മുംബൈ: അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് ക്ഷണമില്ലാതെ എത്തിയ രണ്ടുപേർ അറസ്റ്റിൽ. ജിയോ കൺവെൻഷൻ സെന്ററിൽ നുഴഞ്ഞുകയറിയ യൂട്യൂബർ വെങ്കിടേഷ് നരസയ്യ അല്ലൂരി (26), സുഹൃത്ത് ലുക്മാൻ മുഹമ്മദ് ഷാഫി എന്നിവരെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് വിട്ടയിച്ചു. ആന്ധ്രയിൽ നിന്നാണ് ഇരുവരും എത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ജിയോ കൺവെൻഷൻ സെന്ററിൽ വിവാഹച്ചടങ്ങുകൾ. സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത ചടങ്ങിന് കനത്ത സുരക്ഷ ഉണ്ടായിട്ടും എങ്ങനെയാണ് ഇവർ അകത്ത് കടന്നതെന്നത് വ്യക്തമല്ല. രാജ്യം കണ്ട ഏറ്റവും ചെലവേറിയ വിവാഹാഘോഷമായിരുന്നു അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും. ഏകദേശം രണ്ട് മാസം നീണ്ടുനിന്ന ആഘോഷങ്ങളാണ് വിവാഹത്തോട് അനുബന്ധിച്ച് നടന്നത്.
Read MoreDay: July 15, 2024
പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; പോലീസുകാരൻ അറസ്റ്റിൽ
കണ്ണൂർ: ഇന്ധനം നിറച്ചശേഷം മുഴുവൻ പണവും നൽകാതെ പോകാൻ ശ്രമിച്ച പോലീസുകാരനെ തടഞ്ഞ പമ്പ് ജീവനക്കാരനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച് നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലീസുകാരൻ അറസ്റ്റിൽ. കണ്ണൂർ പോലീസ് ഡിഎച്ച്ഒയിലെ ഡ്രൈവർ കെ. സന്തോഷ്കുമാറാണ് (50) അറസ്റ്റിലായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ തളാപ്പ് പാമ്പൻ മാധവൻ റോഡിലെ എൻകെബിടി പെട്രോൾ പമ്പിലായിരുന്നു സംഭവം. 2100 രൂപയുടെ ഇന്ധനം നിറച്ച സന്തോഷ്കുമാർ 1900 രൂപയാണു നൽകിയത്. ബാക്കി പണം ചോദിച്ചപ്പോൾ തരാൻ കഴിയില്ലെന്നും വേണമെങ്കിൽ ബാക്കി തുകയ്ക്കുള്ള പെട്രോൾ തിരിച്ചെടുത്തോ എന്നുപറഞ്ഞ് കാറുമായി പോകാൻ ശ്രമിക്കുകയായിരുന്നു. കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാരനായ അനിൽ മുന്നിൽനിന്നു തടയാൻ ശ്രമിച്ചു. ഇതു ഗൗനിക്കാതെ കാർ മുന്നോട്ടുനീക്കിയപ്പോൾ അനിലിനെ ഇടിക്കുകയും ബോണറ്റിനു മുകളിലേക്ക് വീഴുകയും ചെയ്തു. എന്നാൽ കാർ നിർത്താൻ തയാറാകാതെ സന്തോഷ് കുമാർ അതിവേഗം പോകുകയായിരുന്നു. അനിലിനെയും കൊണ്ടു തിരക്കേറിയ…
Read Moreഎം ഡി @91; മലയാളത്തിന്റെ വിശ്വ സാഹിത്യകാരന് ഇന്ന് പിറന്നാൾ
പാലക്കാട്: ആനക്കര കൂടല്ലൂര്കടവില്നിന്നു മലയാളസാഹിത്യലോകത്തു വളർന്ന് ചരിത്രമെഴുതിയ എം.ടി. വാസുദേവന്‍നായര്‍ക്ക് ഇന്നു തൊണ്ണൂറ്റിയൊന്നാം പിറന്നാൾ. ചെറുകഥകളായും നോവലുകളായും തിരക്കഥകളായും മലയാളിയുടെ മനസില്‍ ഇടംനേടിയ കഥാകാരൻ കഥാപാത്രങ്ങളെ കണ്ടെത്തിയതും തന്റെ ചുറ്റുവട്ടത്തുനിന്നുതന്നെ. വീട്ടുമൊഴികളും നാട്ടുവഴികളും നിറഞ്ഞ എംടിയുടെ കഥാപ്രപഞ്ചത്തിൽ കൂടല്ലൂരായിരുന്നു പ്രധാന കേന്ദ്രം. കിഴക്കുംമുറിയെന്നും തെക്കുംമുറിയെന്നും വടക്കുംമുറിയെന്നും പടിഞ്ഞാറ്റുംമുറിയെന്നും നാലടരുകളുള്ള കൂടല്ലൂര്‍. തൂതപ്പുഴയും കുന്തിപ്പുഴയും ഒത്തുകൂടുന്നിടം. ഇവിടെ ജനിച്ചതു മനുഷ്യമനസുകളുടെ സമാനതകളില്ലാത്ത ലോകത്തെ പരിചയപ്പെടുത്തുന്നവനായിരുന്നു. ദൈവമുണ്ടോ എന്നെനിക്കറിയില്ല, പക്ഷേ കൊടിക്കുന്നത്തുകാവിലമ്മയുണ്ട് എന്ന് യുക്തിവാദികളുടെ സമ്മേളനത്തില്‍ ചെറുപ്പക്കാരനായ എംടി പ്രസംഗിച്ചിട്ടുണ്ട്. അതേ കൊടിക്കുന്നത്തുകാവില് കഴിഞ്ഞവര്‍ഷം നവതി ആഘോഷങ്ങളുടെ ഭാഗമായി ആരെയും അറിയിക്കാതെ എംടി ദര്‍ശനത്തിനെത്തിയിരുന്നു. നിളയുടെ ഓളങ്ങളെക്കണ്ട് കഥയെഴുതണമെന്ന ആഗ്രഹത്തെത്തുടര്ന്നാണു കൂടല്ലൂരിൽ നിളയോരത്ത് അശ്വതിഭവനം ഒരുക്കുന്നത്. 2018 ലെ പ്രളയത്തില്‍ ഈ വീട്ടുമുറ്റംവരെ വെള്ളമെത്തിയിരുന്നു. എംടിയുടെ സഹോദരന് എം.ടി. രവീന്ദ്രന് അശ്വതിക്കപ്പുറത്തെ അക്ഷരഭവനത്തില് താമസിക്കുന്നുണ്ട്. കഥകളിലെ പ്രദേശം ഒട്ടാകെ മാറിയെങ്കിലും…
Read Moreഓണ്‍ലൈന്‍ ‘കില്ലര്‍’ ഗെയിമുകള്ക്കെതിരേ ജാഗ്രത വേണം; മുന്നറിയിപ്പുമായി പോലീസ്
കൊച്ചി: ആലുവ ചെങ്ങമനാട് പതിനഞ്ചുകാരന്റെ മരണം ഓണ്‍ലൈന്‍ ഗെയിമിലെ ടാസ്കിന്റെ ഭാഗമാണെന്ന വെളിപ്പെടുത്തലിനു പിന്നാലെ ജീവനെടുക്കുന്ന കില്ലര്‍ ഗെയിമുകള്ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്. ഗെയിമിന് അടിമകളാകുന്ന കുട്ടികള്‍ ജീവന് ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തുന്നുണ്ടെന്നും രക്ഷിതാക്കളുടെ അടിയന്തര ഇടപെടല്‍ വേണമെന്നും പോലീസ് മുന്നറിയിപ്പു നല്കുന്നു. വിവിധ പഠനങ്ങള്‍ പ്രകാരം നാലിനും പതിനഞ്ചിനും ഇടയ്ക്കു പ്രായമുള്ള കുട്ടികള്‍ ഒരു ദിവസം ശരാശരി ഒരുമണിക്കൂറിലധികം സമയം ഗെയിം കളിക്കുന്നതായാണു തെളിഞ്ഞിട്ടുള്ളത്. ഗെയിമുകളിലെ കഥാപാത്രങ്ങള്‍ ചെയ്യുന്ന കാര്യങ്ങൾ അനുകരിക്കാനുള്ള പ്രവണത ഇതോടെ വര്‍ധിക്കുന്നു. ഇതിനുപുറമേ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മറുഭാഗത്തുനിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാനും കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു. ഇത്തരം സാഹചര്യങ്ങളിലാണു സ്വയം ജീവനൊടുക്കുന്ന സംഭവങ്ങളടക്കം നടക്കുന്നതെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. ഗെയിം കളിയിലൂടെ സ്വകാര്യവിരങ്ങളും ചോരുന്നതായി പോലീസ് പറയുന്നു. ഹാക്കര്‍മാര്‍ക്ക് കളിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ലഭിക്കാന്‍ ഗെയിം ഫോണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍…
Read Moreഡിജിപി മുതൽ എസ്പിമാരിൽ വരെ മാറ്റം; പോലീസ് തലപ്പത്തെ അഴിച്ചുപണി ഈ മാസം അവസാനത്തോടെ
തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്തെ അഴിച്ചുപണി ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യവാരത്തോടെയോ വരും. ഡിജിപി തസ്തികയിലുള്ളവർ മുതൽ ജില്ലാ പോലീസ് മേധാവിമാരിൽ വരെ മാറ്റം വരും. സ്വയം വിരമിക്കലിനെത്തുടർന്ന് ടി.കെ. വിനോദ്കുമാർ ഡിജിപി പദവിയിലുള്ള വിജിലൻസ് ഡയറക്ടർസ്ഥാനം ഒഴിയുന്നതോടെയാണ് അടിമുടി മാറ്റം വരിക. ഇതിനു മുന്നോടിയായി എഡിജിപി തസ്തികയിലുള്ള യോഗേഷ് ഗുപ്തയ്ക്കു ഡിജിപിയായി സ്ഥാനക്കയറ്റം നൽകേണ്ടതുണ്ട്. യോഗേഷ് ഗുപ്ത ഡിജിപിയാകുന്പോൾ എഡിജിപി, ഐജി റാങ്കിലേക്കും ആനുപാതികമായ സ്ഥാനക്കയറ്റം വരും. സാധാരണയായി സ്ഥാനക്കയറ്റം മന്ത്രിസഭയിലെത്തിയാണു നടപ്പാക്കുന്നത്. സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബ് വിരമിച്ചെങ്കിലും കാലാവധി നീട്ടിനൽകിയിരുന്നു. അതിനാൽ ദർബേഷ് സാഹിബിന്റെ സ്ഥാനത്തിൽ മാറ്റം വരില്ല. ഡിജിപി, എഡിജിപി റാങ്കിലുള്ളവർ വഹിക്കുന്ന തസ്തികകളായ ജയിൽ, ഫയർഫോഴ്സ്, ഇന്റലിജൻസ് മേധാവി സ്ഥാനങ്ങളിലും മനുഷ്യാവകാശ കമ്മീഷൻ ഇൻവെസ്റ്റിഗേറ്റിംഗ് ഡയറക്ടർ, ബിവറേജസ് കോർപറേഷൻ സിഎംഡി സ്ഥാനങ്ങളിലും അടക്കം മാറ്റം…
Read Moreവടക്കൻ കേരളത്തിൽ മഴ കനക്കും: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; ആറ് ജില്ലകളിൽ ഇന്ന് അവധി
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ 21 സെന്റിമീറ്ററിനു മുകളിലുള്ള അതിതീവ്ര മഴയ്ക്കാണ് സാധ്യത. മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയും ശക്തമായ കാലവര്‍ഷക്കാറ്റുമാണ് കേരളത്തില്‍ കനത്ത മഴയ്ക്ക് ഇടയാക്കുന്നത്. വ്യാഴാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പു നല്കി. ഇന്ന്…
Read More