എന്തെങ്കിലും ഇഷ്ടപ്പെടുന്നതും അതിന് അടിമപ്പെടുന്നതും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. ആളുകൾ എന്തെങ്കിലും കാര്യത്തെ ഇഷ്ടപ്പെടുമ്പോൾ അവർ അത് ആവർത്തിച്ച് ചെയ്യാൻ ആഗ്രഹിക്കുന്നു. പക്ഷേ അത് ഒരു ആസക്തിയാകുമ്പോൾ അവർക്ക് സ്വയം നിർത്താൻ കഴിയില്ല. ആസക്തി എങ്ങനെയുള്ളത് ആണെങ്കിലും അത് ഹാനികരമാണ്. ഒരു റെഡ്ഡിറ്റ് ഉപയോക്താവ് അടുത്തിടെ അവരുടെ അത്തരമൊരു ആസക്തിയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഈ യുവതിക്ക് ഷോപ്പിംഗിനോടാണ് അഡിക്ഷൻ. ആവശ്യത്തിന് പണമില്ലെങ്കിലും സാധനങ്ങൾ വാങ്ങാതിക്കാൻ തനിക്ക് കഴിയില്ലെന്ന് അവർ പറഞ്ഞു. രസകരമെന്നു പറയട്ടെ, അവൾക്ക് ആവശ്യമില്ലാത്ത ഇനങ്ങൾ ഓർഡർ ചെയ്യുകയും ആ തുറക്കാത്ത പെട്ടികൾ കൊണ്ട് വീട് നിറയുകയും ചെയ്യുന്നു. ഒരിക്കൽ ഷോപ്പിംഗിന് പോയാൽ നിർത്താൻ കഴിയില്ലെന്ന് യുവതി വെളിപ്പെടുത്തി. വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഷൂസ് എന്നിവയും മറ്റും വാങ്ങാറുണ്ടെന്നും തന്റെ വീടിന് ചുറ്റും തുറക്കാത്ത നിരവധി പെട്ടികൾ ഉപേക്ഷിക്കാറുണ്ടെന്നും അവർ പറഞ്ഞു. തന്റെ ഈ…
Read MoreDay: July 15, 2024
വാഹനമിടിച്ച് വയോധികൻ മരിച്ച കേസ്: രണ്ടുപേർ കസ്റ്റഡിയിൽ
ഇരിട്ടി: ഇരിട്ടി കീഴൂരിൽ തലശേരി-മൈസൂരു അന്തർസംസ്ഥാന പാതയിൽ റോഡിലേക്കു തെന്നിവീണ വയോധികന്റെ ദേഹത്തുകൂടി വാഹനങ്ങൾ കയറിയിറങ്ങി മരിച്ച സംഭവത്തിൽ വാഹനങ്ങളും ഡ്രൈവർമാരും പോലീസ് കസ്റ്റഡിയിൽ. മരണപ്പെട്ടയാളെ ആളെ ആദ്യം ഇടിച്ചു നിർത്താതെ പോയ വാഹനത്തിന്റെ ഡ്രൈവറായ ആറളം സ്വദേശി ഇബ്രാഹിനെയും തുടർന്ന് ചക്കരക്കൽ ഇരുവേരി സ്വദേശിയായ മുഹമ്മദിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇരുവരുടെയും വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു. ബുധനാഴ്ച രാത്രി 8.30 തോടെയാണ് മനഃസാക്ഷിയെ നടുക്കുന്ന അപകടം ഉണ്ടായത്. ജോലികഴിഞ്ഞു താമസ സ്ഥലത്തേക്കു പോകുക ആയിരുന്ന അടിമാലി സ്വദേശി ഗോപാലകൃഷ്ണൻ (65 ) കാൽവഴുതി മഴ നനയാതെ ചൂടിയിരുന്ന കുടയോടു കൂടി റോഡിലേക്ക് വീഴുന്നത്. റോഡിൽ എണീറ്റിരുന്ന ഗോപാലകൃഷ്ണനെ ആദ്യം വന്ന ഐറിസ് ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ കടന്നുപോയി. ഉടൻതന്നെ ഇരുവശത്തുനിന്നും വാഹനങ്ങൾ വന്നെങ്കിലും ആരും നിർത്താൻ തയാറാകത്തെ വേഗത്തിൽ കടന്നുപോകുകയായിരുന്നു. അതീവ ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണനെ പോലീസ്…
Read Moreപെട്രോൾ പന്പിൽ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; പോലീസുകാരനെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
കണ്ണൂർ: പെട്രോൾ പന്പിൽ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കണ്ണൂർ പോലീസ് ഡിഎച്ച് ക്യുവിലെ ഡ്രൈവർ കെ. സന്തോഷ്കുമാറി (50) നെതിരെ നടപടിയെടുക്കാനൊരുങ്ങി മോട്ടോർവാഹനവകുപ്പ്. മോട്ടോർവാഹനവകുപ്പിന്റെ അന്വേഷിച്ച് ലൈസൻസ് റദ്ദാക്കുമെന്നാണ് അധികൃതർ പറയുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ തളാപ്പ് പാന്പൻ മാധവൻ റോഡിലെ എൻകെബിടി പെട്രോൾ പന്പിലായിരുന്നു സംഭവം. 2100 രൂപയുടെ ഇന്ധനം നിറച്ച സന്തോഷ്കുമാർ 1900 രൂപയാണ് നൽകിയത്. ബാക്കി പണത്തിന് ചോദിച്ചപ്പോൾ തരാൻ കഴിയില്ലെന്നും വേണമെങ്കിൽ ബാക്കി തുകയ്ക്കുള്ള പെട്രോൾ തിരിച്ചെടുത്തോ എന്നുപറഞ്ഞ് കാറുമായി പോകാൻ ശ്രമിക്കുകയായിരുന്നു. കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാരനായ അനിൽ മുന്നിൽനിന്ന് തടയാൻ ശ്രമിച്ചു. ഇത് ഗൗനിക്കാതെ കാർ നീക്കിയപ്പോൾ അനിൽ ബോണറ്റിനു മുകളിലേക്ക് വീണു. എന്നാൽ കാർ നിർത്താൻ തയാറാകാതെ സന്തോഷ് കുമാർ അതിവേഗം പോകുകയായിരുന്നു. അനിലിനെയും കൊണ്ട് തിരക്കേറിയ നഗരത്തിലൂടെ അഞ്ഞൂറു മീറ്ററോളം ഓടിയശേഷം ട്രാഫിക് പോലീസ്…
Read Moreയുഡിഎഫ് അധികാരത്തിൽ വന്നാൽ താറാവ് കർഷകർക്ക് പ്രത്യേക പാക്കേജ്: ശാസ്ത്രീയ അടിത്തറയില്ലാത്ത റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തല
ഹരിപ്പാട്: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ താറാവ് കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നും താറാവുകൃഷിയെ സംരക്ഷിക്കുമെന്നും രമേശ് ചെന്നിത്തല എംഎല്‍എ. ഐക്യ താറാവ് കര്‍ഷക സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 മാര്‍ച്ച് വരെ താറാവുകൃഷിയും ഉത്പാദനവും വിപണനവും നിര്‍ത്തിവയ്ക്കണമെന്ന വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല. ശിപാര്‍ശയ്ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും തലവേദനവന്നാല്‍ ചികിത്സിക്കുകയാണ് വേണ്ടത് അല്ലാതെ തലവെട്ടിക്കളയുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഐക്യ കര്‍ഷക സംഘം പ്രസിഡന്റ് അഡ്വ. ബി. രാജശേഖരന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോണ്‍ തോമസ്, കെ.സാമുവല്‍, മനോജ് അമ്പലപ്പുഴ, കെ.ജെ. കുട്ടപ്പന്, ബിജു വാഴക്കൂട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
Read Moreഫോട്ടോഷൂട്ടിനായി റെയിൽവേ പാലത്തിൽ കയറി: ട്രെയിൻ വന്നതിന് പിന്നാലെ 90 അടി താഴ്ചയിലേക്ക് ചാടി ദമ്പതികൾ; ദൃശ്യങ്ങൾ പുറത്ത്
റീലുകൾ ഷൂട്ട് ചെയ്യുന്നതിനും ഫോട്ടോകൾ എടുക്കുന്നതിനും സാഹസികമായ സ്ഥലങ്ങളാണ് ഇപ്പോൾ ആളുകൾ തിരഞ്ഞെടുക്കുന്നത്. രാജസ്ഥാനിലെ പാലിയിൽ അടുത്തിടെ ഇത്തരത്തിൽ സാഹസികമായി ഫോട്ടോഷൂട്ട് നടത്തി പണി വാങ്ങിയിരിക്കുകയാണ് ദമ്പതികൾ. ബാഗ്ദി നഗറിലെ കലൽ കി പിപാലിയൻ സ്വദേശികളായ രാഹുൽ മേവാഡ (22), ഭാര്യ ജാൻവി (20) എന്നിവർ ബൈക്കിൽ ഗോർംഘട്ടിലേക്ക് പോയതായി റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് ഗോറാം ഘട്ട് റെയിൽവേ പാലത്തിൽ കയറി ഫോട്ടോ ഷൂട്ടും തുടങ്ങി. ഈ സമയത്താണ് പാസഞ്ചര്‍ ട്രെയിന്‍ എത്തുന്നത്. ട്രെയിന്‍ പതുക്കെയാണ് വന്നിരുന്നതെങ്കിലും അടുത്തെത്തിപ്പോഴാണ് ദമ്പതികള്‍ വിവരം അറിഞ്ഞത്. തുടർന്ന് ഇരുവരും പരിഭ്രാന്തരായി താഴേക്കു ചാടുകയായിരുന്നു. 90 അടി താഴ്ചയിലേക്കാണ് ഇരുവരും ചാടിയത്. ദമ്പതികളെ കണ്ടയുടന്‍ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. തുടർന്ന് ഗാർഡിന്റെ സഹായത്തോടെയാണ് പാലത്തില്‍ നിന്നും താഴേക്ക് ചാടിയ ദമ്പതികളെ രക്ഷപ്പെടുത്തിയത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ജോധ്പൂരിലേക്ക് മാറ്റി.…
Read Moreഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയി; നിയന്ത്രണം വിട്ടകാർ പാടത്തേക്ക് മറഞ്ഞു; ദമ്പതികൾക്ക് അത്ഭുതകരമായ രക്ഷപ്പെടൽ
കുമരകം: ദമ്പതികൾ സഞ്ചരിച്ച കാർ ഒന്നാം കലുങ്കിനു സമീപം കണ്ണാടിച്ചാൽ പാടത്തേക്ക് മറിഞ്ഞു. കാറിൽ യാത്ര ചെയ്ത ആലപ്പുഴ സ്വദേശികളായ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10.45നായിരുന്നു അപകടം . ആലപ്പുഴയിൽനിന്നു കോട്ടയത്തുള്ള മകളുടെ വീട്ടിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. കാർ ഓടിച്ച ഭർത്താവ് ഉറങ്ങിപ്പോയതാണ് അപകട കാരണം. നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാർ പാടത്തേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റിന്റെ അടിഭാഗം ഒടിഞ്ഞു വേർപെട്ടു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വാങ്ങിയ പുതിയ മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടെതെങ്കിലും എയർബാഗുകൾ പ്രവർത്തിക്കാതിരുന്നത് ആശങ്കയുണർത്തി.
Read More‘വെറുതെ ഒരു ഭാര്യ അല്ല’; പിണറായി വിജയനെ പുകഴ്ത്തി; പിന്നാലെ കോൺഗ്രസിന്റെ സൈബർ ആക്രമണം; മറുപടിയുമായി ദിവ്യ .എസ്. അയ്യർ
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ പദ്ധതി ട്രയല്‍ റണ്‍ ഉദ്ഘാടനത്തിനിടെ നടത്തിയ പ്രസംഗത്തിനു നേരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും വിമർശനങ്ങൾക്കെതിരേ ദിവ്യ .എസ്. അയ്യർ. വെറുതെ ഒരു ഭാര്യ അല്ല’ എന്ന ക്യാപ്ഷനോട് കൂടിയാണ് ദിവ്യയുടെ പ്രതികരണം. പങ്കാളിയായ ശബരിനാഥനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ദിവ്യയുടെ പോസ്റ്റ്. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ദിവ്യ നടത്തിയ പ്രസംഗത്തിൽ ‘വന്‍കിട പദ്ധതികള്‍ എല്ലാം കടലാസില്‍ ഒതുങ്ങുന്ന കാലഘട്ടം ഇന്ന് മറന്നിരിക്കുന്നു’എന്നാണ് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ദിവ്യ പറഞ്ഞത്. എന്നാൽ പ്രസംഗത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ഒരിടത്തും ദിവ്യ പരാമർശിച്ചില്ല . അതാണ് കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനർ ഡോ. സരിന് ഉൾപ്പടെയുള്ള പ്രമുഖർ ഫേസ്ബുക് പേജിലൂടെ വിഴിഞ്ഞം തുറമുഖ എംഡി കൂടിയായ ദിവ്യ .എസ്. അയ്യർക്കെതിരേ…
Read Moreതിരുവനന്തപുരം മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ രോഗി കുടുങ്ങി; കണ്ടെത്തിയത് രണ്ട് ദിവസത്തിന് ശേഷം; അലാം സ്വിച്ച് നിരവധി തവണ അമർത്തിയെങ്കിലും ആരും വന്നില്ല; പരാതിയുമായി കുടുംബം
തിരുവനന്തപുരം: മെഡിക്കൽ കോളജ് ലിഫ്റ്റിൽ രോഗി രണ്ടു കുടുങ്ങിക്കിടന്നു. ചികിത്സയ്ക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രൻ നായർ ആണ് ലിഫ്റ്റിൽ കുടുങ്ങിയത്. ശനി രാവിലെ 11 ന് ലിഫ്റ്റ് കയറിയ ഇദ്ദേഹത്തെ ഇന്ന് രാവിലെ ആറിനാണ് കണ്ടെത്തിയത്. മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിന് സമീപമുള്ള ലിഫ്റ്റിലാണ് രോഗി കുടുങ്ങിയത്. രവീന്ദ്രൻ നായരെ കാണാനില്ലന്ന് കാണിച്ച് അദ്ദേഹത്തിന്റെ കുടുംബം മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകിയിരുന്നു. അദ്ദേഹം ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടന്നത് ആരുംതന്നെ അറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി തുറന്നപ്പോഴാണ് രവീന്ദ്രൻ നായരെ ലിഫ്റ്റിനുള്ളിൽ കണ്ടത്. ഉടൻതന്നെ അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ലിഫ്റ്റിലുണ്ടായിരുന്ന അലാം സ്വിച്ച് നിരവധി തവണ അമർത്തിയെങ്കിലും ആരും വന്നില്ല. ലിഫ്റ്റിലുണ്ടായിരുന്ന ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു പക്ഷേ ആരുംതന്നെ ഫോണെടുക്കുകയും ചെയ്തില്ല. കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ നിലത്തു വീണ് പൊട്ടിയതിനാൽ ആരെയും വിളിക്കാനും രവീന്ദ്രന്…
Read Moreഭാര്യയുമൊത്തുള്ള സല്ലാപ ചിത്രം ചതിച്ചു; മാഫിയാ തലവൻ റൊണാൾഡ് റോളണ്ട് അറസ്റ്റിൽ
ബ്രസീലിയ: ബ്രസീയിലൻ മയക്കുമരുന്ന് മാഫിയാ തലവൻ റൊണാൾഡ് റോളണ്ട് വീണ്ടും ഭാര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുടുങ്ങി. ഭാര്യ ആന്ദ്രെസ ഡിലിമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽനിന്ന് സ്ഥലം മനസിലാക്കിയ പോലീസ് ചൊവ്വാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടു വർഷമായി പോലീസിനെ വെട്ടിച്ചു നടക്കുകയായിരുന്നു റോളണ്ട്. എന്തെങ്കിലും തുന്പ് ലഭിക്കുമെന്ന പ്രതീക്ഷയിൽ ഭാര്യ ആന്ദ്രെസയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പോലീസ് നിരീക്ഷിച്ചിരുന്നു. പാരീസ്, ദുബായ്, മാലദ്വീപ്, കൊളംബിയ തുടങ്ങിയ സ്ഥലങ്ങളിൽ ക്രിമിനൽ ദന്പതികൾ അടിച്ചുപൊളിച്ചു കഴിഞ്ഞതായി ജിയോ ടാഗിംഗിൽനിന്നടക്കം പോലീസ് മനസിലാക്കി. കഴിഞ്ഞയാഴ്ച തീരദേശ പട്ടണമായ ഗുവാരുഹയിൽ ദന്പതികളുണ്ടെന്നു കണ്ടെത്തിയതോടെ ചൊവ്വാഴ്ചഅറസ്റ്റ് ചെയ്യുകയായിരുന്നു. 2019ലും റോളണ്ടിനെ പോലീസ് ഇതുപോലെ അറസ്റ്റ് ചെയ്തിരുന്നു. മുൻ ഭാര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽനിന്നാണ് പോലീസ് സ്ഥലം കണ്ടെത്തിയത്. പൈലറ്റായിരുന്ന റോളണ്ടിനെതിരേ മയക്കുമരുന്നു കടത്ത്, മറ്റു സംഘടിത കുറ്റകൃത്യങ്ങൾ മുതലായവ നിലവിലുണ്ട്. ഭാര്യ ആന്ദ്രെസയുടെ പേരിൽ…
Read Moreകെ.പി. ശർമ ഒലി നേപ്പാൾ പ്രധാനമന്ത്രി
കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രിയായി കെ.പി. ശർമ ഒലിയെ നിയമിച്ചു. ഇദ്ദേഹം ഇന്നു സത്യപ്രതിജ്ഞ ചെയ്യും. പ്രചണ്ഡയ്ക്കു പകരമാണ് ഒലി (72) പ്രധാനമന്ത്രിയാകുന്നത്. വെള്ളിയാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പിൽ പ്രചണ്ഡ പരാജയപ്പെട്ടിരുന്നു. നേപ്പാളി കോൺഗ്രസിന്റെ പിന്തുണയോടെയാണ് ഒലി പ്രധാനമന്ത്രിയായത്. നാലാം തവണയാണ് ഇദ്ദേഹം പ്രധാനമന്ത്രിസ്ഥാനത്തെത്തുന്നത്.
Read More