കാഠ്മണ്ഡു: നേപ്പാളിൽ മണ്ണിടിച്ചിലിനെത്തുടർന്ന് രണ്ടു ബസുകൾ നദിയിൽ പതിച്ച് ഏഴ് ഇന്ത്യക്കാരടക്കം 65 പേരെ കാണാതായി. ചിത്വാൻ ജില്ലയിലെ നാരായൺഘട്ട്- മുഗ്ലിംഗ് റോഡിൽ ഇന്നലെ പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം. കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന 24 പേർ കയറിയ ഏഞ്ചൽ ബസും കാഠ്മണ്ഡുവിൽനിന്ന് ഗൗറിലേക്ക് പോകുകയായിരുന്ന 41 പേർ കയറിയ ഗൺപത് ഡീലക്സ് ബസുമാണ് ദുരന്തത്തിൽപ്പെട്ടത്. മണ്ണിടിഞ്ഞപ്പോൾ ബസുകൾ ത്രിശൂലി നദിയിലേക്ക് വീഴുകയായിരുന്നു. ഗൺപത് ഡീലക്സ് ബസിൽ യാത്ര ചെയ്തിരുന്ന മൂന്നു പേർ മാത്രമാണു രക്ഷപ്പെട്ടത്. വീഴ്ചയുടെ ആഘാതത്തിൽ പലരും ബസിന്റെ ജനാലകളിൽനിന്ന് പുറത്തേക്കു തെറിച്ചതായി രക്ഷപ്പെട്ട യാത്രക്കാർ പറഞ്ഞു. കാണാതായ ഇന്ത്യക്കാരിൽ സന്തോഷ് താക്കൂർ, സുരേന്ദ്ര സാഹ്, ആദിത് മിയാൻ, സുനിൽ, ഷാനവാജ് ആലം, അൻസാരി എന്നിങ്ങനെ ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് 100 കിലോമീറ്റർ അകലെയാണ് ദുരന്തമുണ്ടായ സ്ഥലം. ദിവസങ്ങളായി മേഖലയിൽ പെയ്യുന്ന കനത്ത മഴയാണ് മണ്ണിടിച്ചിലിനു…
Read MoreDay: July 13, 2024
എന്താ ഭംഗി! ഗുണ്ടൽപ്പേട്ടിൽ സൂര്യകാന്തിവസന്തം; ഒഴുകിയെത്തി സഞ്ചാരികൾ
കർണാടക-കേരള അതിർത്തിപ്രദേശമായ ഗുണ്ടൽപേട്ടിൽ സൂര്യകാന്തിവസന്തം. കാഴ്ചയുടെ വിരുന്നൊരുക്കി ഏക്കറുകണക്കിനു സ്ഥലത്താണു നയനമനോഹരമായി സൂര്യകാന്തിപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നത്. സൂര്യകാന്തിപ്പാടം പൂത്തുലഞ്ഞതോടെ അവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും തുടങ്ങി. കാലങ്ങളായി പൂവു കൃഷി ഇവിടെയുള്ളവരുടെ ജീവിതത്തിന്റെ ഭാഗമാണ്. കലാവസ്ഥ ചതിച്ചില്ലെങ്കില്‍ ന്യായമായ വില കർഷകർക്കു ലഭിക്കും. മുപ്പതുദിവസത്തോളം സൂര്യകാന്തി വിസ്മയം ഗുണ്ടൽപേട്ടിലുണ്ടാകും. ഓഗസ്റ്റ് ആദ്യവാരത്തോടെ സൂര്യകാന്തി വിളവെടുപ്പ് അവസാനിക്കും. സൂര്യകാന്തിപ്പാടങ്ങളുടെ പശ്ചാത്തലത്തില്‍ ഫോട്ടോയെടുക്കാനും ദൃശ്യഭംഗി ആസ്വദിക്കാനും കുടുംബസമേതമെത്തുന്നവരാണു കൂടുതലും. സഞ്ചാരികളുടെ വരവു വർധിച്ചതോടെ ധാരാളം സൗകര്യങ്ങളും പ്രാദേശികഭരണകൂടം ഒരുക്കിയിട്ടുണ്ട്. ചാമരാജ്നഗർ ജില്ലയിലാണ് ഗുണ്ടൽപേട്ട്. തമിഴ്നാടുമായും ഗുണ്ടൽപേട്ട് അതിർത്തി പങ്കിടുന്നു. സുൽത്താൻ ബത്തേരിയാണ് കേരളത്തിലെ ഏറ്റവും അടുത്ത സ്ഥലം.
Read Moreജയിംസ് ആൻഡേഴ്സണ് ക്രിക്കറ്റിൽനിന്നു വിരമിച്ചു
ലണ്ടൻ: ഇംഗ്ലീഷ് പേസ് ഇതിഹാസം ജയിംസ് ആൻഡേഴ്സണ് ക്രിക്കറ്റിൽനിന്ന് പൂർണമായി വിരമിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിനുശേഷമാണ് ജിമ്മി എന്നറിയപ്പെടുന്ന ആൻഡേഴ്സണ് വിരമിച്ചത്. വിൻഡീസിനെതിരായ ടെസ്റ്റ് പരന്പരയോടെ വിരമിക്കുമെന്ന് ആൻഡേഴ്സണ് നേരത്തേ അറിയിച്ചിരുന്നു. 21 വർഷം നീണ്ട ക്രിക്കറ്റ് ജീവിതത്തിനാണ് നാൽപ്പത്തൊന്നുകാരനായ ജയിംസ് ആൻഡേഴ്സണ് വിരാമമിട്ടത്. 2010-11ൽ ആഷസ് ജയിച്ച ഇംഗ്ലണ്ടിന്റെ ഐതിഹാസിക നേട്ടത്തിലുൾപ്പെടെ പങ്കാളിയായിരുന്നു ആൻഡേഴ്സണ്. ഇംഗ്ലണ്ടിനൊപ്പം 83 ടെസ്റ്റ് ജയങ്ങളിൽ പങ്കാളിയായി ഈ പേസ് ബൗളർ. 704 വിക്കറ്റ് ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് സ്വന്തമാക്കിയ പേസ് ബൗളറാണ് ജിമ്മി. 188 മത്സരങ്ങളിൽനിന്ന് 704 വിക്കറ്റ്. സഹതാരമായിരുന്ന സ്റ്റൂവർട്ട് ബ്രോഡാണ് (604) പേസ് ബൗളർമാരിൽ വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്ത്. ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേട്ടത്തിൽ മൂന്നാം സ്ഥാനത്താണ് ആൻഡേഴ്സണ്. ശ്രീലങ്കൻ മുൻ സ്പിന്നർ മുത്തയ്യ മുരളീധരൻ (800), ഓസീസ്…
Read Moreനാലാം ടി20 ഇന്ന് ; ജയിച്ചാൽ പരന്പര ഇന്ത്യയ്ക്ക്
ഹരാരെ: സിംബാബ്വെയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പര സ്വന്തമാക്കാൻ ടീം ഇന്ത്യ ഇന്ന് ഇറങ്ങും. അഞ്ചു മത്സരങ്ങളുടെ പരന്പരയിൽ 2-1 ഇന്ത്യ മുന്നിലാണ്. ആദ്യ മത്സരത്തിൽ സിംബാബ്വെ വിജയിച്ചപ്പോൾ രണ്ടും മൂന്നും മത്സരങ്ങൾ ഇന്ത്യ നേടിയിരുന്നു. ഇന്ത്യൻ സമയം വൈകുന്നേരം 4.30നാണ് മത്സരം. മൂന്നാം ടി20യിൽ 23 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ശുഭ്മാൻ ഗില്ല് നായകനായ ടീമിൽ സഞ്ജു സാംസൺ ഉപനായകനാണ്.
Read Moreലെജൻഡ്സ് ചാന്പ്യൻഷിപ്പ് : ഓസീസിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ
നോർതാംപ്ടൻ: ലോക ലെജൻഡ്സ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പിൽ ഓസ്ട്രേലിയായെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഇന്നു രാത്രി ഒന്പതിനു നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇന്ത്യ – പാക്കിസ്ഥാനെ നേരിടും. ഇന്നലെ നടന്ന സെമിയിൽ യുവരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഓസ്ട്രേലിയ ചാന്പ്യൻസിനെ തോൽപ്പിച്ചാണ് കലാശപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് നേടിയത്. ഇന്ത്യയ്ക്കായി റോബിൻ ഉത്തപ്പ (65) യുവരാജ് സിംഗ് (59), യൂസഫ് പഠാൻ (51), ഇർഫാൻ പഠാൻ (50) എന്നിവർ അർധസെഞ്ചറി നേടി. ഓസ്ട്രേലിയയ്ക്കായി പീറ്റർ സിഡിൽ നാലു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസീസിന് നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് മാത്രമെ നേടാൻ കഴിഞ്ഞൊള്ളു. 32 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 40…
Read Moreഹാപ്പി ബർത്ത് ഡേ പ്രണവ്; പ്രണവ് മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് ആരാധകർ
പ്രണവ് മോഹന്‍ലാലിന് ഇന്ന് മുപ്പത്തിനാലാം പിറന്നാള്‍. താരത്തിന് സോഷ്യൽ മീഡിയയിലൂടെ ആശംസ നേര്‍ന്ന് ആരാധകര്‍. പുതിയ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചില്ലെങ്കിലും ഈ വര്‍ഷം പ്രണവിന്റെ ഒരു കവിതാ സമാഹാരം പുറത്തിറങ്ങും. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ കഴിഞ്ഞ ദിവസം പ്രണവ് മോഹന്‍ലാല്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇംഗ്ലിഷ് കവിതകളുടെ സമാഹാരമായ ‘ലൈക്ക് ഡെസേര്‍ട് ഡ്യൂണ്‍സ്’ എന്ന പുസ്തകത്തിന്റെ കവര്‍ പ്രണവ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. പലപ്പോഴായി താന്‍ എഴുതിയ കവിതകള്‍ ഒന്നിച്ച് ചേര്‍ക്കാനുള്ള ശ്രമമാണിതെന്നാണ് പ്രണവ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്. പ്രണവിന്റെ ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്.
Read Moreഎന്തൊരുവിധിയിത്…; ജഡ്ജി നോക്കി നിൽക്കെ ഭർത്താവിന്റെ കഴുത്തിന് പിടിച്ച് ഭാര്യ; കോടതിമുറിയിലെ തോന്യാസത്തിന് കിട്ടിയത് എട്ടിന്റെ പണി
കോഴിക്കോട്: വിവാഹമോചന കേസിനെത്തിയ യുവതി ജഡ്ജി നോക്കി നിൽക്കെ ഭർത്താവിന്റെ കഴുത്തിന് പിടിച്ചു. നാടകീയ രംഗങ്ങൾ അരങ്ങേറിയത് കോഴിക്കോട് ജെഎഫ്സിഎം മൂന്നാം കോടതിൽ. വേർപിരിഞ്ഞ് കഴിയുന്ന യുവതിയും ഭര്‍ത്താവും കേസുമായി ബന്ധപ്പെട്ടാണ് കോടതിയില്‍ എത്തിയത്. കേസ് നടക്കുന്നതിനിടയില്‍ ഭര്‍ത്താവിനൊപ്പം കഴിയുന്ന കുട്ടികളെ കാണണമെന്നാവശ്യപ്പെട്ട് യുവതി ബഹളം വയ്ക്കുകയായിരുന്നു. മജിസ്ട്രേറ്റ് ഇടപെട്ട് ബഹളമുണ്ടാക്കരുതെന്ന് താക്കീത് ചെയ്തെങ്കിലും ഇത് വകവയ്ക്കാതെ ഇവര്‍ വീണ്ടും പ്രശ്നമുണ്ടാക്കുകയായിരുന്നു. ബഹളത്തിനിടയില്‍ ഭാര്യ ഭര്‍ത്താവിന്റെ കഴുത്തിന് പിടിക്കുകയായിരുന്നു. കോടതി മുറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ യുവതിയെ പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തെ തുടർന്ന് മജിസ്ട്രേറ്റിന്റെ നിര്‍ദേശ പ്രകാരം കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അന്യായമായി തടഞ്ഞുവെക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം യുവതിക്കെതിരേ പോലീസ് കേസെടുത്തു.
Read Moreഅഭിനയിക്കുന്ന പടങ്ങള്‍ എല്ലാം വമ്പന്‍ ഹിറ്റ്; സായി പല്ലവി പ്രതിഫലം ഇരട്ടിയാക്കി!
ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കാമറയ്ക്കു മുന്നിലെത്തി പിന്നീട് തെന്നിന്ത്യ മുഴുവൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് സായി പല്ലവി. പ്രേമത്തിലൂടെ മലയാളികള്‍ക്ക് സ്വന്തം മലര് മിസായി മാറിയ സായി പിന്നീട് മുന്‍ നിര നായികമാരെയെല്ലാം പിന്തള്ളി ഒന്നാം നിരയിലേക്ക് കുതിച്ചു. കഴിഞ്ഞദിവസമാണ് മലയാളികളുടെ മലര് മിസ് ഡോ. സായി പല്ലവിയായി മാറിയത്. ജോര്‍ജിയയിലെ തിബ്ലിസി മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍നിന്നാണ് സായി പല്ലവി എംബിബിഎസ് ബിരുദം നേടിയത്. കോണ്വൊക്കേഷന് ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെയും ഡിഗ്രി സര്‍ട്ടിഫിക്കറ് ഏറ്റുവാങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി താരങ്ങളും ആരാധകരുമാണ് താരത്തിന് കമന്റിലൂടെ ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തുന്നത്. തിരക്കുകളില്‍നിന്നു തിരക്കുകളിലേക്ക് കുതിച്ചപ്പോഴും അഭിനയം പോലെ പാഷനായ തന്റെ ബിരുദവും സായി നേടുകയായിരുന്നു. ഒരിക്കലും ഡോക്ടര്‍ എന്ന പ്രഫഷന് ഉപേക്ഷിക്കില്ലെന്ന് സായി പല്ലവി മുന്‍പ് പലകുറി പറഞ്ഞിരുന്നു. ആളുകളെ ചികിത്സിക്കുക എന്നത് ഒരു പ്രഫഷനായി എടുക്കാന്‍…
Read Moreആളുകളുടെ സത്യസന്ധത പരീക്ഷാൻ നോട്ടുകെട്ടുകൾ നിലത്തിട്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ; എന്നാൽ സംഭവിച്ചതിങ്ങനെ…
പണം സമ്പാദിക്കാനും ജീവിതം മെച്ചപ്പെടുത്താനും കഠിനാധ്വാനം ചെയ്യാൻ തയാറായവരാണ് സമൂഹത്തിൽ അധികവും. എന്നാലും വളഞ്ഞ മാർഗത്തിലൂടെ പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നവരുമുണ്ട്. അടുത്തിടെ കാറിൻ്റെ പിന്നിൽ ബാഗ് നിറയെ നോട്ടുകളുമായി ഒരു പെൺകുട്ടി ഇരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അവൾ രഹസ്യമായി റോഡിൽ ഒരു ബണ്ടിൽ സൂക്ഷിക്കുകയും ആളുകളുടെ സത്യസന്ധത പരീക്ഷിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഈ പരീക്ഷണത്തിന് ശേഷം പെൺകുട്ടി സങ്കടപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്. എന്നാൽ പിന്നീട് അവളെ ചിരിപ്പിക്കുന്ന ചിലതും സംഭവിക്കുന്നുണ്ട്. ദക്ഷിണ കൊറിയയിൽ നിന്നുള്ള ലില്ലി (@kkubi99) ആണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വ്യത്യസ്ത ശൈലിയിലുള്ള വീഡിയോകളാണ് ഇവർ പങ്കിടുന്നത്. കാറിന്റെ പിന്നിൽ ഇരിക്കുന്ന ലില്ലിയെയാണ് ഈ വീഡിയോയിൽ കാണുന്നത്. പാർക്കിംഗ് സ്ഥലത്തേക്കുള്ള വഴിയിൽ അവൾ ഒരു കെട്ട് പണമിറക്കുന്നു. മറുവശത്ത് നിന്ന് ഒരു ദമ്പതികൾ വരുന്നു. നോട്ട് കെട്ടുകൾ കാണുമ്പോൾ തന്നെ…
Read Moreഎന്നെ അറിയുന്ന, ഞാനറിയുന്നയാളാണോ നിങ്ങൾ…; തന്നെ കാണാൻ വരുന്നവർ ആധാർ കാർഡ് കൊണ്ടുവരണമെന്ന് കങ്കണ റണാവത് എംപി
മാണ്ഡി: തന്നെ കാണാൻ വരുന്നവർ ആധാർ കാർഡ് കൊണ്ടുവരണം.ഒപ്പം എന്താവശ്യത്തിനാണ് വരുന്നതെന്ന് കടലാസിൽ എഴുതി കൊണ്ടുവരണമെന്ന് ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്. തന്റെ ലോക്സഭാ മണ്ഡലമായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിലെ വോട്ടര്മാരാടായാണ് ഇങ്ങനെയൊരു കാര്യം കങ്കണ ആവശ്യപ്പെട്ടിരിക്കുന്നത്. വിനോദ സഞ്ചാരികൾ ധാരളം എത്തുന്ന സ്ഥലമാണ് ഹിമാചല്‍പ്രദേശ്. അതുകൊണ്ട് തന്നെ മാണ്ഡിയില്‍ നിന്നും വരുന്നവര്‍ ആധാര്‍ കാര്‍ഡ് കൈയില്‍ കരുതേണ്ടത് അത്യാവശ്യമാണ്. മണ്ഡലവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കത്തിൽ എഴുതണം. എന്നാല്‍ നിങ്ങൾക്ക് അസൗകര്യം നേരിടേണ്ടിവരില്ലെന്നും അവർ പറഞ്ഞു. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്നതിനാല്‍ സാധാരണക്കാര്‍ അസൗകര്യം നേരിടുന്നുണ്ടെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
Read More