തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ സർക്കാർ നീക്കം. മൂന്ന് പ്രതികളെ വിട്ടയക്കാനാണ് നീക്കം നടക്കുന്നത്. ഹൈക്കോടതി വിധി മറികടന്നാണ് നീക്കം. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് ഇത് സംബന്ധിച്ച് പോലീസിന് കത്ത് നൽകിയത്. കേസിലെ പ്രതികളായ ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവർക്കാണ് ശിക്ഷ ഇളവ് നൽകി വിട്ടയക്കാൻ നീക്കം. ശിക്ഷ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർധിപ്പിച്ചത്.
Read MoreDay: June 22, 2024
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പട്ട വിവാഹിതയായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വടകര പുത്തൂർ കൊയിലോത്ത് മീത്തൽ അർജുനെയാണ്(28) വടകര പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഫ്ലാറ്റിലും വീട്ടിലും അർജുൻ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയുടെ ഭർത്താവിനെ ഇയാൾ ആക്രമിച്ചതായും പരാതിയുണ്ട്. അർജുനെ വടകര ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം വടകര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാർഡ് ചെയ്തു.
Read Moreസ്കൂൾ വിദ്യാർഥിയായ മകളോട് ബസിൽവച്ച് മോശമായി പെരുമാറി; കണ്ടക്ടറുടെ മുക്കിന്റെ പാലം അമ്മ അടിച്ച് തകർത്തു
പത്തനംതിട്ട: സ്കൂൾ വിദ്യാർഥിനിയായ മകളോട് ബസിൽ വച്ച് മോശമായി പെരുമാറിയ കണ്ടക്ടറിന്റെ മൂക്കിന്റെ പാലം അമ്മ അടിച്ച് തകർത്തു. ബസ് കണ്ടക്ടറായ രാധാകൃഷ്ണപിള്ളയുടെ(59) മൂക്കിന്റെ പാലമാണ് പെൺകുട്ടിയുടെ അമ്മ അടിച്ച് തകർത്തത്. പത്തനംതിട്ട ഏനാത്താണ് സംഭവം. ബസിൽ വച്ച് തനിക്ക് നേരിട്ട ദുരനുഭവം മകൾ പറഞ്ഞറിഞ്ഞാണ് അമ്മ എത്തിയത്. തുടർന്ന് രാധാകൃഷ്ണപിള്ളയുടെ മുഖത്ത് അമ്മ അടിക്കുകയായിരുന്നു. ഇയാൾക്കെതിരേ പോക്സോ നിയമ പ്രകാരം കേസ് എടുത്തതായി പോലീസ് പറഞ്ഞു. സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ പ്ലസ് ടു വിദ്യാർഥിനിയോടാണ് രാധാകൃഷ്ണപിള്ള അപമര്യാദയായി പെരുമാറിയത്. തുടർന്ന് ബസിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി അമ്മയോട് വിവരങ്ങൾ ഫോണിൽ വിളിച്ച് പറയുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അമ്മ പ്രതിയെ കണ്ട് കാര്യം ചോദിച്ചു. വാക്കുതർക്കത്തിനിടെ പ്രതി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ അമ്മ മർദിച്ചെന്നാണ് വിവരം. പ്രതിയെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ…
Read Moreമഴ കനക്കും: വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ് മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് കനത്ത മഴ പെയ്യും. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത 48 മണിക്കൂറിൽ കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
Read Moreറിസർവേഷൻ കോച്ചുകളിലെ അനധികൃത യാത്രക്കാർ വർധിച്ചു; രണ്ടാഴ്ചക്കിടെ ലഭിച്ചത് 13,749 പരാതികൾ
കൊല്ലം: ട്രെയിനുകളിൽ റിസർവേഷൻ കോച്ചുകളിലെ അനധികൃത യാത്ര സംബന്ധിച്ച് റെയിൽവേയുടെ പരാതി പരിഹാര ആപ്പിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലഭിച്ചത് 13,749 പരാതികൾ. ഈ മാസം ഒന്നുമുതൽ 12 വരെയാണ് ഇത്രയധികം പരാതികൾ ലഭിച്ചത്. ഇത് അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നാണ് റെയിൽവേ ബോർഡ് സുരക്ഷാ വിഭാഗത്തിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം 30 വരെ രാജ്യവ്യാപകമായി സംയുക്ത പരിശോധനകൾ നടത്താൻ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി ഓഫീസർമാർ, റെയിൽവേ സംരക്ഷണ സേന, സംസ്ഥാനങ്ങളിലെ ഗവൺമെന്റ് റെയിൽവേ പോലീസ്, കൊമേഴ്സ്യൽ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർക്ക് റെയിൽവേ ബോർഡ് ഹെഡ്ക്വാർട്ടേഴ്സ് ഐജി സർവപ്രിയ മയാങ്ക് അടിയന്തര നിർദേശം നൽകി. സുപ്രധാന നിർദേശങ്ങൾ 1. ദീർഘദൂര ട്രെയിനുകളിൽ പുറപ്പെടുന്ന സ്റ്റേഷൻ മുതൽ എത്തിച്ചേരുന്ന സ്റ്റേഷൻ വരെ കൊമേഴ്സ്യൽ സ്റ്റാഫിന്റെ സാന്നിധ്യം ഉറപ്പാക്കി ലേഡീസ് കോച്ചുകളിലും റിസർവേഷൻ കോച്ചുകളിലും ആർപിഎഫ് പരിശോധന എല്ലാ ദിവസവും…
Read More