഹോട്ടലിലെ ബാര്‍ മാനേജര്‍ അറസ്റ്റില്‍. വൈറ്റിലയിലെ ഹോട്ടല്‍ ജീവനക്കാരനായ ആലപ്പുഴ പുന്നപ്ര സ്വദേശി ടിറ്റി ജോണി(40)നെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടലിലെ റിസപ്ഷനിസ്റ്റിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. സുഹൃത്തുക്കളായിരുന്ന ഇരുവരും അടുത്തിടെയാണ് തെറ്റിപിരിഞ്ഞത്. ഇതോടെ വാക്കു തര്‍ക്കം ഉണ്ടാവുകയും യുവതിയെ ടിറ്റി മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രതിയുടെ ഭാഗത്തു നിന്ന് നിരന്തരം ഭീഷണി ഉണ്ടായതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പ്രതി തന്നെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും യുവതി പോലീസിന് കൈമാറിയിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More