പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ഇടതു സര്‍ക്കാരിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ചു യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഇനിയും പാഠം പഠിച്ചില്ലെങ്കില്‍ ബംഗാളിന്റെയും ത്രിപുരയുടെയും ഗതി വരുമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു. ഇടതു സര്‍ക്കാരിനും സിപിഎമ്മിനും എതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ അക്കമിട്ടു നിരത്തി കൊണ്ടാണ് കൂറിലോസ് വിമര്‍ശനം ഉന്നയച്ചത്. മാധ്യമ വേട്ടയും സഹകരണ ബാങ്കുകളിലെ അഴിമതികള്‍ അടക്കമുള്ള കാര്യങ്ങള്‍ എടുത്ത് പറഞ്ഞു കൊണ്ടാണ് വിമര്‍ശനം. എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയം, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത, അപവാദ പ്രചാരണം, മത സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങള്‍, തെറ്റായ സാമ്പത്തിക നയം, മാധ്യമ വേട്ട, ധൂര്‍ത്ത്, സഹകരണ ബാങ്ക് അഴിമതി, തെറ്റായ പോലീസ് നയം തുടങ്ങിയ നിരവധി കാരണങ്ങളാണ് ഈ തോല്‍വിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാരിലെ…
Read MoreDay: June 7, 2024
സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരേ പരാതി; ചട്ടവിരുദ്ധ സ്വകാര്യപ്രാക്ടീസിൽ വിജിലൻസ് റെയ്ഡ്; ഡോക്ടർമാർ ഇറങ്ങിയോടി
പത്തനംതിട്ട: നിഷ്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡം മറികടന്ന് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരേയുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയേത്തുടര്‍ന്ന് പത്തനംതിട്ട, കോഴഞ്ചേരി എന്നിവിടങ്ങളിലായി ആറ് ഡോക്ടര്‍മാര്‍ക്കെതിരേ വിജിലന്‍സ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരേ വകുപ്പുതല നടപടിക്കു ശിപാര്‍ശ ചെയ്തേക്കും. ഓപ്പറേഷന് പ്രൈവറ്റ് പ്രാക്ടീസിന്റെ ഭാഗമായി ജില്ലയില്‍ മൂന്നിടത്താണ് ഇന്നലെ വിജിലന്‍സ് റെയ്ഡ് നടന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നടക്കുന്ന സ്ഥലങ്ങളിലാണ് വിജിലന്‍സ് സംഘം പരിശോധനയ്ക്ക് എത്തിയത്. പത്തനംതിട്ടയില്‍ രണ്ട് ഡോക്ടര്‍മാര്‍ വിജിലന്‍സ് സംഘത്തെ കണ്ട് ഇറങ്ങിയോടി. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണിവര്‍. ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയവരിലാരോ വിജിലന്‍സിനെ ഉപയോഗിച്ചു തങ്ങളെ കുരുക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയത്തിലാണ് ഇറങ്ങിയോടിയതെന്ന് ഇവര്‍ പിന്നീട് ഉദ്യോഗസ്ഥരോടു വ്യക്തമാക്കി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മൂന്നു സംഘങ്ങളായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പത്തനംതിട്ടയില്‍ ടികെ റോഡില്‍ ആലുക്കാസ്…
Read Moreപ്രതികരണശേഷി നഷ്ടപ്പെട്ട ഇന്നത്തെ സമൂഹത്തിൽ നീതി നിഷേധത്തിനെതിരേ ഒറ്റയാൾ പോരാട്ടം നടത്തുന്ന ജമാലായി ഇന്ദ്രൻസ്; വിസ്മയിപ്പിക്കാൻ തയാറായി താരം
ഏറെ സവിശേഷതകളുള്ള ജമാൽ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സോഷ്യൽ ക്രൈം ത്രില്ലറാണ് ജമാലിന്റെ പുഞ്ചിരി. പ്രതികരണശേഷി നഷ്ടപ്പെട്ട ഇന്നത്തെ സമൂഹത്തിൽ നീതി നിഷേധത്തിനെതിരേ ഒറ്റയാൾ പോരാട്ടം നടത്തുന്ന ജമാൽ എന്ന കഥാപാത്രം ഇന്ദ്രൻസ് എന്ന അതുല്യ നടന്റെ മറ്റൊരു വിസ്മയ പ്രകടനമായിരിക്കും. ഇന്ദ്രൻസിനൊപ്പം പ്രയാഗ മാർട്ടിൻ, സിദ്ദിഖ്, മിഥുൻ രമേഷ്, ജോയ് മാത്യു, അശോകൻ, സോനാ നായർ, മല്ലിക സുകുമാരൻ, ശിവദാസൻ, ജസ്ന , ദിനേശ് പണിക്കർ, രാജ് മോഹൻ. യദുകൃഷ്ണൻ, സുനിൽ തുടങ്ങിയ വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രം ക്രിയേഷൻസിന്റെ ബാനറിൽ ശ്രീജാസുരേഷും വി.എസ്.സുരേഷും ചേർന്ന് നിർമിക്കുന്ന ജമാലിന്റെ പുഞ്ചിരി ഇന്നു തിയറ്റുകളിലെത്തുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് വി. എസ്. സുഭാഷാണ്. ഗാനരചന അനിൽ പാതിരപ്പള്ളി, മധുരാജഗോപാൽ, സംഗീതം, പശ്ചാത്തല സംഗീതം വർക്കി, ഛായാഗ്രഹണം ഉദയൻ അമ്പാടി, എഡിറ്റർ വിപിൻ…
Read Moreപ്രമേഹനിയന്ത്രണം; തേങ്ങ, ഉപ്പ്, എണ്ണ… ഉപയോഗം കുറയ്ക്കണം
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. പ്രമേഹ കാരണങ്ങൾപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ…
Read Moreആക്രിവ്യാപാരത്തിന്റെ മറവില്‍ 12 കോടിയുടെ നികുതിവെട്ടിപ്പ്: വ്യാപാരി അറസ്റ്റിൽ
കോഴിക്കോട്: ആക്രി ഇടപാടിന്റെ മറവില്നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തില്‍ വ്യാപാരി അറസ്റ്റില്‍. എറണാകുളത്തെ സെയിന്‍ ട്രേഡേഴ്സ് പ്രൊപ്രൈറ്റര്‍ പട്ടാമ്പി ഓമല്ലൂര്‍ സ്വദേശി ഉസ്മാനെ (38)യാണ് സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പാംട്രീ ഓപ്പേറഷന്റെ ഭാഗമായി എറണാകുളത്തുവച്ച് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ മാത്രം 12 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പു നടത്തിയതായാണ് കണ്ടെത്തല്‍. ഉസ്മാന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. നികുതി വെട്ടിപ്പിനെതിരേ സംസ്ഥാനത്ത് ജിഎസ്ടി വകുപ്പ് നടത്തുന്ന പരിശോധനയില്‍ വലിയ മുന്നേറ്റമാണ് ഈ അറസ്റ്റോടെ ഉണ്ടായിട്ടുള്ളത്. മേയ് 23നാണ് സംസ്ഥാനത്ത് ഓപ്പറേഷന് പാം ട്രീ പരിശോധന ആരംഭിച്ചത്. 209 കോടിയുടെ നികുതിവെട്ടിപ്പ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്.നികുതിവെട്ടിപ്പിനെതിരായ നടപടികള്‍ ശക്തമാക്കാനാണ് ജിഎസ്ടി വകുപ്പിന്റെ തീരുമാനം.
Read Moreഅതിരപ്പിള്ളിയിൽ കിണറ്റിൽ പുലി വീണു; ഫയർഫോഴ്സ് ഇട്ടുനൽകിയ മുളംകാലിലൂടെ മുകളിലേക്ക് കയറി പുലിയുടെ രക്ഷപ്പെടൽ
അതിരപ്പിള്ളി: കണ്ണൻകുഴിയിൽ കിണറ്റിൽ വീണ പുലിയെ സഹസികമായി രക്ഷപ്പെടുത്തി വനപാലകർ. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയാണ് വാഴച്ചാൽ ഡിവിഷനിലെ കണ്ണംകുഴി പാലത്തിന് സമീപമുള്ള വീട്ടു പറമ്പിലെ കിണറ്റിൽ പുലി വീണത്. ഏകദേശം രണ്ടു വയസ് പ്രായമായ പുലിയാണ് കണ്ണംകുഴി പിടക്കെരി വീട്ടിൽ ഷിബുവിന്റെ പറമ്പിലെ കിണറ്റിൽ വീണത്. വെളുപ്പിന് കിണറ്റിൽ നിന്നും വീട്ടുകാർ അസാധാരണമായ ശബ്ദം കേട്ടതിനെ തുടർന്ന് നോക്കുമ്പോഴാണ് കിണറ്റിൽ പുലി വീണ് കിടക്കുന്നതായി കണ്ടത്. ഉടനെ വീട്ടുകാർ കണ്ണംകുഴി ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ ചാലക്കുടി അനിമൽ റെസ്ക്യു ടീം സ്ഥലത്തെത്തി കിണറിലേക്ക് ഇട്ടു കൊടുത്ത മുളം കാലുകളിലൂടെ പുലി മുകളിലേക്കു കയറി വനത്തിലേക്ക് ഓടിപ്പോയി.
Read Moreനാൽപതിന്റെ നിറവിൽ പ്രിയാമണി; ജീവിതം പങ്കിടാന്‍ ഒപ്പമുണ്ടായിരുന്ന മനോഹരമായ ആളുകളോട് നന്ദി പറയുന്നു; പ്രിയാമണി
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി. തമിഴ് സിനിമയില്‍ തുടങ്ങി, ഇപ്പോള്‍ ബോളിവുഡ് വരെ ചെന്നു നില്‍ക്കുകയാണ് പ്രിയാമണി. മലയാളം, തെലുങ്ക്, തമിഴ്, കന്നട, ബോളിവുഡ് എന്നിങ്ങനെ പാന്‍ ഇന്ത്യന്‍ ലെവലില്‍ സിനിമകള്‍ പ്രിയാമണി ചെയ്തു. എല്ലാ ഇൻഡസ്ട്രിയിലും തന്റേതായ സ്ഥാനം കണ്ടെത്തി നിലനില്‍ക്കുന്നത് ചെറിയ കാര്യമല്ല. കഴിഞ്ഞ ദിവസം പ്രിയാമണിയുടെ ജന്മദിനമായിരുന്നു. 40 വയസിലേക്ക് കടന്ന നടിക്ക് ആശംസകള്‍ അറിയിച്ച് നിരവധി പ്രമുഖരും ആരാധകരും രംഗത്തെത്തിയിരുന്നു. ആശംസ അറിയിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ് പ്രിയാമണി പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. സിനിമയില്‍ വന്നതുമുതലുള്ള തന്റെ യാത്രയെകുറിച്ച് സൂചിപ്പിക്കുന്ന ഒരു വീഡിയോയ്ക്കൊപ്പമാണ് പ്രിയയുടെ നന്ദി പറച്ചില്. എന്റെ റൂബി ജൂബിലി ആഘോഷിക്കുന്നു. പ്രായമാകുംതോറും ഈ ജീവിതത്തിലും, ഈ ജീവിതം പങ്കിടാന്‍ ഒപ്പമുണ്ടായിരുന്ന മനോഹരമായ ആളുകളോടും ഞാന്‍ നന്ദിയുള്ളവളാണ്. മനോഹരമായ ജന്മദിനാശംസകള് അറിയിച്ച എല്ലാവര്ക്കും നന്ദി. ഇനിയും ഉയരങ്ങളിലേക്ക് എന്നാണ്…
Read Moreമൂവരും സന്തുഷ്ടരാണ്: ഇരട്ട സഹോദരിമാർക്ക് ജീവിത പങ്കാളിയായി ഒരാൾ തന്നെ; ഒരേ സമയം ഗർഭം ധരിക്കണെമെന്ന് ആഗ്രഹം
അന്നയെയും ലൂസി ഡിസിങ്കയെയും കണ്ടാൽ കാഴ്ചയിൽ ഒരേപോലെയാണ്. ഓസ്ട്രേലിയൻ നിന്നുള്ള ഈ ഇരട്ട സഹോദരിമാർ തമ്മിൽ ഏറെ സാമ്യങ്ങളുണ്ട്. ഒരേ പോലുള്ള വസ്ത്രങ്ങളാണ് ഇവർ എപ്പോഴും ധരിക്കുന്നത്. എല്ലാ കാര്യങ്ങളിലും ഇവർ ഈ സാമ്യം തുടരുന്നു. ഇപ്പോഴിതാ ഈ സഹോദരിമാർ ഡേറ്റ് ചെയ്യുന്നതും ഒരാളെ തന്നെയാണ്. “ഞങ്ങൾ ഒരു വ്യക്തിയാണെന്ന് ഞങ്ങൾ കരുതുന്നു.” 11 വർഷം മുമ്പ് സോഷ്യൽ മീഡിയ വഴിയാണ് സഹോദരിമാർ തങ്ങളുടെ പങ്കാളിയെ പരിചയപ്പെടുന്നത്. ആദ്യം, ബെൻ ഒരു സഹോദരിയുമായി ആശയവിനിമയം നടത്തി, അത് ഏകദേശം അര വർഷത്തോളം നീണ്ടുനിന്നു. തുടർന്ന് മൂവരും ചേർന്ന് ചർച്ച നടത്തി ധാരണയിലെത്തുകയായിരുന്നു. ‘ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഒരാളെ കൈമാറുക എന്നതിനർഥം ഞങ്ങൾ എല്ലായ്പ്പോഴും ഒരുമിച്ചായിരിക്കും എന്നാണ്. വ്യത്യസ്ത ബോയ്ഫ്രണ്ട്മാർ വിജയിച്ചില്ല, അവർ എപ്പോഴും ഞങ്ങളെ വേർപെടുത്താൻ ആഗ്രഹിച്ചു’ അന്ന പറയുന്നു. ‘ബെന്നുമായുള്ള ബന്ധത്തിൽ അസൂയയില്ല. അവൻ അന്നയെ ചുംബിക്കുമ്പോൾ,…
Read Moreഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു; ഡ്രൈവര്‍ വെന്ത് മരിച്ചു
കോഴിക്കോട്: കോന്നാട് ബീച്ചില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരാള്‍ വെന്തുമരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചയോടെയാണ് സംഭവം. കാറില്‍ തീ ആളിപ്പടരുകയായിരുന്നു. ഒരാള്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. സീറ്റ് ബെൽറ്റ് ഇട്ടതിനാൽ ആ സമയത്ത് കാർ തുറന്ന് രക്ഷപെടാൻ സാധിച്ചിരുന്നില്ലന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കാറിനുള്ളിൽ നിന്ന് തീ വരുന്നത് കണ്ട മത്സ്യത്തൊഴിലാളില്‍ ഓടിയെത്തി തീ അണയ്ക്കാൻ ശ്രമിച്ചു. എന്നാല്‍ സീറ്റ് ബെല്‍റ്റ് കുടങ്ങിപ്പോയതിനാല്‍ ഇയാളെ രക്ഷിക്കാന്‍ സാധിച്ചില്ല. തീ ആളിപ്പടര്‍ന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു. മരിച്ച ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. എങ്ങനെയാണ് കാറിന് തീപിടിച്ചതെന്ന കാര്യം വ്യക്തമല്ല.
Read Moreഅബുദാബിയിൽ കണ്ണൂർ സ്വദേശിനിയുടെ മരണം; കൊലപാതകമെന്ന് ബന്ധുക്കൾ
കണ്ണൂർ: അലവിൽ സ്വദേശിയായ യുവതിയെ അബുദാബിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ. അലവിൽ കുന്നാവിന് സമീപത്തെ മൊട്ടമ്മൽ ഹൗസിൽ പരേതനായ സുബ്രഹ്മണ്യന്റെയും സുമയുടെയും ഏകമകൾ എം.പി. മനോഗ്നയെ(31)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ലിനോകിനെ അബുദാബി പോലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ചമുതൽ ബന്ധുക്കൾ മനോഗ്നയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ അബുദാബിയിലെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. അവർ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ലിനേക് അപ്പോഴും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഇതാണ് ബന്ധുക്കളിൽ സംശയത്തിന് ഇടയാക്കിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൈ ഞെരന്പ് മുറിച്ച നിലയിലായിരുന്നു മനോഗ്ന. ഞായറാഴ്ച രാത്രി ഫ്ലാറ്റിൽ നിന്ന് ബഹളംകേട്ടതായി അയൽവാസികളും പോലീസിന് മൊഴി നൽകിയെന്നാണ് വിവരം. 2021 ഏപ്രിൽ 17നാണ് മേലെ ചൊവ്വ സ്വദേശി ലിനേകും മനോഗ്നയും വിവാഹിതരായത്. ഒന്നരവർഷം മുമ്പ് അബുദാബിയിലെത്തിയ മനോഗ്ന…
Read More