കന്നഡ സിനിമയിലൂടെ വെള്ളിത്തിരയിലെത്തി, ഇന്ത്യയിലെ വിവിധ ഭാഷകളില്‍ തിരക്കേറിയ നടിയായി മാറിയ താരമാണ് രാശ്മിക മന്ദാന. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യ മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച താരത്തിന് നാഷണല്‍ ക്രഷ് എന്നൊരു വിളിപ്പേരു കൂടിയുണ്ട്. എക്സ്പ്രെഷന്‍ ക്വീന്‍ എന്ന പട്ടവും തെന്നിന്ത്യന്‍ ആരാധകര്‍ താരത്തിന് നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരമാണ് രാശ്മിക. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ താരം അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ക്യൂട്ട് ചിത്രം പങ്കിട്ടിരിക്കുകയാണ് രാശ്മി മന്ദാന. തലയില്‍ നിറയെ റോസാപ്പൂവും ചൂടി ക്യൂട്ട് എക്സ്പ്രെഷനുമായാണ് രശ്മിക എത്തിയിരിക്കുന്നത്.
Read MoreDay: July 22, 2024
റോമൻ പടയാളികളുടെ പടച്ചട്ട പുനഃസൃഷ്ടിച്ച് തുർക്കിയിലെ പുരാവസ്തു ഗവേഷകർ
ലോകം വിറപ്പിച്ച റോമാസാമ്രാജ്യത്തിലെ പടയാളികൾ ഉപയോഗിച്ചിരുന്ന അപൂർവമായ പടച്ചട്ട പുനർനിർമിച്ച് തുർക്കിയിലെ പുരാവസ്തുഗവേഷകർ. 2020ൽ വടക്കുകിഴക്കൻ തുർക്കിയിൽ കണ്ടെത്തിയ ചരിത്രശേഷിപ്പുകളിൽനിന്നാണ് ലോഹ ശൽക്കങ്ങൾ തുന്നിച്ചേർത്ത പടച്ചട്ട ഗവേഷകർ പുനഃസൃഷ്ടിച്ചത്. പടച്ചട്ടയുടെ അവശിഷ്ടങ്ങൾ മണ്ണിൽ പൂണ്ടുകിടക്കുന്ന നിലയിലായിരുന്നു. അവിടത്തെ മണ്ണുസഹിതം ലബോറട്ടറിയിൽ എത്തിച്ച്, എക്സ്-റേ, ടോമോഗ്രാഫി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. അതുവഴി വീണ്ടെടുത്ത പടച്ചട്ടയിൽ ലോഹ ശൽക്കങ്ങൾ കൂടി ചേർത്തു. നൂറ്റാണ്ടുകൾക്കു മുൻപുള്ള റോമൻ പടയാളികളുടെ പടച്ചട്ട ഈവിധം പുനർനിർമിക്കാൻ മൂന്നു വർഷത്തോളം വേണ്ടിവന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. വടക്കുകിഴക്കൻ തുർക്കിയിലെ ഗുമുഷാനെ പ്രവിശ്യയിലെ പുരാതന നഗരമായ സത്താലയിൽ വർഷങ്ങളായി ഗവേഷണ-ഖനന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇവിടെനിന്നു കണ്ടെത്തിയ വസ്തുക്കൾ റോമൻ സൈനികമേഖലയിലേക്കു വെളിച്ചംവീശുന്നവയാണെന്നു ഗവേഷകർ പറയുന്നു.
Read Moreപാരീസ്ഒളിന്പിക്സ്; ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ വക 8.5 കോടി സഹായം
മുംബൈ: പാരീസ് ഒളിന്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങളുടെ ക്ഷേമത്തിനും ആവശ്യങ്ങൾക്കുമായി ക്രിക്കറ്റ് ബോർഡിന്റെ സാന്പത്തിക സഹായം. ഇന്ത്യൻ ഒളിന്പിക് അസോസിയേഷന് (ഐഒഎ) 8.5 കോടി രൂപ ബിസിസിഐ പ്രഖ്യാപിച്ചു. ബിസിസിഐ സെക്രട്ടറി ജെയ് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് 117 കായികതാരങ്ങളാണ് പാരീസ് ഒളിന്പിക്സിൽ പങ്കെടുക്കുക. 70 പുരുഷ താരങ്ങളും 47 വനിതകളും ഉൾപ്പെടുന്നതാണ് ഇന്ത്യൻ സംഘം. ഈ മാസം 26നാണ് പാരീസ് ഒളിന്പിക്സ് ഉദ്ഘാടനം.
Read Moreജീവന് രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു; മലപ്പുറത്ത് നിപ ബാധിച്ച് മരണമടഞ്ഞ കുട്ടിക്ക് ആദരാഞ്ജലികള്‍ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: മലപ്പുറത്ത് നിപ ബാധിച്ച് മരണമടഞ്ഞ കുട്ടിക്ക് ആദരാഞ്ജലികള്‍ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. നിപ വൈറസ് സംശയിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു എന്നും മുഖ്യമന്ത്രി അറിയിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ 30 ഐസൊലേഷന്‍ റൂമുകളും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ അതിതീവ്ര പരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… മലപ്പുറത്ത് നിപ ബാധിച്ച് മരണമടഞ്ഞ കുട്ടിക്ക് ആദരാഞ്ജലികള്‍. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു. കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. നിപ വൈറസ് സംശയിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം…
Read Moreറിച്ച് റിച്ച; റിച്ച ഘോഷിന്റെ മികവിൽ ഇന്ത്യക്ക് ഏകപക്ഷീയ ജയം
ധാംബുള്ള: എസിസി ഏഷ്യ കപ്പ് വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യക്കു തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയിൽ ആദ്യമത്സരത്തിൽ പാക്കിസ്ഥാനെ ഏഴു വിക്കറ്റിനു കീഴടക്കിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ യുഎഇയെ 78 റണ്‍സിനു തകർത്തു. 29 പന്തിൽ 12 ഫോറും ഒരു സിക്സും അടക്കം 64 റണ്‍സുമായി പുറത്താകാതെനിന്ന വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷിന്റെ ഇന്നിംഗ്സാണ് ഇന്ത്യക്കു ജയമൊരുക്കുന്നതിൽ നിർണായകമായത്. പ്ലെയർ ഓഫ് ദ മാച്ചും റിച്ചയാണ്. സ്കോർ: ഇന്ത്യ 201/5 (20). യുഎഇ 123/7 (20). ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓപ്പണർമാരായ ഷെഫാലി വർമയും (18 പന്തിൽ 37) സ്മൃതി മന്ദാനയും (ഒന്‍പത് പന്തിൽ 13) വെടിക്കെട്ട് തുടക്കം കുറിച്ചു. എന്നാൽ, സ്കോർ 23ൽ നിൽക്കുന്പോൾ സ്മൃതി പുറത്ത്. മൂന്നാം നന്പറായെത്തിയ ഡിലൻ ഹേമലതയ്ക്ക് (2) അധികനേരം…
Read Moreമോർക്കൽ ഇന്ത്യൻ ബൗളിംഗ് കോച്ച് ?
മുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി ദക്ഷിണാഫ്രിക്കൻ മുൻ താരം മോണ്‍ മോർക്കൽ എത്തിയേക്കുമെന്നു സൂചന. ഇന്ത്യൻ ബൗളിംഗ് കോച്ചാകാൻ മോർക്കലിനെ ക്ഷണിച്ചതായാണ് വിവരം. പുതുതായി നിയമിതനായ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനൊപ്പം പ്രവർത്തിച്ച പരിചയം മോർക്കലിനുണ്ട്. ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിലും ദക്ഷിണാഫ്രിക്കൻ ലീഗിൽ ഡർബൻ സൂപ്പർ ജയന്റ്സിലും ഗംഭീറും മോർക്കലും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ മുൻ മീഡിയം പേസർ വിനയ് കുമാറും ബിസിസിഐ പട്ടികയിൽ ഉണ്ടെന്നാണ് സൂചന. 2006-2018 കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്കൻ ടീമംഗമായിരുന്നു മോർക്കൽ. 86 ടെസ്റ്റിൽനിന്ന് 309 വിക്കറ്റും 117 ഏകദിനത്തിൽനിന്ന് 188 വിക്കറ്റും സ്വന്തമാക്കി. പാക്കിസ്ഥാൻ ബൗളിംഗ് കോച്ചായുള്ള മുൻപരിചയവും മോർക്കലിനുണ്ട്. അതേസമയം, ഗൗതം ഗംഭീറിനെ സഹായിക്കാൻ അസിസ്റ്റന്റ് കോച്ചുമാരായി ഇന്ത്യൻ മുൻ ഓൾറൗണ്ടർ അഭിഷേക് നായരും നെതർലൻഡ്സിന്റെ മുൻ ഓൾറൗണ്ടർ റയാൻ ടെൻദോസ്ഷെയും നിയമിതരായി. ഇന്ത്യക്കുവേണ്ടി മൂന്ന് ഏകദിനം…
Read Moreനീറ്റിൽ 11,000ത്തിലധികം വിദ്യാർഥികൾക്ക് വട്ടപ്പൂജ്യം! നൂറുകണക്കിന് പേർക്ക് നെഗറ്റീവ് മാർക്ക്
ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ് യുജി)എഴുതിയവരിൽ 11,000ത്തിലധികംപേർക്കു ലഭിച്ചത് വട്ടപ്പൂജ്യം. ഇതിനു പുറമേ നൂറുകണക്കിനു പേർക്ക് നെഗറ്റീവ് മാർക്കും ലഭിച്ചു. പരീക്ഷാ നടത്തിപ്പിൽ ക്രമക്കേടുകളുണ്ടെന്ന് ആരോപണത്തെത്തുടർന്ന് സുപ്രീംകോടതി നിർദേശപ്രകാരം ഓരോ പരീക്ഷാകേന്ദ്രങ്ങളിലെയും മാർക്കുവിവരം പുറത്തുവന്നതോടെയാണ് ഇക്കാര്യവും വ്യക്തമായത്. ബിഹാറിലെ ഒരു സെന്ററിൽ പരീക്ഷയ്ക്കിരുന്ന വിദ്യാർഥി നേടിയ -180 (നെഗറ്റീവ് 180) മാർക്കാണ് ഇത്തവണത്തെ ഏറ്റവും മോശം സ്കോർ. 2250 വിദ്യാർഥികൾക്ക് ഇത്തവണ പൂജ്യമാണ്. 9,400 വിദ്യാർഥികൾക്ക് അതിലും പരിതാപകരമായ നെഗറ്റീവ് സ്കോറാണ്. വിവാദ പരീക്ഷാകേന്ദ്രങ്ങളിലൊന്നായ ജാർഖണ്ഡിലെ ഹസാരിബാഗിൽ നിരവധി വിദ്യാർഥികൾക്കാണ് പൂജ്യം മാർക്ക്. പൂജ്യം മാർക്ക് ലഭിച്ച വിദ്യാർഥി ഒരു ചോദ്യത്തിനും ശരി ഉത്തരം എഴുതിയില്ല എന്നു വിലയിരുത്താനാവില്ലെന്ന് എൻടിഎ അധികൃതർ വിശദീകരിച്ചു. ചില ചോദ്യങ്ങൾക്ക് ശരിയുത്തരം എഴുതിക്കാണും. തെറ്റായ ഉത്തരങ്ങളിലൂടെയുള്ള നെഗറ്റീവ് മാർക്കിലൂടെ ശരിയുത്തരത്തിനു ലഭിച്ച മാർക്കും ഇവർക്ക് നഷ്ടപ്പെട്ടതാകാം. നെഗറ്റീവ് മാർക്ക് ലഭിച്ചവരുടെ കാര്യത്തിലും…
Read Moreനന്നായി പഠിക്കുന്ന വിദ്യാർഥി; പഠനത്തിനായി വാങ്ങിയ ഫോൺ ഓൺലൈൻ ഗെയ്മിനായി ഉപയോഗിച്ചു; ഒടുവിൽ ആത്മത്യ; ഫോൺ പരിശോധനയ്ക്കെടുത്ത് സൈബർ പോലീസ്
ആലുവ: കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോളജ് വിദ്യാർഥിയുടെ മൊബൈൽ ഫോൺ സൈബർ പോലീസ് കസ്റ്റഡിയിലെടുത്തു. കീഴ്മാട് പഞ്ചായത്തിലെ എടയപ്പുറം എവറസ്റ്റ് ലൈനിൽ മനക്കുളങ്ങരപ്പറമ്പിൽ നാസറിന്റെ ഏക മകൻ ഹനീഷാ(18)ണ് ശനിയാഴ്ച തൂങ്ങി മരിച്ചത്. ഇതിന് പിന്നിൽ അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്നുള്ള മാനസിക സംഘർഷമാണെന്ന വിലയിരുത്തലിലാണ് സൈബർ വിഭാഗം അന്വേഷണം നടത്തുന്നത്. കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനായാണ് ഹനീഷ് മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചു തുടങ്ങിയത്. ഹനീഷിന് വീടിന് സമീപം അടുത്ത കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ല. കൂടുതൽ സമയവും ഓൺലൈൻ ഗെയിം കളിയായിരുന്നു. ഇതേത്തുടർന്നുണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് ജില്ലാ പോലീസ് മേധാവിയും ഹനീഷിനെയും പിതാവിനെയും കണ്ടിരുന്നു. ഹനീഷിനെ കൂടുതൽ ശ്രദ്ധിക്കണമെന്നും എസ്പി നിർദേശിച്ചിരുന്നു. ചാലാക്കയിലെയും തൊടുപുഴയിലെയും ചില ആശുപത്രികളിലും ചികിത്സിച്ചിരുന്നു. പഠിക്കാൻ മിടുക്കനായിരുന്ന ഹനീഷ് ഇംഗ്ലീഷും ഹിന്ദിയും നന്നായി സംസാരിക്കും. ഇന്റർനെറ്റ് ലഭിക്കാത്ത അവസരങ്ങളിൽ…
Read Moreഎന്ത് പ്രഹസനമാണ് എസ്പി ഇത്; അർജുന് വേണ്ടി തിരച്ചിൽ ഒരു വശത്ത്; മൺകൂമ്പാരത്തിനൊപ്പം സെൽഫി മറുവശത്ത്; കർവാർ എസ്പി ഇത് മോശമെന്ന് വിമർശകർ
ബംഗുളൂരു: കുടുംബം പോറ്റാൻ ചെറുപ്രായത്തിൽ തന്നെ വളയം പിടിച്ചവൻ. ഇന്നേക്ക് എഴാം ദിവസമായിട്ടും അർജുനെ കണ്ടെത്തുന്നതിന് സാധിച്ചിട്ടില്ല. ഒരു നാടു മുഴുവൻ അവന്റെ വരവിനായി കാക്കുന്പോഴും പ്രാർഥനയല്ലാതെ മറ്റൊരു വഴിയും മുന്നിലില്ലന്ന് കൈക്കുഞ്ഞുമായി ഭാര്യ വിതുന്പുന്പോൾ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ വലയുന്ന ബന്ധുമിത്രാധികൾ നിസഹായരായി നോക്കി നിൽക്കുന്ന നാട്ടുകാർ. കേരളം മുഴുവൻ അർജുന് വേണ്ടി പ്രാർഥിക്കുന്പോഴും രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കേണ്ടിയിരുന്ന കർവാർ എസ്പി നാരായണ ഐപിഎസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രൊഫൽ ചിത്രം മാറ്റിക്കൊണ്ടിരിക്കുന്നു. സംഭവ സ്ഥലത്തു നിന്നു പോലും സെൽഫി എടുത്ത് അദ്ദേഹം തന്റെ വാളിൽ പോസ്റ്റ് ചെയ്യുന്നു. ഇത്രയ്ക്കും കഠിനമാണോ അദ്ദേഹത്തിന്റെ മനസെന്ന് ഒരു നിമിഷമെങ്കിലും കാഴ്ചക്കാരന് തോന്നാതെ ഇരിക്കില്ല. ദുരന്തസ്ഥലത്ത് നിന്നും മണിക്കൂറുകൾ ഇടവിട്ടിട്ടുള്ള വീഡിയോയും ഫോട്ടോയുമാണ് എഫ്ബി പേജിൽ എസ്പി പങ്കുവച്ചിരിക്കുന്നത്. എന്തായാലും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളടക്കമുള്ളവർ വിമർശനം…
Read Moreഅനാഥരായത് 28 ദിവസം പ്രായമുള്ള കുഞ്ഞും സഹോദരനും; ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാര്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു; മനോവിഷമത്തിൽ ഭർത്താവ് ആശുപത്രിക്കുള്ളിൽ തൂങ്ങിമരിച്ചു
ആലങ്ങാട്: ഭാര്യ മരിച്ച വിഷമത്തിൽ ഭർത്താവ് സ്വകാര്യ ആശുപത്രിയിൽ ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസി (21)നെ ശനിയാഴ്ച വൈകിട്ടാണ് വാടക വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ഭർത്താവ് ഇമ്മാനുവൽ മരിയയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പത്തരയോടെ മരിച്ചു. ഭാര്യ മരിച്ചതറിഞ്ഞതോടെ ആശുപത്രിയിലെ എക്സ്റേ റൂമിൽ കയറിയ ഇമ്മാനുവൽ (29) തൂങ്ങി മരിക്കുകയായിരുന്നു.ഇന്നലെ പുലർച്ചെ മൂന്നോടെയാണ് യുവാവിനെ മരിച്ചനിലയിൽ ജീവനക്കാർ കണ്ടെത്തിയത്. ഇരുവരും മൂന്നു വർഷം മുന്‍പ് സ്നേഹിച്ചു വിവാഹം കഴിച്ചവരാണ്. ഒന്നര വയസും, 28 ദിവസം പ്രായമായതുമായ രണ്ടു കുട്ടികൾ ഇവർക്കുണ്ട്. കൊങ്ങോർപ്പിള്ളി പഴന്പിള്ളി ചുള്ളിക്കാട്ട് വീട്ടിൽ ബെന്നിയുടെ മകളാണു മരിയ.മുളവുകാട് സ്വദേശിയായ ഇമ്മാനുവൽ ഇന്റീരിയർ ഡെക്കറേഷൻ ജോലിയാണു ചെയ്തിരുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരാളുടെ പോസ്റ്റ്മാർട്ടം നടത്തി. സംസ്കാരം ഇന്ന് കൊങ്ങോർപ്പിള്ളി സെന്റ്…
Read More